സുബ്രഹ്‌മണ്യ ക്ഷേത്ര പൂജാരിയുടെ വീട്ടില്‍ കവര്‍ച്ച; പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

sullia robbery

സുള്ള്യ: സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ പൂജാരിയുടെ വീട്ടില്‍ കവര്‍ച്ച. പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയി. കഴിഞ്ഞ ദിവസം പൂജാരി ആനന്ദ് ഭട്ടിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 22 ന് അതിരാവിലെ ക്ഷേത്രത്തിലേക്ക് പതിവ് പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ പുറപ്പെട്ട സമയത്താണ് കവര്‍ച്ച. ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്.
വീടിനുള്ളില്‍ കയറിയപ്പോള്‍ അലമാര തുറന്നിട്ട നിലയിലായിരുന്നു. സേഫിനുള്ളില്‍ സൂക്ഷിച്ചിരുന്ന പഴ്സില്‍ നിന്ന് 25,000 രൂപയും 23 ഗ്രാം തൂക്കം വരുന്ന 1.15 ലക്ഷം രൂപയോളം വരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടുവെന്ന് പൂജാരി പറഞ്ഞു. സുബ്രഹ്‌മണ്യ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് വിശദമായ പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page