ഉദുമ: കടലോരക്കാഴ്ചകളുടെ ദൃശ്യാവിഷ്‌ക്കാരമായ വിസ്മയ തീരം ഡോക്യുമെന്ററിയുടെ പോസ്റ്റര്‍
പ്രകാശനം ചെയ്തു. ബേക്കല്‍ കാര്‍ണിവല്‍ ഫെസ്റ്റില്‍ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രകാശനംനിര്‍വഹിച്ചു. മൂസ പാലക്കുന്ന് പോസ്റ്റര്‍ ഏറ്റുവാങ്ങി. സിഎച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. കളക്ടര്‍ കെ ഇമ്പ ശേഖര്‍, മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ലക്ഷ്മി, എം കുമാരന്‍, ടി ശോഭ, രാഷ്ട്രീയ നേതാക്കളായ ഹക്കീം കുന്നില്‍, എംഎ ലത്തീഫ്, കെ ഇ എ ബക്കര്‍, കെ മണികണ്ഠന്‍ പ്രസംഗിച്ചു. ഡോക്യുമെന്ററി 2025 പുതുവര്‍ഷ ദിനത്തിന് റിലീസ് ചെയ്യും.
