കാസര്‍കോട്: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ളവ തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സൈസ് പൊലീസ് സംയുക്ത പരിശോധന നടത്തി. കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ദാമോദരന്റെയും റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്.ഐ സനില്‍കുമാറിന്റെയും ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് സംയുക്ത പരിശോധന നടന്നത്. നാര്‍കോട്ടിക് ഡോഗ് സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു.
സംശയാസ്പദമായ പെട്ടികളിലും ബോക്‌സുകളിലും പരിശോധന നടത്തിയെങ്കിലും മയക്കുമരുന്നോ മദ്യമോ കണ്ടെത്തിയില്ല. പുതുവത്സരാഘോഷത്തിന്റെ മറവില്‍ മദ്യ-മയക്കുമരുന്ന് വില്‍പനയും ഉപയോഗവും വ്യാപകമായി നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സ്റ്റേഷനില്‍ വ്യാപക പരിശോധന നടന്നത്.
പുതുവത്സരം വരെ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
