വിദ്യാര്‍ത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം; ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: പോക്സോ കേസില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ് ശ്രീനിജ്(44) ആണ് അറസ്റ്റിലായത്. സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാര്‍ത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. അതിക്രമത്തിനിരയായ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കാന്‍ സകൂളിലെത്തിയപ്പോള്‍ അധ്യാപകന്‍ ഇവരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനും അധ്യാപകരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും മറ്റുമായി ഇയാള്‍ക്കെതിരെ താമരശ്ശേരി, കുന്നമംഗലം പൊലീസ് …

പുലി ഭീതിയില്‍ ജില്ല; റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

കാസര്‍കോട്: മാസങ്ങളായി പുലിപ്പേടിയിലാണ് മലയോര ഗ്രാമങ്ങള്‍. മുളിയാര്‍, മടിക്കൈ, കാറഡുക്ക പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ പുലി ഭീഷണിയുള്ളത്. മടിക്കൈ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ ആഴ്ചകളായി പുലിയെ പേടിച്ച് ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല. ഇവിടെ നാട്ടുകാര്‍ ഒരു മാസത്തിനുള്ളില്‍ പുലിയെ കണ്ടത് പത്തിലേറെ തവണയാണ്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും നാട്ടുകാര്‍ പുലിയെ കണ്ടതായി പറയുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ഓട്ടോ ഡ്രൈവര്‍ കുഞ്ഞിരാമനും ബന്ധുക്കളായ രണ്ട് സ്ത്രീകളും നേരിട്ട് പുലിയെ കണ്ടിരുന്നു. ഇവര്‍ സഞ്ചരിച്ച ഓട്ടോയ്ക്ക് കുറുകെയാണ് പുലി …

ടിപ്പര്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ആസിഫിന്റെ ദുരൂഹമരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കാസര്‍കോട്: ബായാര്‍പദവിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ആസിഫി(29)ന്റെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ. മരിച്ച യുവാവിന്റെ മാതാവ് സക്കീന മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉത്തം ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ വഴിയാണ് മാതാവ് സക്കീന പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ജില്ലാ പൊലീസ് മേധാവി ഡി ശില്പിയെ നേരിട്ട് കണ്ടും പരാതി നല്‍കിയിരുന്നു. …

മാനവ സൗഹാർദം: എസ് കെ എസ് എസ് എഫ് സേവനം അഭിനന്ദനാർഹം: എ അബ്ദു റഹ്മാൻ

കാസര്‍കോട്: 26 ന് പടന്നയില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് മനുഷ്യ ജാലികയുടെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തുന്ന ‘രാഷ്ട്ര രക്ഷാ യാത്ര’ തളങ്കര മാലിക്ക് ദീനാറില്‍ മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ അബ്ദു റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മാനവ സൗഹാര്‍ദ്ദവും സമാധാനവും ശക്തിപ്പെടുത്തുന്നതിന് എസ് കെ എസ് എസ് എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവിയാണ് വടക്കന്‍ മേഖല ജാഥ ക്യാപ്റ്റന്‍. …

ഷിരൂര്‍ ദുരന്തത്തിന് മൊഗ്രാലില്‍ അവസരമൊരുങ്ങുന്നെന്നു പരാതി; ദേശീയപാതയിലെ മൊഗ്രാല്‍ പാലം പൊളിച്ച് മൂന്ന് വരിയാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

കാസര്‍കോട്: ദേശീയപാത ചെങ്കള-തലപ്പാടി റീച്ചിലെ മൊഗ്രാല്‍ പാലം പുനര്‍ നിര്‍മ്മിക്കാതെ ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നീക്കം ഷിരൂര്‍ ദുരന്തം വിളിച്ചുവരുത്താനുള്ള വഴിയൊരുക്കലായിരിക്കുമെന്നു നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഈ റീച്ചില്‍ കാസര്‍കോട് നിന്ന് തലപ്പാടി ഭാഗത്തേക്ക് സ്ലിപ്പ് റോഡ് കഴിഞ്ഞാല്‍ അവിടെനിന്ന് മൊഗ്രാല്‍ പാലം വഴി പോകാന്‍ സര്‍വീസ് റോഡോ നടപ്പാതയോ ഇല്ലാത്തത് ഭീതി ഉയര്‍ത്തുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല ഈ സ്ഥലത്തു ശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനവുമില്ലാത്തതു ദുരിതം ഇരട്ടിപ്പിക്കുമെന്നും ഏറെ കോളിളക്കം ഉണ്ടാക്കിയ ഷിരൂര്‍ ലോറി അപകടത്തിന് …

കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി; മൂന്നുകിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടികൂടിയ ആള്‍ട്ടോ കാറില്‍ 190 ലിറ്റര്‍ കര്‍ണാടക മദ്യം, പ്രതി ഓടിപ്പോയെന്ന് എക്‌സൈസ്

കാസര്‍കോട്: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സികെവി സുരേഷും സംഘവും നടത്തിയ വാഹന പരിശോധനയില്‍ ആള്‍ട്ടോ കാറില്‍ നിന്ന് 190.08 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. പ്രതി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം അഞ്ചുണിയോടെ ഉളിയത്തടുക്കയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. ഉളിയടുക്കയില്‍ വച്ച് കൈകാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് അതിസാഹസികമായി പിന്തുടര്‍ന്ന് പട്‌ളയില്‍ കാര്‍ തടഞ്ഞു. എക്‌സൈസിന്റെ വാഹനത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങും മുമ്പ് കാര്‍ …

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനം കളിയാട്ട മഹോത്സവം: കുലകൊത്തൽ നടത്തി

കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായി കുല കൊത്തൽ ചടങ്ങ് നടന്നു. ദേവസ്ഥാന പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ക്ഷേത്ര സ്ഥാനികരുടെയും കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കുലകൾ കൊത്തിയെടുത്തത്. കളിയാട്ട ദിവസങ്ങളിൽ ദേവീ ദേവന്മാർക്കും ശ്രീകോവിലിനകത്തും നിവേദ്യത്തിനും മറ്റുമായാണ് കൊത്തിയെടുത്ത കുലകൾ ഉപയോഗിക്കുക. 28ന് ആരംഭിക്കുന്ന കളിയാട്ട മഹോത്സവം മുപ്പത്തിയൊന്ന് വരെ നീണ്ടുനിൽക്കും. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തിരുമൽ കാഴ്ച സമർപ്പണവും വിവിധ തെയ്യങ്ങളുടെ പുറപ്പാടും കലാസാംസ്കാരിക …

ട്രേഡിങ് വഴി പണം; ടെലഗ്രാം ലിങ്കില്‍ ക്ലിക്ക് ചെയ്ത പാണൂര്‍ സ്വദേശിയായ യുവാവിന് നഷ്ടമായത് 7.85 ലക്ഷം

കാസര്‍കോട്: ജോലി ആവശ്യത്തിനായി ടെലഗ്രാം ലിങ്കില്‍ ക്ലിക്ക് ചെയ്ത പാണൂര്‍ സ്വദേശിയായ യുവാവിന് നഷ്ടമായത് 7.85 ലക്ഷം. ഇതേ തുടര്‍ന്ന് യുവാവ് ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞമാസം 13 നാണ് മുളിയാര്‍ പാണൂര്‍ സ്വദേശി സന്ദേശി(24)ന്റെ മൊബൈലിലേക്ക് ജോലി സംബന്ധിച്ച അറിയിപ്പ് വാട്‌സാപിലെത്തിയത്. 1000 രൂപ നിക്ഷേപിച്ചാല്‍ ഒരു ദിവസത്തിനകം 1300 ലഭിക്കുമെന്നാണ് മുംബൈ ആസ്ഥാനമാക്കിയുള്ള എബേ ഇന്ത്യന്‍ എക്‌ണോമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഗ്ദാനം. ഇതില്‍ വിശ്വസിച്ച യുവാവിന് കമ്പനി ടെലഗ്രാം ലിങ്ക് അയച്ചു …

ചൊവ്വാഴ്ചയും ബുധനാഴ്ചയും തെക്കുകിഴക്കൻ ടെക്സസിൽ മഞ്ഞുവീഴ്ച്ചയും ശീതകാല കൊടുങ്കാറ്റും; ജാഗ്രതാ നിർദ്ദേശം

ഹ്യൂസ്റ്റൺ(ടെക്സസ്): ഹൂസ്റ്റൺ ഉൾപെടിയുള്ള തെക്കുകിഴക്കൻ ടെക്സസിലെ എല്ലാ പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകുന്നേരം 6 മുതൽ ചൊവ്വാഴ്ച വൈകുന്നേരം 6 വരെ അതിരൂക്ഷമായ ശീതകാല കൊടുങ്കാറ്റു ണ്ടാകുമെന്നു അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ചയും മഞ്ഞുവീഴ്ച,യും മരവിപ്പിക്കുന്ന മഴ യും മുന്നറിയിച്ചിട്ടുണ്ട്.ഇതുമൂലം തെക്കുകിഴക്കൻ ടെക്സസിൽ ഡ്രൈവിംഗ്അപകടകരമായിരിക്കും.3 ഇഞ്ച് മഞ്ഞും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിച്ചു.മഞ്ഞു വൈകുന്നേരം വരെ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെക്കുകിഴക്കൻ ടെക്സസിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞ്, ഐസ്, കഠിനമായ തണുപ്പ് , …

റാലിക്കു നേരെയുണ്ടായ ആക്രമണത്തിൽ നിന്നു ട്രംപിനെ സംരക്ഷിച്ച ഷോൺ കറൻ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മേധാവി

Author – പി പി ചെറിയാൻ ഫോർട്ട് ലോഡർഡെയ്‌ൽ(ഫ്ലോറിഡ):യുഎസ് സീക്രട്ട് സർവീസ് മേധാവിയായി ഷോൺ കറനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ചു. പെൻസിൽവാനിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഒരു തോക്കുധാരി ട്രംപിന് നേരെ വെടിയുതിർത്തപ്പോൾ അദ്ദേഹത്തെ ചുറ്റും നിന്നു രക്ഷിച്ചത് കറനായിരുന്നു.. കഴിഞ്ഞ രണ്ടര വർഷമായി ട്രംപിന്റെ പ്രത്യേക ഏജന്റായ കറനെ തന്റെ പിതാവ് ട്രംപ് രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ ഡയറക്ടറായി നിയമിക്കുമെന്ന് ഡൊണാൾഡ് ട്രംപ് ജൂനിയർ പറഞ്ഞിരുന്നു. “ഷോൺ ഒരു മികച്ച ദേശസ്നേഹിയാണ്, …

ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ പമ്പ കടക്കും; ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കുമെന്നും മദ്രാസ് ഐഐടി ഡയറക്ടര്‍

ചെന്നൈ: ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി.കാമകോടി. പിതാവിന് പനി വന്നപ്പോള്‍ സന്യാസിയുടെ നിര്‍ദേശപ്രകാരം ഗോമൂത്രം കുടിച്ചുവെന്നും15 മിനിറ്റില്‍ പനി പമ്പകടന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാന്‍ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു. ചെന്നൈയിലെ ഗോപൂജാ ചടങ്ങില്‍ ആണ് പരാമര്‍ശംഅതേസമയം ഐഐടി ഡയരക്ടര്‍ക്കെതിരെ കോണ്‍ഗ്രസ്സ് എംപി കാര്‍ത്തി ചിദംബരം രംഗത്തെത്തി. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. അതേസമയം, അദ്ദേഹത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വി …

തലസ്ഥാനത്ത് അതിശൈത്യ മുന്നറിയിപ്പ്, ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഎസ് കാപ്പിറ്റോളിനുള്ളിലേക്കു മാറ്റി

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: തലസ്ഥാനത്ത് അതി ശൈത്യം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നു തിങ്കളാഴ്ച യുഎസ് കാപ്പിറ്റോളിന് പുറത്ത് നടത്താനിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഎസ് കാപ്പിറ്റോളിനുള്ളിലേക്കു മാറ്റി. നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ജനുവരി 20 നാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുക. നാല്‍പതു വര്‍ഷം മുമ്പ് 1985 ല്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ രണ്ടാമത്തെ സത്യപ്രതിജ്ഞാ വേളയിലായിരുന്നു അവസാനമായി അതിശൈത്യം കാരണം ഉദ്ഘാടനം കെട്ടിടത്തിനുള്ളില്‍ നടത്തിയിട്ടുള്ളത്. തിങ്കളാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ …

റാണിപുരം റോഡില്‍ വീണ്ടും സാഹസിക യാത്ര; കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്, വാഹനം കസ്റ്റഡിയില്‍

കാസര്‍കോട്: പനത്തടി-റാണിപുരം റോഡില്‍ വീണ്ടും സാഹസിക യാത്ര. പന്തിക്കാല്‍ ബസ് വെയിറ്റിംഗ് ഷെഡിന് മുന്‍വശം റോഡില്‍ സാഹസിക യാത്ര നടത്തിയ ബലേന കാറിന്റെ ഡ്രൈവര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മുളിയാര്‍ പൊവ്വല്‍ സ്വദേശി അബ്ദുല്‍ റഷീദ് (32) ആണ് കാര്‍ ഓടിച്ചതെന്നു പറയുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജീവന് തന്നെ അപകടം വരുത്തുന്ന വിധം തല പുറത്തിട്ട് കാറിന്റെ ഡോറില്‍ ഇരുന്ന് കൊണ്ട് യാത്ര ചെയ്യുന്ന ചിത്രം പുറത്തുവന്നതോടെയാണ് പൊലീസ് നടപടിയിലേക്ക് നീങ്ങിയത്. …

പാസ്റ്റർ ജേക്കബ് എബ്രഹാമിന്റെ സഹോദരൻ എം എ തോമസ് (രാജു) അന്തരിച്ചു

ഡാളസ് / പാളയം:ഡാളസ് പി.എം.ജി പാസ്റ്റർ ജേക്കബ് എബ്രാഹാമിന്റെ സഹോദരനാ തിരുവനന്തപുരം പാളയം പി.എം.ജി. സഭാംഗമായ എം എ തോമസ് എന്ന രാജു ( 77) അന്തരിച്ചു. സംസ്കാര ശുശ്രുഷ 21-നു ഭവനത്തിൽ ആരംഭിക്കും. തുടർന്ന് നാലാഞ്ചിറ സഭാ ഹാളിൽ ശുശ്രൂഷകൾ ക്കുശേഷം 11 മണിക്ക് മുട്ടട സെമിത്തേരിയിൽ മറവ് ചെയ്യും.

മാതാവിനോട് മാത്രം പക; പലവട്ടം വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിട്ടും പുറത്തുപറയാന്‍ മടിച്ചു; തേങ്ങ പൊളിക്കാന്‍ എന്ന് പറഞ്ഞുകൊടുവാള്‍ വാങ്ങിയത് മാതാവിനെ കൊല്ലാന്‍, ആഷിഖിനെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തിയത് മല്‍പ്പിടുത്തത്തിലൂടെ

കോഴിക്കോട്: മകന്‍ മാതാവിനെ വെട്ടിക്കൊന്ന നടുക്കത്തിലാണ് താമരശ്ശേരി അടിവാരം ഗ്രാമം. തേങ്ങ പൊളിക്കാന്‍ എന്ന് പറഞ്ഞു കൊടുവാള്‍ വാങ്ങുമ്പോള്‍ അയല്‍വീട്ടുകാര്‍ തിരിച്ചറിഞ്ഞില്ല അത് മാതാവിനെ കൊലപ്പെടുത്തുവാനെന്ന്. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയെയാണ്(53) ഏക മകനായ ആഷിഖ് (24) കൊടുവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. പ്ലസ്ടുവിന് ശേഷം ഓട്ടോമൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ കോളേജില്‍ ചേര്‍ന്ന ശേഷമാണ് ആഷിക് മയക്കുമരുന്നിന് അടിമയായതെന്ന് സുബൈദയുടെ സഹോദരി സക്കീന പറയുന്നു. അന്നുമുതലാണ് മാതാവിനോട് പക ആരംഭിച്ചത്. ഇടയ്ക്ക് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെങ്കിലും ഏകമകനോടുള്ള സ്‌നേഹം കാരണം …

നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിലെ യഥാർത്ഥ പ്രതി പിടിയില്‍; വിജയ് ദാസിനെ കസ്റ്റഡിയിലെടുത്തത് മുംബൈയിലെ ലേബര്‍ ക്യാംപില്‍ നിന്ന്

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി പിടിയില്‍. വിജയ് ദാസെന്നയാളെ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നാണ് പിടികൂടിയത്. ഇവിടെ ലേബര്‍ ക്യാമ്പില്‍ ഇയാള്‍ ഒളിച്ച് താമസിക്കുകയായിരുന്നു. പ്രതിയെ ഞായറാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ പൊലീസ് ഇന്ന് രാവിലെ 9 മണിക്ക് മാധ്യമങ്ങളെ കാണും. താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ടിസിഎസ് കോള്‍ സെന്ററിന് പിന്നിലെ മെട്രോ നിര്‍മ്മാണ സ്ഥലത്തിന് സമീപമുള്ള ലേബര്‍ ക്യാമ്പില്‍ വച്ചാണ് ഇയാളെ പിടികൂടിയതെന്നു …

കാസർകോട് പുലിക്കുന്ന് ശ്രീ മുത്തപ്പൻ തിരുവപ്പനമഹോത്സവം: ഭക്തജന തിരക്ക്

കാസർകോട്: പുലിക്കുന്ന് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം തിരുവപ്പന വെള്ളാട്ടം ഞായറാഴ്ച പുലർച്ചെ ആരംഭിച്ചു. ആഘോഷത്തിന് ഭക്തജനങ്ങളുടെ വൻ സാന്നിധ്യം പ്രകടമായിട്ടുണ്ട്. ദർശനം, കലശം, പ്രസാദ വിതരണം എന്നിവ തുടരുന്നു. ഉച്ചയ്ക്ക് അന്നദാനം ആരംഭിക്കും. തുടർന്ന് മലകയറ്റല്‍. സന്ധ്യയ്ക്ക് ദീപാരാധനക്ക്‌ ശേഷം വിവിധ ഭജന സംഘങ്ങളുടെ ഭജന. മംഗളത്തോടെ സമാപിക്കും. ശനിയാഴ്ച രാവിലെ ഗുളികന് കലശവും കോഴിസമർപ്പണവും നടന്നു. ശനിയാഴ്ച വൈകിട്ട് മലയിറക്കൽ, മുത്തപ്പൻ ദൈവത്തിന്റെ വെള്ളാട്ടം, തിരുമുൽക്കാഴ്ച സമർപ്പണം, അന്നദാനം, കലശം എഴുന്നള്ളത്ത് എന്നിവയും ഉണ്ടായിരുന്നു.

പൈവളിഗെ ബായാറിലെ മുഹമ്മദ് ആസിഫിൻ്റെ മരണം; സമഗ്ര അന്വേഷണം വേണമെന്നു വീട്ടുകാർ, മാതാവ് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് ചീഫിനും പരാതി നൽകി, പൊലീസിനെതിരെയും ആരോപണം

കാസർകോട്: പൈവളിഗെ ബായാറിലെ മുഹമ്മദ് ആസിഫിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി. ആസിഫിൻ്റെ കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകി.ബായാർ ഗാളിയടുക്കയിലെ മുഹമ്മദ് ആസിഫി(25)നെ ടിപ്പർ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മാതാവ് സക്കീനയാണ് സിപിഎം നേതാക്കൾ വഴി മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയത്. ജില്ലാ പൊലീസ് മേധാവി ഡി ശില്പയെ നേരിട്ട് കണ്ടും കുടുംബം നിവേദനം നൽകി. ലാത്തിയുടെ കഷണങ്ങൾ കണ്ടതിനാൽ പൊലീസിനെതിരെയും ആരോപണം …