കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ മുന്നോടിയായി കുല കൊത്തൽ ചടങ്ങ് നടന്നു. ദേവസ്ഥാന പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ക്ഷേത്ര സ്ഥാനികരുടെയും കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കുലകൾ കൊത്തിയെടുത്തത്. കളിയാട്ട ദിവസങ്ങളിൽ ദേവീ ദേവന്മാർക്കും ശ്രീകോവിലിനകത്തും നിവേദ്യത്തിനും മറ്റുമായാണ് കൊത്തിയെടുത്ത കുലകൾ ഉപയോഗിക്കുക. 28ന് ആരംഭിക്കുന്ന കളിയാട്ട മഹോത്സവം മുപ്പത്തിയൊന്ന് വരെ നീണ്ടുനിൽക്കും. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി തിരുമൽ കാഴ്ച സമർപ്പണവും വിവിധ തെയ്യങ്ങളുടെ പുറപ്പാടും കലാസാംസ്കാരിക പരിപാടികളും അരങ്ങേറും
