വിദ്യാര്‍ത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം; ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: പോക്സോ കേസില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ് ശ്രീനിജ്(44) ആണ് അറസ്റ്റിലായത്. സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാര്‍ത്ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. അതിക്രമത്തിനിരയായ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കാന്‍ സകൂളിലെത്തിയപ്പോള്‍ അധ്യാപകന്‍ ഇവരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനും അധ്യാപകരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും മറ്റുമായി ഇയാള്‍ക്കെതിരെ താമരശ്ശേരി, കുന്നമംഗലം പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്. കുന്ദമംഗലം ഇന്‍സ്പെക്ടര്‍ കിരണിന്റെ നിര്‍ദേശ പ്രകാരം എസ്ഐ നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീനിജിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page