കാസർകോട്: പുലിക്കുന്ന് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം തിരുവപ്പന വെള്ളാട്ടം ഞായറാഴ്ച പുലർച്ചെ ആരംഭിച്ചു. ആഘോഷത്തിന് ഭക്തജനങ്ങളുടെ വൻ സാന്നിധ്യം പ്രകടമായിട്ടുണ്ട്. ദർശനം, കലശം, പ്രസാദ വിതരണം എന്നിവ തുടരുന്നു. ഉച്ചയ്ക്ക് അന്നദാനം ആരംഭിക്കും. തുടർന്ന് മലകയറ്റല്‍. സന്ധ്യയ്ക്ക് ദീപാരാധനക്ക് ശേഷം വിവിധ ഭജന സംഘങ്ങളുടെ ഭജന. മംഗളത്തോടെ സമാപിക്കും. ശനിയാഴ്ച രാവിലെ ഗുളികന് കലശവും കോഴിസമർപ്പണവും നടന്നു. ശനിയാഴ്ച വൈകിട്ട് മലയിറക്കൽ, മുത്തപ്പൻ ദൈവത്തിന്റെ വെള്ളാട്ടം, തിരുമുൽക്കാഴ്ച സമർപ്പണം, അന്നദാനം, കലശം എഴുന്നള്ളത്ത് എന്നിവയും ഉണ്ടായിരുന്നു.
