മാനവ സൗഹാർദം: എസ് കെ എസ് എസ് എഫ് സേവനം അഭിനന്ദനാർഹം: എ അബ്ദു റഹ്മാൻ

കാസര്‍കോട്: 26 ന് പടന്നയില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് മനുഷ്യ ജാലികയുടെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തുന്ന ‘രാഷ്ട്ര രക്ഷാ യാത്ര’ തളങ്കര മാലിക്ക് ദീനാറില്‍ മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ അബ്ദു റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മാനവ സൗഹാര്‍ദ്ദവും സമാധാനവും ശക്തിപ്പെടുത്തുന്നതിന് എസ് കെ എസ് എസ് എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവിയാണ് വടക്കന്‍ മേഖല ജാഥ ക്യാപ്റ്റന്‍. രാജ്യത്തെ വെല്ലുവിളികള്‍ നേരിടാന്‍ യുവജനങ്ങള്‍ സജ്ജരാകണമെന്നും യാത്ര മതനിരപേക്ഷതയുടെയും ഐക്യത്തിന്റെയും സന്ദേശം പകരുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജില്ല മുശാവറ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി, ബഷീര്‍ ദാരിമി തളങ്കര, അഷ്‌റഫ് ഹുദവി പാടലടുക്ക, യൂത്ത് ലീഗ് ജില്ലാസെക്രട്ടറി സഹീര്‍ ആസീഫ്, ആബിദ് എടച്ചേരി, സമീര്‍ ബാങ്കോട്, അര്‍ഷാദ് ബേര്‍ക്ക, ഹാരിസ് ദാരിമി ബെദിര, അഷ്‌റഫ് അസ്‌നവി മര്‍ദ്ദള, അഷ്‌റഫ് റഹ്‌മാനി, അബു ഫിദാ റശാദി, ഹമീദ് ഹാജി പറപ്പാടി, അബ്ദുല്ല ചാല, ഹനീഫ് അസ്‌നവി, ബഹ്‌റൈന്‍ കെഎംസിസി ജില്ലാ സെക്രട്ടറി ഇബ്രാഹിം ചാല, സഈദ് അസ്അദി, കബീര്‍ ഫൈസി പെരിങ്കടി പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ പ്രമുഖ നേതാക്കന്മാര്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page