മലപ്പുറം: മലപ്പുറം താനൂരിൽ തൊട്ടിലില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. നിറമതൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയതായിരുന്നു. കുട്ടിയുടെ മാതാവ് മുറിയിലേക്ക് എത്തിയപ്പോഴാണ് കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപതി മോര്‍ച്ചറിയിലേക്ക് മാറ്റി.താനൂർ ബീച്ച് റോഡ് പന്തക്കപ്പാടം ശൈഖ് മഖാം സമീപവാസിയാണ് ലുക്മാനുൽ ഹക്കീമും മുബഷിറയും. ലുക്മാനുലിന്റെ പിതാവും മാതാവും കഴിഞ്ഞ ദിവസം ഉംറക്ക് പോയിരുന്നു. ഇതേ തുടർന്നാണ് നിറമരുതൂരിലെ തറവാട് വീട്ടിൽ ഇവർ താമസിക്കാനെത്തിയത്. മൃതദേഹം തിരൂർ ഗവ.താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. കീറിയ തൊട്ടിൽ തുണിയിൽ കഴുത്ത് കുരുങ്ങിയതാണ് മരണകാരണമെന്നാണ് നിഗമനം.
