കാസര്‍കോട്: അംഗന്‍വാടിയില്‍ തലകറങ്ങി വീണ് നാലു വയസ്സുകാരി മരിച്ചു. മധൂര്‍, അറന്തോട്ടെ ബഷീര്‍-അഫ്‌ന ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് സഹ്‌റ (4)യാണ് മരിച്ചത്. അംഗന്‍വാടിയില്‍ തലകറങ്ങിവീണ കുട്ടിയെ ഉടന്‍ തന്നെ ചെങ്കളയിലെ നായനാര്‍ ആശുപത്രിയില്‍ എത്തിച്ചു. രാത്രിയോടെ മരണം സംഭവിച്ചു.
ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പനി മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ വീട്ടുകാരോട് പറഞ്ഞത്. ഫാത്തിമത്ത് സഹ്‌റയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
ബഷീര്‍ പ്രവാസിയാണ്. ഫാത്തിമത്ത് സഹ്‌റയുടെ കാതുകുത്തിനായി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
