കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കാമുകനെ തിരിച്ചറിഞ്ഞു; ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റിനെ പൊലീസ് തെരയുന്നു, പ്രണയത്തില്‍ നിന്ന് പിന്മാറിയത് പകയായി

തിരുവനന്തപുരം: കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശിയും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ് ജോണ്‍സണ്‍ ഓസേപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സണ്‍. ഇന്‍സ്റ്റഗ്രാമില്‍ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്‌സ് ഉള്ള ആളാണ് ജോണ്‍സണ്‍. കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പ് ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിച്ചുവരികയാണെന്നും പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്‌കൂട്ടര്‍ നേരത്തെ …

അമേരിക്കയിൽ വീണ്ടും കാട്ടുതീ, 7 ഇടങ്ങളിൽ അതിവേഗം പടരുന്നു; 2 മണിക്കൂറിൽ 8000 ഏക്കർ തീയെടുത്തു; രക്ഷാപ്രവർത്തനം ഊ‍ർജ്ജിതം

വാഷിങ്ടൺ: അമേരിക്കയെ ആശങ്കയിലാഴ്ത്തി വീണ്ടും കാട്ടുതീ. ലോസ് ആഞ്ചൽസിൽ 2 മണിക്കൂറിൽ 8000 ഏക്കറിലേക്ക് തീ പടർന്നു. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഏഴിടത്തായാണ് ലോസ് ആഞ്ചൽസിൽ കാട്ടുതീ പടരുന്നത്. ഇതിൽ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. അതേസമയം കെട്ടിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും തീ പടർന്നിട്ടില്ലെങ്കിലും ആശങ്കയുള്ളതിനാൽ മുഴുവനാളുകളെയും മാറ്റിപ്പാർപ്പിക്കുകയാണ്. അമേരിക്കൻ സൈന്യം …

കുട്ടികളിൽ ‘വോക്കിങ് ന്യുമോണിയ’ ബാധ സംസ്ഥാനത്ത് വർദ്ധിക്കുന്നു; കരുതൽ വേണം, പ്രതിരോധ വാക്സിൻ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികൾക്കിടയിൽ വോക്കിങ് ന്യുമോണിയ (മൈക്കോപ്ലാസ്മ) വ്യാപകമാകുന്നെന്ന് ഡോക്ടർമാർ. രോഗലക്ഷണങ്ങൾ പുറത്തുവരാൻ വൈകുമെന്നതാണ് ന്യൂമോണിയയിൽനിന്ന് ഇതിനുള്ള വ്യത്യാസം. 5 –15 വയസ്സുകാരെയാണ് നേരത്തെ അസുഖം ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ 5 വയസ്സിൽ താഴെയുള്ളവർക്കും പിടിപെടുന്നുണ്ട്. അപൂർവമായി മുതിർന്നവർക്കും രോഗം വരാമെന്ന് ഡോക്ടർമാർ പറയുന്നു. തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണമാണ് കുട്ടികളിൽ ‘വോക്കിങ് ന്യുമോണിയ’ ബാധ വ്യാപകമാകുന്നത്. ന്യൂമോണിയയുടെ അത്ര തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ ശ്വാസകോശ അണുബാധയാണിത്. തീവ്രമല്ലെങ്കിലും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.ചെറിയ പനി, നീണ്ടുനിൽക്കുന്ന ചുമ, …

നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ സിപിഎം പ്രവർത്തകൻ സുബ്രഹ്മണ്യൻ അറസ്റ്റിൽ

കൊച്ചി: പുത്തൻവേലിക്കരയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി ബി കെ സുബ്രഹ്‌മണ്യന്‍ പിടിയില്‍. ചെങ്ങമനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഒരാഴ്ചയായി പ്രതി ഒളിവിലായിരുന്നു. ഈ മാസം 15 നായിരുന്നു കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. 12നാണ് പീഡനം നടന്നത്. പീഡനം പുറത്തറിഞ്ഞതോടെ സിപിഎം നേതാവായിരുന്ന ഇയാളെ ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ബി കെ സുബ്രഹ്‌മണ്യന്‍ ഒളിവില്‍ പോകുകയായിരുന്നു.ജനുവരി 12 …

പുഷ്പക് എക്സ്പ്രസ് ട്രെയിനിന്റെ ചക്രത്തിൽ നിന്ന് തീയും പുകയും; തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് നിരവധി പേർ ട്രെയിനിൽ നിന്നും ചാടി; എതിർ ദിശയിൽ വന്ന ട്രെയിൻ ഇടിച്ചു 11 ഓളം പേർ മരിച്ചതായി വിവരം, നിരവധി പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ കർണാടക എക്‌സ്പ്രസ് ഇടിച്ച് 11പേർ കൊല്ലപ്പെട്ടതായി വിവരം. മുംബൈയിലേക്ക് പോവുകയായിരുന്ന പുഷ്പക് എക്‌സ്പ്രസിൽ യാത്ര ചെയ്തവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ദുരന്തം നടന്നത്. മഹേജി – പർ ധാദെ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ട്രെയിനിൻ്റെ ചക്രങ്ങളിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടിച്ചെന്ന് പ്രചരണം നടന്നു. അഭ്യൂഹത്തിൽ ഭയന്ന യാത്രക്കാർ രക്ഷപ്പെടാനുള്ള ശ്രമത്തിൽ തിടുക്കത്തിൽ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. പാളത്തിലേക്ക് ചാടിയ ആളുകളെ എതിർദിശയിൽ വന്ന …

ഭര്‍തൃവീട്ടില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ 22 കാരി ജീവനൊടുക്കിയ നിലയില്‍, വിവാഹം ഒന്നര വര്‍ഷം മുമ്പ്

കോഴിക്കോട്: നാദാപുരത്ത് നവവധുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകര ഓര്‍ക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ഫിദ ഫാത്തിമ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പട്ടാണിയിലെ സ്വന്തം വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ഫിദയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫിദ ഭര്‍തൃവീട്ടില്‍നിന്നു തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു വിവാഹം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റി.പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കാസര്‍കോട് റോട്ടറി ക്ലബ് പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാസര്‍കോട്: റോട്ടറി ക്ലബ് കാസര്‍കോട് 2024-25 വര്‍ഷത്തെ പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോ.ജമാല്‍ അഹമ്മദ്(ഡെപ്യൂട്ടി സൂപ്രണ്ട്, ജനറലാശുപത്രി), മൈന്ദപ്പ എം.കെ(ഫോട്ടോഗ്രാഫര്‍), ലക്ഷ്മണ്‍ നായക്(ബീരിക്കുഞ്ച് നൈഫ് ഷാര്‍പ്പനര്‍) എന്നിവര്‍ക്കാണ് അവാര്‍ഡ്.തൊഴിലിലുള്ള അവരുടെ സത്യസന്ധതയും സമര്‍പ്പണവും, പ്രൊഫഷണല്‍ സംബന്ധമായ സാഹചര്യങ്ങളില്‍ ഉയര്‍ന്ന ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചതും പരിഗണിച്ചാണ് ഇവരെ അവാര്‍ഡുകള്‍ക്ക് പരിഗണിച്ചത്. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ബി നാരായണ്‍ നായക്, സെക്രട്ടറി ഹരിപ്രസാദ് കെ, പ്രോഗ്രാം ചെയര്‍മാന്‍ ജോഷി എ.സി എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഈ അവാര്‍ഡുകള്‍ …

വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം; അടിച്ചുമാറ്റിയത് മേശവലിപ്പില്‍ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപ, കള്ളന്റെ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കണ്ണൂര്‍: ചെമ്പേരി പൂപ്പറമ്പ് ടൗണിലെ കടയില്‍ നിന്ന് പട്ടാപ്പകല്‍ ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് വിരുതന്‍ ഓടിരക്ഷപ്പെട്ടു. പൂപ്പറമ്പിലെ കൈതയ്ക്കല്‍ സ്റ്റോര്‍സില്‍ ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. പൂപ്പറമ്പ് സ്വദേശി മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാവ് എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുടിയാന്മല പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.രണ്ട് മുറികളുള്ള കടയാണിത്. ഒന്നില്‍ പലചരക്ക് വ്യാപാരവും മറ്റൊന്നില്‍ മലഞ്ചരക്ക് വ്യാപാരവുമാണ്. സഹോദരങ്ങളായ മനോജ്, …

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് നിടുമ്പ സ്വദേശിനിയുടെ എട്ടുലക്ഷം തട്ടി; സൈബര്‍ തട്ടിപ്പ് സംഘത്തിനെതിരെ കേസ്

കാസര്‍കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ചീമേനി നിടുമ്പ സ്വദേശിനിയായ 31 കാരിയുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. സൈബര്‍ തട്ടിപ്പ് സംഘത്തിനെതിരെ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം ഏഴുമുതല്‍ 20 വരെയുള്ള കാലയളവില്‍ ടെലഗ്രാം വഴി പരാതിക്കാരിയില്‍ നിന്ന് ഗൂഗിള്‍ പേ വഴിയും യോനോ ആപ്പുവഴിയും 839,387 രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞദിവസമാണ് താന്‍ തട്ടിപ്പിനിരയായതായി യുവതി തിരിച്ചറിഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ ഫോണിലൂടെയും മറ്റും ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുമ്പോഴും പലരും …

വീഡിയോ എടുത്തത് എന്തിന്? പ്രചരിപ്പിച്ചത് ആര്?; സംഭവത്തില്‍ വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, ഷെയര്‍ ചെയ്തവരും കുടുങ്ങിയേക്കും

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് വിദ്യാര്‍ത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്‌കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടി. മന്ത്രി ശിവന്‍ കുട്ടിയാണ് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. വീഡിയോ പുറത്തു വന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനും ഈ വിഷയം പരിശോധിക്കുന്നുണ്ട്. വീഡിയോ എടുത്ത അധ്യാപകരുടെ നടപടിയില്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വെറും പതിനാറോ പതിനേഴോ വയസ്സുമാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ …

ഒരേ സമയം നാല് സ്ത്രീകളുടെ ഭര്‍ത്താവ്; അഞ്ചാമത്തെ കല്യാണത്തിനുള്ള ശ്രമത്തിനിടയില്‍ തട്ടിപ്പുവീരന്‍ കുടുങ്ങി

കൊല്ലം: നാലു സ്ത്രീകള്‍ ഭാര്യമാരായിരിക്കെ അഞ്ചാമത്തെ കല്യാണത്തിനു ശ്രമിച്ച വിരുതന്‍ അറസ്റ്റില്‍. കൊല്ലം, താന്നിമൂട് സ്വദേശിയായ നിതീഷ്ബാബു (31) വാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്. നഗരൂര്‍ സ്വദേശിനിയായ നാലാം ഭാര്യ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഭര്‍ത്താവ് അഞ്ചാം കല്യാണത്തിനു ശ്രമിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിതീഷ് ബാബു നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും ഒരു വിവാഹം പോലും നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. നിതീഷ് ബാബു അറസ്റ്റിലായ വിവരമറിഞ്ഞ് തട്ടിപ്പിനിരയായ …

കുണിയ സ്‌കൂളിലെ പാചകശാലയിലേയ്ക്ക് പാത്രം വാങ്ങാനുള്ള തുക നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: ജി വി എച്ച് എസ് എസ് കുണിയയിലെ 2005 എസ് എസ് എല്‍ സി ബാച്ച് പാചകശാലയ്‌ലേയ്ക്കു പാത്രങ്ങള്‍ വാങ്ങിക്കാനായി തുക നല്‍കി. ഭാരവാഹികളില്‍ നിന്നു പി ടി എ പ്രസിഡണ്ട് ഹാരിസ് മുഹമ്മദ് തുക ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ പി വി ജേക്കബ്ബ,് സീനിയര്‍ അസിസ്റ്റന്റ് അമീര്‍ അലി എം, പി ടി എ പ്രസിഡണ്ട് തസ്‌നി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്ള സുലൈമാന്‍, നഫീസ, ആയിഷ, ഹസീന, സമീറ, കുഞ്ഞാസിയ, ബാച്ച് ഭാരവാഹികളായ ഷഫീഖ്, റംഷീദ്, …

ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും പണി മുടക്കു തുടങ്ങി

കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും സൂചനാ പണി മുടക്ക് തുടങ്ങി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എംപ്ലോയിസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ), സിപിഐയുടെ സര്‍വ്വീസ് സംഘടനയായ ജോയന്റ് കൗണ്‍സിലുമാണ് പണിമുടക്ക് നടത്തുന്നത്.പണി മുടക്കിയ ജീവനക്കാര്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി. സമരം പല ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചതായി സമരക്കാര്‍ അവകാശപ്പെട്ടു. സമരത്തിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണി മുടക്കുന്നവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ കുറയ്ക്കും.

സിംസാറുല്‍ ഹഖ് ഹുദവി ജനുവരി 24 ന് കുമ്പളയില്‍

കാസര്‍കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രഗത്ഭ പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി 24 ന് കുമ്പള കുണ്ടങ്കറടുക്ക ത്വാഹമസ്ജിദില്‍ ജുമുഅ ഖുത്തുബക്ക് നേതൃത്വം നല്‍കും.ജുമുഅ നിസ്‌ക്കാര ശേഷം വിശ്വാസികളെ അഭിമുഖീകരിച്ച് പ്രഭാഷണം നടത്തും.നീണ്ട ഇടവേളക്ക് ശേഷമാണ് സിംസാറുല്‍ ഹഖ് ഹുദവി കുമ്പളയില്‍ പ്രഭാഷണത്തിന് എത്തുന്നത്.കഴിഞ്ഞവര്‍ഷം നടന്ന മദ്‌റസാ കെട്ടിടോദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാമെന്നേറ്റതായിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അന്ന് എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ജുമുഅ ഖുത്തുബക്കും പ്രഭാഷണത്തിനും സിംസാറുല്‍ ഹഖ് ത്വാഹമസ്ജിദില്‍ എത്തുന്നതെന്ന്ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ …

പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസ്: പ്രതികളെ ഷാരോണ്‍ കേസ് മോഡലില്‍ പൂട്ടാനുറപ്പിച്ച് അന്വേഷണ സംഘം; ജിന്നുമ്മ ഉള്‍പ്പെടെ നാലു പേരുടെ ശബ്ദപരിശോധന നടത്തി

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസിവ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കൊണ്ടു പിടിച്ച ശ്രമവുമായി അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി പ്രതികളായ ബാര, മീത്തല്‍ മാങ്ങാട്ടെ വാടക കെട്ടിടത്തില്‍ താമസക്കാരനായ ഉബൈസ് എന്ന ഉവൈസ് (32), ഭാര്യ കെ.എച്ച് ഷമീന എന്ന ജിന്നുമ്മ(34), മുക്കൂട് ജീലാനി നഗറിലെ പി.എസ് അസ്‌നീഫ (36), മധൂര്‍, കൊല്യയിലെ ആയിഷ (42) എന്നിവരെ കണ്ണൂര്‍ ആകാശവാണി നിലയത്തിലെത്തിച്ച് ശബ്ദപരിശോധന നടത്തി. പ്രതികളായ നാലു പേരും …

ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി; വാര്‍ഷിക ആത്മീയ സംഗമത്തിന് നാളെ തുടക്കമാകും

കാസര്‍കോട്: കുമ്പള ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി, വാര്‍ഷിക ആത്മീയ സംഗമം 23, 24, 25 തീയതികളില്‍ അക്കാദമി കാംപസില്‍ വിവിധ പരിപാടികളോടെ നടക്കും.സിയാറത്ത്, ത്രെഡ് എക്‌സ്‌പോ, ഹോം കമിങ് മജ്‌ലിസുന്നൂര്‍, ഇശ്ഖ് മജ്‌ലിസ്, മഹല്ല് – പ്രാസ്ഥാനിക സംഗമം, ഇമാം ശാഫി മൗലീദ്, മത പ്രഭാഷണം, ഇത്തിസാല്‍, സമാപന സംഗമം എന്നിവയാണ് പ്രധാന പരിപാടികള്‍. നാളെ രാവിലെ 9 ന് കെ.കെ. മാഹിന്‍ മുസ് ലിയാര്‍ സിയാറത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് മുഹമ്മദ് ശാഫി ഹാജി …

കര്‍ണാടകയില്‍ പച്ചക്കറി ലോറി ഡിവൈഡറിലിടിച്ച് മറിഞ്ഞ് 10 മരണം; മരിച്ചത് ലോഡിന് മുകളില്‍ ഇരുന്ന് യാത്ര ചെയ്തവര്‍

ബംഗളൂരു: കര്‍ണാടകയില്‍ പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് 10 പേര്‍ കൊല്ലപ്പെട്ടു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹാവേരി – കുംത്ത ദേശീയ പാതയില്‍ ബുധനാഴ്ച പുലര്‍ച്ചെ 5 മണിക്കായിരുന്നു അപകടം.പച്ചക്കറി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ലോറിയില്‍ പച്ചക്കറി ചാക്കുകള്‍ക്കു മീതെ ഇരുന്ന് സഞ്ചരിച്ചവരാണ് അപകടത്തിനിരയായത്. തലകീഴായി മറിഞ്ഞ ലോറിക്കടിയില്‍ പെട്ടായിരുന്നു മരണം. മരിച്ചവരെല്ലാം ഹാവേരി ജില്ലയില്‍ നിന്നുള്ളവരാണ്.മൂടല്‍മഞ്ഞ് കാരണം ദൃശ്യ പരിധി …

ഹാജര്‍നില കുറഞ്ഞു; പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല, നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമിതമായി ഗുളിക കഴിച്ച് ആശുപത്രിയില്‍

കാസര്‍കോട്: ഹാജര്‍ നില കുറഞ്ഞതിനെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാത്ത വിഷമത്തിലാണെന്നു പറയുന്നു; അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍. കണ്ണൂര്‍, കണ്ണപുരം സ്വദേശിനിയും കാസര്‍കോട്ടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായ 19കാരിയാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. 500 മില്ലി ഗ്രാമിന്റെ നാലു പാരസറ്റമോള്‍ ഗുളിക ഹോസ്റ്റലില്‍ വച്ച് ഒന്നിച്ചു കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇക്കാര്യം മനസ്സിലാക്കിയ സഹപാഠികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അത്യാഹിത വിഭാഗത്തില്‍ …