ഒരേ സമയം നാല് സ്ത്രീകളുടെ ഭര്‍ത്താവ്; അഞ്ചാമത്തെ കല്യാണത്തിനുള്ള ശ്രമത്തിനിടയില്‍ തട്ടിപ്പുവീരന്‍ കുടുങ്ങി

കൊല്ലം: നാലു സ്ത്രീകള്‍ ഭാര്യമാരായിരിക്കെ അഞ്ചാമത്തെ കല്യാണത്തിനു ശ്രമിച്ച വിരുതന്‍ അറസ്റ്റില്‍. കൊല്ലം, താന്നിമൂട് സ്വദേശിയായ നിതീഷ്ബാബു (31) വാണ് വര്‍ക്കല പൊലീസിന്റെ പിടിയിലായത്. നഗരൂര്‍ സ്വദേശിനിയായ നാലാം ഭാര്യ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഭര്‍ത്താവ് അഞ്ചാം കല്യാണത്തിനു ശ്രമിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിതീഷ് ബാബു നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും ഒരു വിവാഹം പോലും നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. നിതീഷ് ബാബു അറസ്റ്റിലായ വിവരമറിഞ്ഞ് തട്ടിപ്പിനിരയായ മറ്റു സ്ത്രീകളും പൊലീസില്‍ പരാതി നല്‍കി. 20 പവന്‍ സ്വര്‍ണ്ണവും എട്ടുലക്ഷം രൂപയും നിതീഷ് ബാബു തട്ടിയെടുത്തതായി യുവതികള്‍ നല്‍കിയ പരാതികളില്‍ പറയുന്നു. നിലവില്‍ രണ്ടു യുവതികളുടെ പരാതി പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വിശ്വാസവഞ്ചന, ബലാത്സംഗം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page