ബസ് യാത്രക്കിടെ 70 കാരിയുടെ നാലര പവന്‍ മാല തമിഴ് നാട് സ്വദേശിനി പൊട്ടിച്ചോടി, പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: ബസ് യാത്രക്കിടെ 70 കാരിയുടെ നാലര പവന്‍ മാല മോഷണം പോയി. കാഞ്ഞങ്ങാട് കിഴക്കുകര സ്വദേശിനി കല്യാണിയുടെ സ്വര്‍ണമാലയാണ് നഷ്ടമായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മാവുങ്കാലില്‍ നിന്ന് കാഞ്ഞങ്ങാട് ടൗണിലേക്ക് സ്വകാര്യ ബസില്‍ വരികയായിരുന്നു കല്യാണി. പെട്ടെന്ന് സമീപത്തുണ്ടായിരുന്ന തമിഴ് നാട് സ്വദേശിനിയെന്ന് സംശയിക്കുന്ന സ്ത്രീ പൊട്ടിച്ചോടുകയായിരുന്നുവെന്ന് കല്യാണി പറയുന്നു. ബസിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാടോടികള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വയനാട്ടില്‍ ജീവനെടുത്ത് കടുവ; കാപ്പി പറിക്കുന്നതിനിടെ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരന്റെ ഭാര്യ രാധയാണ് മരിച്ചത്. വനത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ നിന്ന് കാപ്പി പറിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം കണ്ടത്. കടുവയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

പേരടുക്കത്ത് കാണാതായ ഗൃഹനാഥന്‍ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടോടി പേരടുക്കം സ്വദേശി വേങ്ങയില്‍ നാരായണ(62)നാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് കാണാതായിരുന്നു. തുടര്‍ന്ന് രാത്രി പലസ്ഥലങ്ങളിലും വീട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കൊട്ടോടിക്ക് സമീപം പേരടുക്കം പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം വിട്ടുമാറാത്ത മനോവിഷമത്തിലായിരുന്നെന്നു പറയുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ പക്കീരന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: സി ശാന്ത. മക്കള്‍: സി …

മഞ്ചേശ്വരത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന് നേരെ അക്രമം; രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബങ്കര മഞ്ചേശ്വരത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന് നേരെ അക്രമം. രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഹൊസബെട്ടു സ്വദേശി അഷ്‌റഫ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് കേസെടുത്തത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിലെ എ.എസ്‌.ഐ അതുല്‍ രാം(25), സിവില്‍ പൊലീസ് ഓഫീസര്‍ മണിപ്രസാദ്(32)എന്നിവരെയാണ് അഷ്‌റഫ് ആക്രമിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. അസമയത്ത് കണ്ട ആളുകളെ ചോദ്യംചെയ്ത വിരോധത്തില്‍ പൊലീസിനെ അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും പിന്നീട് സിവില്‍ പൊലീസ് ഓഫീസറായ മണിപ്രസാദിനെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നീട് മകനെത്തി പ്രതിയെ …

പെര്‍ളടുക്കത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍; രണ്ടു പട്ടിക്കുട്ടികളെ കടിച്ചുകൊന്നു, രണ്ടെണ്ണത്തിനെ കാണാതായി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

കാസര്‍കോട്: പെര്‍ളടുക്കത്ത് പുലിയിറങ്ങിയതായി വിവരം. രണ്ടു പട്ടിക്കുട്ടികളെ കടിച്ചുകൊന്നു. രണ്ടെണ്ണത്തിനെ കാണാതായി. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പെര്‍ളടുക്കം തെവുക്കലയിലെ ബാലകൃഷ്ണന്‍ നായരുടെ വീട്ടിലെ പട്ടിക്കുട്ടികളെയാണ് പുലി ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. രാത്രി നിരവധി പട്ടികള്‍ വീട്ടിനടുത്തു നിന്ന് കുരച്ചതായി വീട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് രണ്ടു പട്ടിക്കുട്ടികളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഒരുമാസം മുമ്പ് സമീപ പ്രദേശമായ കരക്കയടുക്കയില്‍ പുലിയെ നാട്ടുകാര്‍ കണ്ടതായി …

കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി വിഷം കഴിച്ച് ആശുപത്രിയിൽ, ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി, അറസ്റ്റ് ഉടൻ

തിരുവനന്തപുരം: കഠിനംകുളം ആതിരക്കൊലക്കേസിൽ പ്രതി ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോൺസൺ ചികിത്സയിൽ തുടരുകയാണ്. വ്യാഴാഴ്ചയാണ് ഹോം നേഴ്സായി ജോലി ചെയ്ത വീട്ടിൽ നിന്നും ഇയാൾ പിടിയിലായത്. വിഷം കഴിച്ചതിന് ആശുപത്രിയിലായ ഇയാൾക്ക് 48 മണിക്കൂർ നിരീക്ഷണം വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ശേഷം കഠിനംകുളം പൊലീസ് ആശുപത്രിയിൽ എത്തി ജോൺസൻ്റെ അറസ്റ്റ് രേഖപ്പെടുത്തും.ആതിരയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാം സുഹൃത്തായ കൊല്ലം ദളവാപുരം സ്വദേശി …

കാക്കനാട് ഇൻഫോ പാർക്കിലെ കമ്പനിയെ കബളിപ്പിച്ചു ഒരു കോടി തട്ടി; ബംഗാളിലെ അധ്യാപിക അറസ്റ്റിൽ

കൊച്ചി: ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ അധ്യാപിക അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിനിയായ സുപത മിശ്ര ചാറ്റർജി(54)യെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ് കമ്പനിയിൽ നിന്നാണ് 1.05 കോടി തട്ടിയെടുത്തത്. സുപതയുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. ഇൻഫോപാർക്ക് പൊലീസ് ബംഗാളിലെത്തി വീടുവളഞ്ഞാണു പ്രതിയെ പിടികൂടിയത്. ബോളിവുഡിലെ പ്രശസ്ത ഗായകനെന്നു പരിചയപ്പെടുത്തി സമൂഹമാധ്യമം വഴി സുതപ മിശ്രയുമായി അടുപ്പമുണ്ടാക്കിയ ആളാണ് തട്ടിപ്പുസംഘത്തിന്റെ തലവനെന്നു സംശയിക്കുന്നു. സുപതയുടെ അക്കൗണ്ടുകൾ വഴി തട്ടിയെടുത്ത പണത്തിന്റെ …

ഒരുമാസം മുമ്പ് ഭാര്യ തൂങ്ങിമരിച്ചു; യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ആലാമിപ്പള്ളി കല്ലഞ്ചിറയിലെ ഷിജു (35) വാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ചിത്താരി ചാമുണ്ഡിക്കുന്നിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗർഭിണിയായ ഭാര്യ അഞ്ജലി ഒരു മാസം മുമ്പ് കൂലം റോഡിലെ വാടകവീട്ടിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ മനോവിഷമത്തിൽ ആയിരുന്നുവെന്ന് പറയുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെൽഡിങ് തൊഴിലാളിയായിരുന്നു. പരേതനായ കുഞ്ഞിക്കൃഷ്ണന്റെയും പുഷ്പയുടെയും മകനാണ്. സഹോദരങ്ങൾ: ഷിജിത്ത്, ഷീന.

മീപ്പുഗിരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം: പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്

കാസർകോട്: മീപ്പുഗിരിയിൽ പുതുതായി തുടങ്ങുന്ന കടയിൽ പെയിന്റ് അടിക്കുകയായിരുന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അണങ്കൂർ ജെ പി കോളനിയിലെ മുന്ന എന്ന അക്ഷയ് (31)ആണ് കാസർകോട് പൊലീസിന്റെ പിടിയിലായത്. മീപ്പുഗിരി സ്വദേശി ബാസിത്തി(20)നാണ് കൈക്ക് വെട്ടേറ്റത്. കാസർകോട് ഡി വൈ എസ് പി സി കെ സുനിൽ കുമാർ യുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ പ്രതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു. ബുധനാഴ്ച അർദ്ധരാത്രിയിലാണ് അക്രമം ഉണ്ടായത്. കടയുമായി ബന്ധപെട്ടു പെയിന്റിംഗ് …

ചെക്ക് കേസില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്; ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

മുംബൈ: ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ചെക്ക് കേസില്‍ മൂന്നുമാസം തടവ്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണു സംവിധായകനെതിരെ വിധി പുറപ്പെടുവിച്ചത്. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റു ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 138-ാം സെക്ഷന്‍ പ്രകാരമാണ് രാം ഗോപാല്‍ വര്‍മയെ കോടതി തെറ്റുകാരനാണെന്ന് കണ്ടെത്തിയത്. 7 വര്‍ഷം പഴക്കമുള്ള കേസാണിത്.കോടതി വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല. മൂന്നുമാസത്തിനുള്ളില്‍ 3.72 ലക്ഷം രൂപ …

ഉള്ളാള്‍ കോട്ടേക്കാര്‍ ബാങ്ക് കവര്‍ച്ച; നാലുപേര്‍ കൂടി പിടിയില്‍

മംഗളൂരു: ഉള്ളാള്‍ കോട്ടേക്കര്‍ സഹകരണ ബാങ്കിന്റെ കെസി റോഡ് ശാഖയില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ നാലുപേര്‍ കൂടി പിടിയില്‍. രണ്ട് പേരെ തമിഴ്നാട്ടില്‍ നിന്നും രണ്ട് പേരെ മുംബൈയില്‍ നിന്നുമാണ് പിടികൂടിയതെന്നാണ് വിവരം. പ്രതികളെ മംഗളൂരുവിലേക്ക് കൊണ്ടുവരാന്‍ കൂടുതല്‍ പൊലീസ് സംഘത്തെ രണ്ടു സ്ഥലത്തേക്കും പോയിട്ടുണ്ട്. പത്തംഗ സംഘമാണ് ബാങ്ക് കൊള്ളയടിച്ചതെന്നാണ് വിവരം. കവര്‍ച്ചയില്‍ നേരിട്ട് പങ്കുള്ള മൂന്ന് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൃത്യം നടത്തിയ ശേഷം മോഷ്ടിച്ച സ്വര്‍ണം വീതം വച്ച് സംഘം തമിഴ്നാട്ടിലേക്ക് കടന്നതായാണ് …

നടി നിമിഷാ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു; സംസ്‌കാരം മുംബൈയില്‍

മുംബൈ: നടി നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു. 63 വയസായിരുന്നു. മുംബൈയിലെ താനെ ഗാംവ് ദേവീ റോഡില്‍ ന്യൂകോളനിയിലെ ക്ലാസിക് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയായ സജയന്‍ നായര്‍ ജോലിയുടെ ഭാഗമായാണ് മുംബൈയില്‍ സ്ഥിരതാമസമാകുന്നത്. രോഗബാധിതനായതിനെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് മരണപ്പട്ടത്. ബിന്ദു സജയനാണ് ഭാര്യ. മറ്റൊരു മകള്‍ നീതു സജയന്‍.സംസ്‌കാരം അംബര്‍നാഥ് വെസ്റ്റിലെ മുന്‍സിപ്പല്‍ പൊതു ശ്മശാനത്തില്‍ നടക്കും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ്ഫാസില്‍-സുരാജ് വെഞ്ഞാറമൂട് …

പുതിയ കാറിന് ഓഫര്‍ വാഗ്ദാനം ചെയ്ത് പഴയ കാറും പണവും തട്ടിയെടുത്തു; ഷോറൂം തീവെപ്പ് കേസിലെ പ്രതിക്കെതിരെ യുവതിയുടെ പരാതി

കണ്ണവം: പുതിയ കാര്‍ വാഗ്ദാനം ചെയ്ത് പഴയ കാറും 6,80,000 രൂപയും തട്ടിയെടുത്തതായി യുവതിയുടെ പരാതി. വയനാട് വെള്ളമുണ്ട പേട്ടമല സ്വദേശി പി.പി.സജീറിന് (29) എതിരെയാണ് കണ്ണവം പൊലീസ് കേസെടുത്തത്. കോളയാട് നിതാസ് മഹലില്‍ എന്‍.റാഷിദയുടെ പരാതിയിലാണ് കേസ്.കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് തട്ടിപ്പ് നടത്തിയത്. പുതിയ കാറിന് ഓഫറുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിനിരയാക്കിയത്. യവാവിന്റെ വാക്കില്‍ വിശ്വസിച്ച യുവതി തന്റെ കെ.എല്‍ 58 വി 7900 വാഗണര്‍ കാറും 6,80,000 രൂപയും സജീറിനെ ഏല്‍പ്പിച്ചു. തലശേരി ചിറക്കര …

നെയ്യാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; ദമ്പതികള്‍ ആത്മഹത്യചെയ്തത് മകന്‍ മരിച്ചതില്‍ മനംനൊന്ത്

തിരുവനന്തപുരം: നെയ്യാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മുട്ടട അറപ്പുര സ്വദേശികളായ ശ്രീകലയുടെയും ഭര്‍ത്താവ് സ്നേഹദേവിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ കാര്‍ അരുവിപ്പുറം ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. മകന്‍ മരിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.കൈകള്‍ പരസ്പരം കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. പാലിയവിളാകം കടവിന്റെ കരയ്ക്ക് സമീപമായാണ് മൃതദേഹങ്ങള്‍ കണ്ടത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ പൊലീസിനെ വിവരം …

റിപ്പബ്ലിക് ദിനം; കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലും പരിസരത്തും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

കാസര്‍കോട് റിപ്പബ്ലിക് ദിനത്തിന്റെ മുന്നോടിയായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലും പരിസരത്തും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കാസര്‍കോട് റെയില്‍വേ പൊലീസിന്റയും ആര്‍പിഎഫിന്റെയും സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്ലാറ്റുഫോമിലും റെയില്‍വേ പരിസരത്തും പരിശോധന നടന്നത്. റെയില്‍വേ പൊലീസ് എസ്‌ഐ റജികുമാര്‍, എഎസ്‌ഐ വേണുഗോപാല്‍, ആര്‍പിഎഫ് എഎസ്‌ഐ വിനോജ്, റെയില്‍വേ ഇന്റലിജന്‍സ് പൊലീസ് ഓഫീസര്‍ ജ്യോതിഷ് ജോസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സുരക്ഷ കര്‍ശനമാക്കിയതായി …

ക്ഷേത്രത്തിലെ ചടങ്ങിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ചു; അസ്വസ്ഥത അനുഭവപ്പെട്ട വെളിച്ചപ്പാട് മരിച്ചു

പാലക്കാട്: ആചാരമായ തുള്ളലിനിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ച വെളിച്ചപ്പാട് മരിച്ചു.പരുതൂര്‍ കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. കായ കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.അഞ്ഞൂറിലേറെ കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്നാണ് വര്‍ഷം തോറും ‘ആട്ട്’ആചാരങ്ങള്‍ നടത്താറുള്ളത്. വെളിച്ചപ്പാടായ ഷൈജു ആചാരത്തിന്റെ ഭാഗമായി എത്തിച്ച പഴങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന മൂന്നു കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. അപ്പോള്‍ അസ്വസ്ഥതയെന്നുമുണ്ടായില്ല. വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഷൈജുവിനെ പട്ടാമ്പിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തൃത്താല പൊലീസ് …

കൊലവിളി നടത്തിയ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കില്ല; ചേര്‍ത്തു നിര്‍ത്തും, കൗണ്‍സിലിങ് നല്‍കും

പാലക്കാട്: മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിനു പ്രിന്‍സിപ്പലിനെതിരെ വധഭീഷണി മുഴക്കിയ ആനക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കില്ല,കൗണ്‍സലിങ് നല്‍കും. കുട്ടിയുടെ പെരുമാറ്റ പ്രശ്‌നത്തിന്, സ്‌കൂളിന്റെ ഭാഗത്തു നിന്നു സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും സ്‌കൂളിന്റെ ഭാഗമാക്കി ചേര്‍ത്തുനിര്‍ത്താനും അധ്യാപക രക്ഷാകര്‍തൃ സമിതി (പിടിഎ) തീരുമാനിച്ചു. അധ്യാപകനോട് പറഞ്ഞ കാര്യത്തില്‍ കുട്ടിക്കു പശ്ചാത്താപമുണ്ടെന്നും മാപ്പു പറയാന്‍ തയാറാണെന്നു പൊലീസിനോടും അധ്യാപകരോടും പറഞ്ഞെന്ന് അധികൃതര്‍ പറഞ്ഞു. പിടിഎയുടെയും മാനേജ് കമ്മിറ്റിയുടെയും അംഗീകാരത്തോടെയാണ് അധ്യാപകര്‍ ദൃശ്യം ചിത്രീകരിച്ചത്. …

കണ്ണാടിപ്പാറയിലെ മാടക്കാല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: ചെറുവത്തൂര്‍ കണ്ണാടിപ്പാറ, വലിയപറമ്പില്‍ താമസിക്കുന്ന മാടക്കാല്‍ ബാലകൃഷ്ണന്‍(70) അന്തരിച്ചു. ഭാര്യ: പി.കെ.അംബുജാക്ഷി. മക്കള്‍: അഖില കൃഷ്ണന്‍, അര്‍ജ്ജുന്‍ കൃഷ്ണ. സഹോദരങ്ങള്‍: എം.സാവിത്രി, എം.നാരായണന്‍(റിട്ട.മിലിട്ടറി), എം.സുകുമാരന്‍(വയര്‍മാന്‍), എം.അശ്വിനികുമാര്‍(ക്ലര്‍ക്ക് എം.കെ.എസ്.എച്ച്.എസ്.കുട്ടമത്ത്). സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 3 ന്.