കര്‍ണാടകയില്‍ പച്ചക്കറി ലോറി ഡിവൈഡറിലിടിച്ച് മറിഞ്ഞ് 10 മരണം; മരിച്ചത് ലോഡിന് മുകളില്‍ ഇരുന്ന് യാത്ര ചെയ്തവര്‍

ബംഗളൂരു: കര്‍ണാടകയില്‍ പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് 10 പേര്‍ കൊല്ലപ്പെട്ടു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹാവേരി – കുംത്ത ദേശീയ പാതയില്‍ ബുധനാഴ്ച പുലര്‍ച്ചെ 5 മണിക്കായിരുന്നു അപകടം.
പച്ചക്കറി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ലോറിയില്‍ പച്ചക്കറി ചാക്കുകള്‍ക്കു മീതെ ഇരുന്ന് സഞ്ചരിച്ചവരാണ് അപകടത്തിനിരയായത്. തലകീഴായി മറിഞ്ഞ ലോറിക്കടിയില്‍ പെട്ടായിരുന്നു മരണം. മരിച്ചവരെല്ലാം ഹാവേരി ജില്ലയില്‍ നിന്നുള്ളവരാണ്.
മൂടല്‍മഞ്ഞ് കാരണം ദൃശ്യ പരിധി കുറഞ്ഞതാണ് അപകടകാരണമെന്നാണ് നിഗമനം. പച്ചക്കറി കയറ്റി ഹാവേരിയിലേക്ക് പോകുകയായിരുന്ന ലോറിയില്‍ ലിഫ്റ്റ് ചോദിച്ചു കയറിയവരാണ് അപകടത്തിനിരയായവരില്‍ പലരും. പരിക്കേറ്റ മുഴുവന്‍ പേരുടെയും നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 ഓളം പേര്‍ ലോറിയിലുണ്ടായിരുന്നതായാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മയക്കുമരുന്ന്‌ വില്പനയും അനധികൃത താമസവും:അതിഥി തൊഴിലാളികൾക്കും വാടകക്കെട്ടിടം ഉടമകൾക്കുമെതിരെ പൊലീസ് നടപടി ; നീലേശ്വരം നഗരസഭയ്ക്ക് ഹൊസ്ദുർഗ്ഗ് ഡിവൈ.എസ്. പിയുടെ മുന്നറിയിപ്പ്

You cannot copy content of this page