സി പി എം കാസർകോട് ജില്ലാ സമ്മേളനം: കബഡി ടൂർണമെന്റ് ഇന്ന് മുഖാരിക്കണ്ടത്ത്

കാസർകോട്: റിപ്പബ്ലിക് ദിനത്തിൽ മുഖാരിക്കണ്ടത്തു സിപി എം കാസർകോട് ജില്ലാ സമ്മേളന പ്രചാരണർത്ഥം കബഡി ടൂർണമെന്റ് നടക്കും. സി ഐ ടി യു ചുമട്ടു തൊഴിലാളി യൂണിയൻ സീതാങ്കോളി യൂണിറ്റിന്റെയും സി ഐ ടി യു ഓട്ടോ തൊഴിലാളി യൂണിറ്റിന്റെയും നേതൃത്വത്തിലാണ് മത്സരം. അജിത് സ്മാരക ട്രോഫിക്കും ക്യാഷ് അവർഡിനും വേണ്ടിയുള്ള ടൂർണമെന്റ് മുഖാരിക്കണ്ടം യുവധാര ഗ്രൗണ്ടിലാണ് നടക്കുക. കേരളത്തിലെ പ്രഗത്ഭ കബഡി താരങ്ങളെ അണിനിരത്തി ജില്ലയിലെ 32 ടീമുകൾ മത്സരിക്കും. സിപി എം ജില്ലാ കമ്മിറ്റി …

മലയാള സിനിമയില്‍ ചിരിപ്പൂരമൊരുക്കിയ സംവിധായകന്‍; ഹിറ്റ് സിനിമകളുടെ ശില്പി; സംവിധായകൻ ഷാഫി വിട വാങ്ങി

കൊച്ചി: പ്രശസ്ത സിനിമ സംവിധായകൻ ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബർസ്താനിൽ കബറടക്കും. …

ഓൺലൈൻ ട്രേഡിങ്; കുഡ്‌ലു സ്വദേശിയുടെ 5 ലക്ഷം തട്ടിയെടുത്തു, സ്ത്രീക്കെതിരെ കേസ്

കാസർകോട്: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിനിരയായ യുവാവിന് നഷ്ടമായത് അഞ്ചരലക്ഷത്തിലേറെ രൂപ. മുംബൈ സ്വദേശിയായ സ്ത്രീയും സുഹൃത്തിനെതിരെ മധൂർ കുഡ്ലു സ്വദേശി രാംപ്രസാദ് (35) കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകി. മഹാരാഷ്ട്ര സ്വദേശികളായ ബ്രിന്ദ മോഹൻ, റോഷൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഫേസ്ബുക്ക് സുഹൃത്തായി എത്തിയ ബൃന്ദ യാണ് 5,70,651 രൂപ ഓൺലൈൻ നിക്ഷേപം വഴി തട്ടിയെടുത്തത്. ഈ മാസം അഞ്ചിനാണ് ഫേസ്ബുക്ക് ഫ്രണ്ട് ആയി ഈ യുവതി എത്തിയത്. തുടർന്ന് ഓൺലൈൻ ട്രേഡിങ്ങിനെ കുറിച്ച് പരിചയപ്പെടുത്തി. …

ബസ് യാത്രക്കിടെ ഛര്‍ദ്ദിക്കാന്‍ തല പുറത്തിട്ടു; ലോറിയിടിച്ച് യുവതിയുടെ തലയറ്റുപോയി

ബംഗളൂരു: കർണാടകയിൽ ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാനായി തല പുറത്തിട്ടപ്പോൾ സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്ത്രീയുടെ തലയും ഉടലും വേറെയായി. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സംഭവം നടന്ന ഉടൻ സ്ത്രീ മരിച്ചു. തിരക്കേറിയ റോഡിലാണ് അപകടം സംഭവിച്ചത്. മൈസൂരു അർബൻ ഡിവിഷനിലെ ഡിവിഷണൽ കൺട്രോളർ, ഡിഎംഇ, ഡിടിഒ, എസ്ഒ എന്നിവർ …

കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസില്‍ നാളെ മുതല്‍ എട്ട് സ്ലീപ്പര്‍ കോച്ചുകള്‍ മാത്രം

കണ്ണൂര്‍: കണ്ണൂര്‍ – യശ്വന്ത്പുര്‍ എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകള്‍ ഞായറാഴ്ച മുതല്‍ എട്ടായി ചുരുങ്ങും. ഒരു സെക്കന്‍ഡ് എ.സി കോച്ച് ട്രെയിനില്‍ വര്‍ധിക്കും. തേര്‍ഡ് എ.സി കോച്ചുകളുടെ എണ്ണത്തില്‍ മാറ്റമില്ല. നാല് ജനറല്‍ കോച്ചുകളും ട്രെയിനിലുണ്ടാകും. ആകെ 11 സ്ലീപ്പര്‍ കോച്ചുകളായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇത് ഒന്‍പതാക്കി കുറക്കുമെന്ന് റെയിഷല്‍വേ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കുറയുന്ന രണ്ട് സ്ലീപ്പര്‍ കോച്ചിനുപകരം രണ്ട് ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. രാവിലെ പാലക്കാട് നിന്ന് കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് യാത്ര …

സമൂഹമാധ്യമങ്ങള്‍ വഴി മതസ്പര്‍ദ്ധ; സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകള്‍ പൊലീസ് നിരീക്ഷിക്കുന്നു, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കാസര്‍കോട്: സോഷ്യല്‍ മീഡിയവഴി സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം മീപ്പുഗിരിയില്‍ നടന്ന ആക്രമണ സംഭവം മുതലെടുത്ത് മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം സമൂഹമാധ്യമങ്ങള്‍ വഴി കലാപാഹ്വാനം നടത്തിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് ഡിവൈഎസ്പിയും സൈബര്‍ പൊലീസ് എസ്എച്ച്ഒയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് …

ഇന്നും നാളെയും മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിര്‍ദേശങ്ങള്‍ താഴെ പറയുന്നു, രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 …

തൊടുപുഴയില്‍ റബര്‍ തോട്ടത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു; റിട്ട.ബാങ്ക് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, ദുരൂഹത

തൊടുപുഴ: പെരുമാങ്കണ്ടത്ത് റബര്‍ തോട്ടത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ആള്‍ വെന്തുമരിച്ചു. റിട്ട. ബാങ്ക് ജീവനക്കാരന്‍ സിബിയാണ് മരിച്ചത്. വീട്ടില്‍ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതില്‍ വ്യക്തതയില്ല. സംഭവസ്ഥലത്തെത്തിയ ബന്ധുക്കളാണ് മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ശനിയാഴ്ച ഉച്ചയോടെ ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. കാര്‍ സിബിയുടെ ഉടമസ്ഥതയിലുള്ളതാണ്. കത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇദ്ദേഹം വാഹനം …

വികസിത ഭാരത സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒറ്റക്കെട്ടായി പരിശ്രമിക്കുക: ഗവര്‍ണര്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ റിപ്പബ്ലിക് ദിനാശംസ നേര്‍ന്നു.സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നിലനില്‍ക്കുന്നതാണ് ജനാധിപത്യം. എന്തു വില നല്‍കിയും ജനാധിപത്യതത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതു നമ്മുടെ കടമയാണെന്നു അദ്ദേഹം പറഞ്ഞു.വികസിത ഭാരതമെന്ന മഹത്തായ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മുഴുവനാളുകളുടെയും ആത്മാര്‍ത്ഥമായ അക്ഷീണ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വോട്ടിനു തുല്യമായി മറ്റൊന്നുമില്ല; രാജ്യം ദേശീയ വോട്ടര്‍ ദിനം ആചരിച്ചു

കാസര്‍കോട്: ദേശീയ വോട്ടര്‍ ദിനം രാജ്യവ്യാപകമായി ശനിയാഴ്ച ആചരിച്ചു.വോട്ടിനു തുല്യമായി മറ്റൊന്നുമില്ലെന്നും ഉറപ്പായും വോട്ടു ചെയ്യുമെന്നുമാണ് വോട്ടര്‍ ദിനത്തിന്റെ ഇത്തവണത്തെ സന്ദേശം. വോട്ടവകാശം വിനിയോഗിക്കുന്നതില്‍ അഭിമാനിക്കുകയും വോട്ടു ചെയ്യുന്നതു പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.കാസര്‍കോട്ട് നടന്ന വോട്ടര്‍ ദിനാചരണത്തില്‍ ജനപ്രതിനിധികളും ജീവനക്കാരും സമ്മതിദായകരും പ്രതിജ്ഞയെടുത്തു.എഡിഎംപി അഖില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു ഗവര്‍ണര്‍ രാജേന്ദ്ര ആലേക്കര്‍ നിര്‍വഹിച്ചു. 100 ശതമാനം സാക്ഷരരുള്ള കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട് കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി

കോഴിക്കോട്: കൂടരഞ്ഞിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. സ്ഥലത്ത് പുലി സാന്നിദ്ധ്യം വനം വകുപ്പ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ക്യാമറ സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഉടന്‍ വെറ്ററിനറി വിദഗ്ധന്‍ സ്ഥലത്തെത്തുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. പുലിയെ എങ്ങോട്ടു മാറ്റുമെന്ന് തീരുമാനമായിട്ടില്ല. പുലിക്ക് പരുക്കുകളേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കും. പുലിയെ ഉടന്‍ താമരശേരി റേഞ്ച് ഓഫീസില്‍ എത്തിക്കും. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് …

പട്ടാപ്പകല്‍ ഉഡുപ്പി നഗരമധ്യത്തില്‍ യാചകന്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; ഒളിവില്‍ പോയ പ്രതിയുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടു

മംഗളൂരു: ഉഡുപ്പിയില്‍ യാചകന്‍ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഉഡുപ്പി നഗരത്തിന്റെ ഹൃദയഭാഗത്താണ് സംഭവം നടന്നത്. സ്ഥലത്തെ സിസിടിവി ക്യാമറകളില്‍ യാചകന്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മറ്റൊരു കുട്ടിയുമായി കടയ്ക്ക് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ യാചകന്‍ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് സമീപത്തെ ഫുട്പാത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. പിന്നീട് മാതാപിതാക്കള്‍ കുട്ടിയെ കാണാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അവശനിലയില്‍ കണ്ടത്. ബഹളം വച്ച് ഓടിവന്ന കുട്ടി അപ്പോള്‍ തന്നെ സംഭവം മാതാപിതാക്കളെ അറിയിക്കുകയും …

ചെങ്കള വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കണം: എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: ചെങ്കള ഗ്രൂപ്പ് വില്ലേജ് സ്മാര്‍ട്ടാക്കണമെന്ന് എന്‍.എ നെല്ലിക്കുന്നു എംഎല്‍എ ആവശ്യപ്പെട്ടു. മുട്ടത്തോടി, ചെങ്കള എന്നീ വില്ലേജുകളാണ് ഇവിടെ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓഫീസില്‍ അടിസ്ഥാന സൗകര്യമില്ല. സ്ഥലപരിമിതി മൂലം വില്ലേജ് ഓഫീസിലെത്തുന്നവര്‍ കലാകാലമായി ദുരിതം അനുഭവിക്കുന്നു. ജീവനക്കാര്‍ക്ക് സ്വസ്ഥതയും ജാഗ്രതയുമില്ലാത്ത സ്ഥിതിയാണെന്നു അദ്ദേഹം പറഞ്ഞു. ജോലി ചെയ്യാനുള്ള അന്തരീക്ഷമില്ല. ഈ പരിതാപകരമായ അവസ്ഥ മാറ്റണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ റവന്യൂ മന്ത്രിയോടവശ്യപ്പെട്ടു. ചെങ്കള വില്ലേജിനെ സ്മാര്‍ട്ട് വില്ലേജാക്കണമെന്ന ആവശ്യം അനുഭാവപ്പൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി …

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം; അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം. അഞ്ചുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അണങ്കൂര്‍ ജെ.പി നഗറിലെ ആര്‍. വിജീഷിന്റെ (31)പരാതിയില്‍ മിഥുന്‍, നവീന്‍, ദിനേശ് കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബൈക്ക് തടഞ്ഞു നിര്‍ത്തിയ സംഘത്തിലെ മിഥുന്‍ കോളറിന് പിടിച്ച് മുഖത്തടിച്ചുവെന്നും പിന്നീട് ഹെല്‍മെറ്റുകൊണ്ട് തലക്കിടിച്ചുവെന്നുമാണ് കേസ്. മൂന്നാം പ്രതിയായ ദിനേശ് മരവടി കൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചുവെന്നും ആ സമയം ഒഴിഞ്ഞ് മാറിയതിനാല്‍ മരണം …

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന് സമീപം മൃതദേഹം; ട്രെയിനില്‍ നിന്ന് വീണ് മരിച്ചതെന്ന് സംശയം

കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. ട്രെയിനില്‍ നിന്നും തെറിച്ച് വീണ് മരിച്ചതാണെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് കുശാല്‍നഗര്‍ ഭാഗത്ത് നിന്ന് മൃതദേഹം കണ്ടത്. ഗോവ സ്വദേശിയായ യുവാവിന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പിന്നാലെ വന്ന ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു.

കുംഭമേള: പ്രയാഗ് രാജില്‍ വീണ്ടും തീപിടിത്തം

ന്യൂഡെല്‍ഹി: കുംഭമേള നടക്കുന്ന ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ വീണ്ടും തീപിടിത്തം. തീപിടിത്തത്തില്‍ രണ്ടു വാഹനങ്ങള്‍ കത്തി നശിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. മഹാകുംഭമേളയിലേക്കു പോകുന്ന പ്രധാന റോഡില്‍ നിറുത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങള്‍ക്കാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങളിലെത്തിയവര്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയിരുന്നതു കൊണ്ടു വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തു പാഞ്ഞെത്തി തീ നിയന്ത്രണവിധേയമാക്കി.കഴിഞ്ഞയാഴ്ചയും പ്രയാഗ് രാജില്‍ തീപിടിത്തമുണ്ടായിരുന്നു. തീപിടിത്തത്തില്‍ നിരവധി താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ കത്തിനശിച്ചിരുന്നു.

കാസര്‍കോട് യുവാവിന് വെട്ടേറ്റ സംഭവം; ഫേസ് ബുക്കില്‍ വിവാദ പോസ്റ്റിട്ട മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട്ട് ബാസിത്തിന് വെട്ടേറ്റ സംഭവത്തില്‍ നവമാധ്യമങ്ങളില്‍ വിവാദ പോസ്റ്റിട്ട മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. നീതിയുടെ പടവാള്‍, ആച്ചി കണ്ണൂര്‍, ബഷീര്‍ സി എല്‍ ടി എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ സവ്യസാച സ്വമേധയാ കേസെടുത്തത്. പോസ്റ്റിലൂടെ സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തും വിധം ലഹളയുണ്ടാക്കും വിധം പ്രകോപനപരമായ പോസ്റ്റിട്ടതിനാണ് കേസെടുത്തത്. നീതിയുടെ പടവാള്‍ എന്ന അക്കൗണ്ട് ഉടമയുടെ പോസ്റ്റിന് കമന്റായാണ് മറ്റു രണ്ട് അക്കൗണ്ട് ഉടമകള്‍ പോസ്റ്റിട്ടത്. മറ്റു പോസ്റ്റുകളും പൊലീസ് …

2008ലെ മുംബൈ ഭീകരാക്രമണം; പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്കു കൈമാറാന്‍ യുഎസ് കോടതി ഉത്തരവ്

വാഷിംഗ്ടണ്‍ ഡിസി: 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതിയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ സുപ്രിം കോടതി ഉത്തരവിട്ടു.പാക് വംശജനും കാനഡയില്‍ വ്യവസായിയുമായ തഹാവൂര്‍ റാണയെയാണ് ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ കോടതി ഉത്തരവിട്ടത്. കീഴ്‌ക്കോടതിയില്‍ റാണക്കെതിരായാണ് വിധിയുണ്ടായത്. അതിനെ തുടര്‍ന്നാണ് റാണ സുപ്രിംകോടതിയെ സമീപിച്ചത്. തന്നെ ഇന്ത്യക്കു കൈമാറരുതെന്നായിരുന്നു റാണയുടെ അപേക്ഷ. ആ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. 2008 നവംബറിലുണ്ടായ അക്രമത്തില്‍ മരിച്ച 166 പേരില്‍ ആറു പേര്‍ അമേരിക്കന്‍ പൗരന്മാരായിരുന്നു. ഈ കേസില്‍ തഹാവൂര്‍ റാണയെ …