കാസര്‍കോട്: ചെങ്കള ഗ്രൂപ്പ് വില്ലേജ് സ്മാര്‍ട്ടാക്കണമെന്ന് എന്‍.എ നെല്ലിക്കുന്നു എംഎല്‍എ ആവശ്യപ്പെട്ടു. മുട്ടത്തോടി, ചെങ്കള എന്നീ വില്ലേജുകളാണ് ഇവിടെ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓഫീസില്‍ അടിസ്ഥാന സൗകര്യമില്ല. സ്ഥലപരിമിതി മൂലം വില്ലേജ് ഓഫീസിലെത്തുന്നവര്‍ കലാകാലമായി ദുരിതം അനുഭവിക്കുന്നു. ജീവനക്കാര്‍ക്ക് സ്വസ്ഥതയും ജാഗ്രതയുമില്ലാത്ത സ്ഥിതിയാണെന്നു അദ്ദേഹം പറഞ്ഞു. ജോലി ചെയ്യാനുള്ള അന്തരീക്ഷമില്ല. ഈ പരിതാപകരമായ അവസ്ഥ മാറ്റണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ റവന്യൂ മന്ത്രിയോടവശ്യപ്പെട്ടു. ചെങ്കള വില്ലേജിനെ സ്മാര്‍ട്ട് വില്ലേജാക്കണമെന്ന ആവശ്യം അനുഭാവപ്പൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എം.എല്‍.എ അറിയിച്ചു.
