ന്യൂഡെല്‍ഹി: കുംഭമേള നടക്കുന്ന ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ വീണ്ടും തീപിടിത്തം. തീപിടിത്തത്തില്‍ രണ്ടു വാഹനങ്ങള്‍ കത്തി നശിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. മഹാകുംഭമേളയിലേക്കു പോകുന്ന പ്രധാന റോഡില്‍ നിറുത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങള്‍ക്കാണ് തീപിടിത്തമുണ്ടായത്. വാഹനങ്ങളിലെത്തിയവര്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയിരുന്നതു കൊണ്ടു വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തു പാഞ്ഞെത്തി തീ നിയന്ത്രണവിധേയമാക്കി.
കഴിഞ്ഞയാഴ്ചയും പ്രയാഗ് രാജില്‍ തീപിടിത്തമുണ്ടായിരുന്നു. തീപിടിത്തത്തില്‍ നിരവധി താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ കത്തിനശിച്ചിരുന്നു.
