കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം. അഞ്ചു
പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അണങ്കൂര്‍ ജെ.പി നഗറിലെ ആര്‍. വിജീഷിന്റെ (31)പരാതിയില്‍ മിഥുന്‍, നവീന്‍, ദിനേശ് കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബൈക്ക് തടഞ്ഞു നിര്‍ത്തിയ സംഘത്തിലെ മിഥുന്‍ കോളറിന് പിടിച്ച് മുഖത്തടിച്ചുവെന്നും പിന്നീട് ഹെല്‍മെറ്റുകൊണ്ട് തലക്കിടിച്ചുവെന്നുമാണ് കേസ്. മൂന്നാം പ്രതിയായ ദിനേശ് മരവടി കൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചുവെന്നും ആ സമയം ഒഴിഞ്ഞ് മാറിയതിനാല്‍ മരണം സംഭവിച്ചില്ലെന്നാണ് കേസ്.
