കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസില്‍ നാളെ മുതല്‍ എട്ട് സ്ലീപ്പര്‍ കോച്ചുകള്‍ മാത്രം

കണ്ണൂര്‍: കണ്ണൂര്‍ – യശ്വന്ത്പുര്‍ എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകള്‍ ഞായറാഴ്ച മുതല്‍ എട്ടായി ചുരുങ്ങും. ഒരു സെക്കന്‍ഡ് എ.സി കോച്ച് ട്രെയിനില്‍ വര്‍ധിക്കും. തേര്‍ഡ് എ.സി കോച്ചുകളുടെ എണ്ണത്തില്‍ മാറ്റമില്ല. നാല് ജനറല്‍ കോച്ചുകളും ട്രെയിനിലുണ്ടാകും. ആകെ 11 സ്ലീപ്പര്‍ കോച്ചുകളായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇത് ഒന്‍പതാക്കി കുറക്കുമെന്ന് റെയിഷല്‍വേ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കുറയുന്ന രണ്ട് സ്ലീപ്പര്‍ കോച്ചിനുപകരം രണ്ട് ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. രാവിലെ പാലക്കാട് നിന്ന് കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമേകുന്ന തീരുമാനമാണ് ജനറല്‍ ക്ലാസ് കോച്ചുകള്‍ കൂട്ടുന്നത്. അതേസമയം ബംഗളൂരു യാത്രികര്‍ക്ക് സ്ലീപ്പര്‍ ക്ലാസ് കുറച്ചുള്ള തീരുമാനം തിരിച്ചടിയാവുകയും ചെയ്യും. നാളെ മുതല്‍ ഒരു സ്ലീപ്പര്‍ കോച്ചുകൂടി കുറയുന്നതോടെ സ്ലീപ്പര്‍ ക്ലാസ് കോച്ചിന്റെ എണ്ണം എട്ടാകും. കണ്ണൂര്‍ – യശ്വന്ത്പുര്‍ യാത്രയില്‍ സ്ലീപ്പര്‍ നിരക്ക് 365 രൂപയാണ്. പകരമായി വരുന്ന സെക്കന്‍ഡ് എസി യാത്രയ്ക്ക് 1410 രൂപയാണ് നിരക്ക്. മലബാറിലൂടെ ബെംഗളൂരുവിലേക്കുള്ള ട്രെയിനിലെ സ്ലീപ്പര്‍ ക്ലാസ് കുറക്കുന്നതിനെതിരെ യാത്രക്കാര്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ രാവിലെ യാത്രയ്ക്ക് ആശ്രയിക്കുന്ന ട്രെയിന്‍ സര്‍വീസാണ് യശ്വന്ത്പുര്‍ – കണ്ണൂര്‍ എക്‌സ്പ്രസ്. എല്ലാ ദിവസവും രാത്രി 8:00 മണിയ്ക്ക് യശ്വന്ത്പുരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് പുലര്‍ച്ചെ 04:50ന് പാലക്കാട് ജങ്ഷനിലെത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page