കാസര്‍കോട്: ദേശീയ വോട്ടര്‍ ദിനം രാജ്യവ്യാപകമായി ശനിയാഴ്ച ആചരിച്ചു.
വോട്ടിനു തുല്യമായി മറ്റൊന്നുമില്ലെന്നും ഉറപ്പായും വോട്ടു ചെയ്യുമെന്നുമാണ് വോട്ടര്‍ ദിനത്തിന്റെ ഇത്തവണത്തെ സന്ദേശം. വോട്ടവകാശം വിനിയോഗിക്കുന്നതില്‍ അഭിമാനിക്കുകയും വോട്ടു ചെയ്യുന്നതു പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
കാസര്‍കോട്ട് നടന്ന വോട്ടര്‍ ദിനാചരണത്തില്‍ ജനപ്രതിനിധികളും ജീവനക്കാരും സമ്മതിദായകരും പ്രതിജ്ഞയെടുത്തു.
എഡിഎംപി അഖില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു ഗവര്‍ണര്‍ രാജേന്ദ്ര ആലേക്കര്‍ നിര്‍വഹിച്ചു. 100 ശതമാനം സാക്ഷരരുള്ള കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 70 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
