പ്രധാനമന്ത്രി മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുമെന്ന് ട്രംപ്

Author-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ഡി സി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി.ഞാന്‍ അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചു. മിക്കവാറും ഫെബ്രുവരിയില്‍ അദ്ദേഹം വൈറ്റ് ഹൗസില്‍ ഉണ്ടാകും- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ നല്ലതാണെന്ന് വിശേഷിപ്പിക്കുകയും അനധികൃത കുടിയേറ്റത്തിനെതിരെ ഇന്ത്യ ‘ശരിയായ കാര്യം’ ചെയ്യുമെന്ന് അവകാശപ്പെടുകയും ചെയ്തു.ഫെബ്രുവരി 10-12 തീയതികളില്‍ ഫ്രാന്‍സില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയോടനുബന്ധിച്ചായിരിക്കും ഇരു നേതാക്കളും …

കോട്ടയിലെ സ്വര്‍ണ്ണവേട്ട; കുറ്റാരോപിതര്‍ക്കു തലോടലെന്ന്; ബിജെപി പ്രതിഷേധത്തില്‍

കുമ്പള: പുരാതനമായ കുമ്പള ആരിക്കാടി കോട്ടയില്‍ നടന്ന നിധി വേട്ടയും കോട്ടയിലുണ്ടായ തീപിടിത്തവും ഗൗരവമായി അന്വേഷിച്ചില്ലെങ്കില്‍ രൂക്ഷമായി പ്രതിഷേധിക്കുമെന്നു ബിജെപി മുന്നറിയിച്ചു.ഖനനം നടന്ന സ്ഥലം ബിജെപി ഭാരവാഹികളായ കെ. ശ്രീകാന്ത്, സുരേഷ് കുമാര്‍ ഷെട്ടി, സുധാമ ഗോസാഡ, സുനില്‍, വസന്ത കുമാര മയ്യ, പ്രദീപ്, വിവേകാനന്ദ ഷെട്ടി, വിദ്യാപൈ, പ്രേമാവതി, പുഷ്പലത പി ഷെട്ടി, സുലോചന തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തതിലും പ്രതികള്‍ക്കു സ്റ്റേഷന്‍ ജാമ്യം നല്‍കിയതിലും ഇവര്‍ പ്രതിഷേധിച്ചു.

ഉത്സവം കണ്ട് മടങ്ങിയ സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് വൈദ്യുതി തൂണില്‍ ഇടിച്ചു; ഐടിഐ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ഉത്സവം കണ്ട് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു. സുഹൃത്തിനു ഗുരുതര പരിക്ക്. കണ്ണൂരിലെ സ്വകാര്യ ഐടിഐയിലെ വിദ്യാര്‍ത്ഥിയായ കാടാച്ചിറയിലെ വൈഷ്ണവ് സന്തോഷ്(21) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് പ്രത്യുദിനു പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. വലിയമുറ്റം ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വൈഷ്ണവും സുഹൃത്തും. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ബേബി മെമ്മോറിയല്‍ …

സിപിഎം പ്രവര്‍ത്തകന്‍ ഓബയ ഭണ്ഡാരി അന്തരിച്ചു

കാസര്‍കോട്: കുമ്പള, പെല്‍ത്തടുക്കയിലെ സിപിഎം പ്രവര്‍ത്തകന്‍ ഓബയ ഭണ്ഡാരി (66) അന്തരിച്ചു. ഭാര്യ: വാസന്തി. മക്കള്‍: ശ്രീനിവാസ, പ്രദീപ് കുമാര്‍, ഉഷ, പ്രമീള. മരുമക്കള്‍: രാജേഷ്, സഞ്ജീവ.

അഡൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ റിസര്‍വ്വ് ചെയ്തു വച്ചിരുന്ന കൂറ്റന്‍ വീട്ടിമരം മുറിച്ചു കടത്തി; മരം മുറിച്ചത് ആര്? ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: അഡൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വനം വകുപ്പ് റിസര്‍വ്വ് ചെയ്ത് വച്ചിരുന്ന കൂറ്റന്‍ വീട്ടിമരം മുറിച്ചു കടത്തി. അഡൂര്‍ വില്ലേജ് ഓഫീസര്‍ കെ നീലകണ്ഠന്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അഡൂര്‍, പയറടുക്കയിലെ കൃഷ്ണനായികിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് മരം മുറിച്ചത്. 3.10 മീറ്റര്‍ ചുറ്റളവും ഒന്‍പതു മീറ്റര്‍ ഉയരം ഉള്ളതുമായ വര്‍ഷങ്ങള്‍ പഴക്കമുള്ള വീട്ടിമരമാണ് മുറിച്ചു കടത്തിയത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മരമാണ് മോഷ്ടിച്ചു കടത്തിയതെന്നു പറയുന്നു.

ലീഗ് നേതാവിന്റെ നിധി തീര്‍ത്ഥാടനം; കുമ്പളയിലെ നേതാക്കളുടെ പങ്കും അന്വേഷിക്കണം: യൂസഫ് കെ.ബി

കാസര്‍കോട്: നിധി തേടിയുള്ള ലീഗ് നേതാവിന്റെ യാത്രയില്‍ കുമ്പളയിലെ ലീഗു നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നു സിപിഎം കുമ്പള ലോക്കല്‍ സെക്രട്ടറി യൂസഫ് കെ.ബി ആവശ്യപ്പെട്ടു.കുമ്പള ആരിക്കാടി കോട്ടയില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെയും നാലു പേരെയും നിധി കുഴിച്ചെടുക്കുന്നതിനിടയിലാണ് നാട്ടുകാര്‍ പിടിച്ചു പൊലീസിലേല്‍പ്പിച്ചതെന്ന് പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.അടുത്തിടെയായി കുമ്പളയിലെ മുസ്ലിം ലീഗില്‍ അഴിമതിക്കഥകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ലീഗ് നേതാക്കന്മാരുടെ മാസപ്പടി ഇടപാടു പേരുസഹിതം പുറത്തുവന്നിട്ടുണ്ട്. അത്തരം ലീഗ് നേതാക്കന്മാരുടെ …

വസൂരിക്കല | Kookkanam Rahman

വസൂരി കുത്തിവെപ്പ് എന്നു കേട്ടിട്ടുണ്ടോ? വസൂരി കുത്തിവെച്ചത് കണ്ടിട്ടുണ്ടോ? അറുപത് -എഴുപത് കഴിഞ്ഞവര്‍ക്ക് ഈ കുത്തിവെപ്പ് നടത്തിയിട്ടുണ്ടാവും. അതിന്റെ വേദന അനുഭവിച്ചത് ഓര്‍മ്മയില്‍ വരും. അടയാളം ഇപ്പോഴും ഇടത്തേ കൈ തണ്ടയില്‍ കാണാം. ഓലാട്ട് എ.യു.പി. സ്‌കൂളില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഇതിന്റെ വേദന അറിഞ്ഞത്. എഴുപത്തിനാലില്‍ എത്തിയിട്ടും അടയാളം അതേ പോലുണ്ട്. ‘വസൂരി കുത്തിവെക്കുന്ന ആള്‍ക്കാര്‍ വന്നിട്ടുണ്ട്’ എന്ന് കുട്ടികള്‍ പരസ്പരം പറയാന്‍ തുടങ്ങി. സൂചി വെക്കുന്നു എന്ന് കേട്ടാല്‍ തന്നെ പേടിയാവുന്ന കുട്ടിക്കാലമായിരുന്നു …

ഒന്നിച്ചു താമസിക്കുന്ന യുവതിയെ നരഹത്യയ്ക്കു ശ്രമിച്ച കേസ്; പൊലീസ് ഡ്രൈവറെ ജയിലിലടച്ചു

കാസര്‍കോട്: ഒന്നിച്ചു താമസിക്കുന്ന യുവതിയെ നരഹത്യയ്ക്കു ശ്രമിച്ചുവെന്ന കേസില്‍ പൊലീസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം സ്വദേശിയും വിദ്യാനഗര്‍ സ്റ്റേഷനിലെ ഡ്രൈവറുമായ ബൈജു (40)വിനെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.ബേള, തൈവളപ്പിലെ സുജാതയുടെ പരാതി പ്രകാരമാണ് കേസ്. വര്‍ഷങ്ങളായി സുജാതയും ബൈജുവും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ഒന്നിച്ചാണ് താമസിച്ചിരുന്നത്. ജനുവരി 25ന് വീട്ടിലെത്തിയ ബൈജു കത്തികാട്ടി ഭീഷണിപ്പെടുത്തുകയും സ്വന്തം കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് സുജാത ബദിയഡുക്ക പൊലീസില്‍ പരാതി …

നെന്മാറ ഇരട്ടക്കൊല: അറസ്റ്റിലായ ചെന്താമര ആദ്യം ആവശ്യപ്പെട്ടത് ചോറും ചിക്കന്‍ കറിയും; ഇഡ്ഡലിയും ഓംലറ്റും നല്‍കി പൊലീസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പൊലീസ് പിടിയിലായപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് ചോറും കോഴിക്കറിയും. എന്നാല്‍ ആവശ്യം നിറവേറ്റാന്‍ ഇപ്പോള്‍ കഴിയില്ലെന്നും തല്‍ക്കാലം ഇഡ്ഡലിയും ഓംലറ്റും കൊണ്ട് സമാധാനപ്പെടുവെന്ന് പൊലീസിന്റെ മറുപടി. പൊലീസ് മെസില്‍ നിന്നു ഇവ എത്തിച്ചു നല്‍കിയപ്പോള്‍ ആസ്വദിച്ചു കഴിച്ച് ചെന്താമര.ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് പോത്തുണ്ടി മലയില്‍ വച്ച് ചെന്താമരയെ പൊലീസ് പിടികൂടിയത്. പിടികൂടിയ ഉടന്‍ താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നാണ് ചെന്താമര പൊലീസിനോട് പറഞ്ഞത്. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പറഞ്ഞത് കള്ളമാണെന്നു വ്യക്തമായി. പ്രഷറും …

നിധി കവര്‍ച്ചാശ്രമം: അറസ്റ്റിലായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവക്കണം; അല്ലെങ്കില്‍ പുറത്താക്കണം: ബിജെപി

കാസര്‍കോട്: കുമ്പള ആരിക്കാടി ഹനുമാന്‍ കോട്ടയില്‍ അതിക്രമിച്ചു കയറി നിധി കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി.വൈസ് പ്രസിഡന്റ് സ്ഥാനം മുജീബ് രാജിവച്ചില്ലെങ്കില്‍ അധികാരസ്ഥാനത്തു നിന്ന് അയാളെ പുറത്താക്കണമെന്നും ഇത്തരക്കാര്‍ പഞ്ചായത്ത് ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്നും പ്രകടനം ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.മാര്‍ച്ച് ബിജെപി മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖര, ധനഞ്ജയന്‍, സുകുമാരന്‍ കുതിരപ്പാടി, …

ബായാര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരന്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബായാര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള, അയില, കുതുപ്പുളുവിലെ പരേതനായ നാരായണന്റെ മകന്‍ ഹരിപ്രസാദ് (48) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മംഗ്‌ളൂരു ഭാഗത്തേക്കുള്ള ട്രാക്കിനു അരികിലാണ് മൃതദേഹം കാണപ്പെട്ടത്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസെത്തി മൃതദേഹം മംഗല്‍പ്പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: പരേതയായ യശോദ. ഭാര്യ: ഭുവന. മകന്‍: സമ്രിത്. സഹോദരങ്ങള്‍: സതീശ, ശിവപ്രസാദ്, ഉഷ.

വിദ്യാര്‍ത്ഥിനികളെ കമന്റടിച്ചു; ചോദ്യം ചെയ്ത എസ്‌ഐയെ പ്ലസ്ടു വിദ്യാര്‍ത്ഥി കഴുത്തിനു പിടിച്ച് നിലത്തടിച്ചു

പത്തനംതിട്ട: ബസ് സ്റ്റാന്റില്‍ കറങ്ങി നടന്ന് വിദ്യാര്‍ത്ഥിനികളെ കമന്റടിച്ചത് ചോദ്യം ചെയ്ത എസ്.ഐ.യെ പ്ലസ്ടു വിദ്യാര്‍ത്ഥി ആക്രമിച്ചു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജിനുവാണ് അക്രമത്തിനു ഇരയായത്. ഇദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകുന്നേരം പത്തനംതിട്ട ബസ് സ്റ്റാന്റിലാണ് സംഭവം.വിദ്യാര്‍ത്ഥിനികളെ കമന്റടിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എസ്.ഐ ജിനുവും പൊലീസുകാരനും സ്ഥലത്തെത്തിയത്. കറങ്ങി നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിയോട് വീട്ടില്‍ പോകാന്‍ എസ്‌ഐ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലേക്ക് പോകാന്‍ പറയാന്‍ താന്‍ ആരാണെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ പ്രതികരണം. എങ്കില്‍പ്പിന്നെ സ്റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞ് …

കുംഭമേളയിലെ തിക്കും തിരക്കും; 15ലേറെ പേർ മരിച്ചു, ദുരന്തം മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെ

പ്രയാഗ്‌രാജ്: മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചു. 60 ഓളം പേർക്കു പരിക്കേറ്റു. ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളജിലേക്കും മാറ്റി.അനിയന്ത്രിതമായ …

പിലിക്കോട് കേണോത്ത് തറവാട് കാരണവർ ഗോവിന്ദൻ അടിയോടി അന്തരിച്ചു

കാസർകോട്: പിലിക്കോട് വടക്കെറേത്ത് തറവാട് (കേണോത്ത്) കാരണവർ കേണോത്ത് ഗോവിന്ദൻ അടിയോടി(90) അന്തരിച്ചു. ഭാര്യ: ചെരക്കര നാരായണി അമ്മ. മക്കൾ: സി.ശ്രീധരൻ നായർ ( റിട്ടയേർഡ് റവന്യു ജിവനക്കാരൻ), സി. ശശിധരൻ നായർ (റിട്ട. കെ.എസ് ഇ ബി ജീവനക്കാരൻ), വനജ പാച്ചേനി, അനിത എളയാവൂർ, മരുമക്കൾ: രജനി( അധ്യാപിക, മാതമംഗലം ഹൈസ്‌കൂൾ), ലത( അധ്യാപിക, ഗവ.ഫിഷറീസ് ഹൈസ്‌കൂൾ മരക്കാപ്പ് കടപ്പുറം), തമ്പാൻ പാച്ചേനി, അജിത്(അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്). സംസ്കാരം ബുധനാഴ്ച രാവിലെ 11.30 ന് സമുദായ …

നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ; പ്രതിയെ വിട്ടു തരണമെന്ന് നാട്ടുകാർ; ഒടുവിൽ ജനക്കൂട്ടത്തിന് നേരെ ലാത്തിയും പെപ്പർ സ്പ്രേയും പ്രയോഗിച്ചു

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ചെന്താമരയെ പോത്തുണ്ടി വന മേഖലയിൽനിന്നാണ് പിടികൂടിയത്. പ്രതി പിടിയിലായതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി ജനങ്ങൾ തടിച്ചുകൂടി. ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യത്തിലായിരുന്നു ജനക്കൂട്ടം. ഉന്തിലും തള്ളിലും സ്റ്റേഷന്റെ ഗേറ്റ് തകർന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിവീശേണ്ടിയും വന്നു. തങ്ങൾക്ക് നേരേ പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു. പോത്തുണ്ടി വനമേഖലയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്ച സന്ധ്യ …

ലൈംഗിക പീഡന പരാതി; സുജിത്ത് കൊടക്കാടിനോട് സ്കൂൾ മാനേജ്മെന്റ് വിശദീകരണം തേടി, സുജിത് നിർബന്ധിത ദീർഘകാല അവധിയിൽ

കാസർകോട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് മുൻ ഡിവൈഎഫ് ഐ നേതാവും അധ്യാപകനുമായ സുജിത് കൊടക്കാട് നീണ്ട നിർബന്ധിത അവധിയിൽ. നിർബന്ധിത ദീർഘകാല അവധിയിൽ പോകാൻ ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ മാനേജ്മെൻ്റ് നിർദ്ദേശിക്കുകയായിരുന്നു. സുജിത് കൊടക്കാടിനോട് വിശദീകരണം തേടാനും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സുജിത്തിനെതിരെയുള്ള ലൈംഗിക പീഡന ആരോപണം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരുന്നു. പരാതി ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ വിളിച്ചുചേർത്ത അടിയന്തര പിടിഎ യോഗത്തിലാണ് മാനേജ്മെന്റ് കമ്മിറ്റി സുജിത്തിനോട് നിർബന്ധിത അവധിയിലേക്ക് പോകാൻ നിർദ്ദേശം …

ആലംപാടിയിലെ ആയിഷ ഹജ്ജുമ്മ അന്തരിച്ചു

കാസർകോട്: ആലംപാടിയിലെ ഐ.എൻ.എൽ നേതാവായിരുന്ന പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (75) അന്തരിച്ചു. മക്കൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, ബഷീർ, ഹാരിസ്, റഫീഖ്, ശിഹാബ്, ഹമീദ്, നിസാർ, ഖദീജ, ബീഫാത്തിമ, നസിയ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ് കുഞ്ഞി, അബൂബക്കർ, സാറ, റാബിയ, നജ്മുന്നിസ, മിസ്‌രിയ, നസീമ, അർഷാന, നബീല. നിര്യാണത്തിൽ ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

റഹ്മാനിയ ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്ന കെ പി എ അബുബക്കർ അന്തരിച്ചു

കാസർകോട്: ദീർഘകാലം റഹ്മാനിയ ജമാഅത്ത് പ്രസിഡന്റും ജനറൽ സെക്രട്ടറിയും സംപിയയിൽ വ്യാപാരിയുമായിരുന്ന കെ പി എ അബൂബക്കർ ഹാജി (86) അന്തരിച്ചു. ഭാര്യ: ബിഫാത്തിമ.മക്കൾ: ലത്തീഫ്, ഹമീദലി. മരുമക്കൾ: കുബ്ര, സുലൈഖ.