വിദ്യാര്‍ത്ഥിനികളെ കമന്റടിച്ചു; ചോദ്യം ചെയ്ത എസ്‌ഐയെ പ്ലസ്ടു വിദ്യാര്‍ത്ഥി കഴുത്തിനു പിടിച്ച് നിലത്തടിച്ചു

പത്തനംതിട്ട: ബസ് സ്റ്റാന്റില്‍ കറങ്ങി നടന്ന് വിദ്യാര്‍ത്ഥിനികളെ കമന്റടിച്ചത് ചോദ്യം ചെയ്ത എസ്.ഐ.യെ പ്ലസ്ടു വിദ്യാര്‍ത്ഥി ആക്രമിച്ചു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജിനുവാണ് അക്രമത്തിനു ഇരയായത്. ഇദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം പത്തനംതിട്ട ബസ് സ്റ്റാന്റിലാണ് സംഭവം.
വിദ്യാര്‍ത്ഥിനികളെ കമന്റടിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എസ്.ഐ ജിനുവും പൊലീസുകാരനും സ്ഥലത്തെത്തിയത്. കറങ്ങി നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിയോട് വീട്ടില്‍ പോകാന്‍ എസ്‌ഐ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലേക്ക് പോകാന്‍ പറയാന്‍ താന്‍ ആരാണെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ പ്രതികരണം. എങ്കില്‍പ്പിന്നെ സ്റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞ് എസ്.ഐ വിദ്യാര്‍ത്ഥിയുടെ കൈപിടിച്ച് ജീപ്പിനു സമീപത്തേക്ക് നടന്നു. ഈ സമയത്താണ് വിദ്യാര്‍ത്ഥി എസ്.ഐ.യെ അക്രമിച്ചത്. കഴുത്തിനു പിടിച്ച് തള്ളിയിട്ട ശേഷം തല പിടിച്ച് നിലത്തടിക്കുകയായിരുന്നു. എസ്.ഐ.യും കൂടെ ഉണ്ടായിരുന്ന പൊലീസുകാരനും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ കീഴടക്കി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ലോക്കപ്പിലും ബഹളം വച്ച വിദ്യാര്‍ത്ഥി മാനസിക വെല്ലുവിളി നേരിടുന്ന ആളാണോയെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page