ലൈംഗിക പീഡന പരാതി; സുജിത്ത് കൊടക്കാടിനോട് സ്കൂൾ മാനേജ്മെന്റ് വിശദീകരണം തേടി, സുജിത് നിർബന്ധിത ദീർഘകാല അവധിയിൽ

കാസർകോട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് മുൻ ഡിവൈഎഫ് ഐ നേതാവും അധ്യാപകനുമായ സുജിത് കൊടക്കാട് നീണ്ട നിർബന്ധിത അവധിയിൽ. നിർബന്ധിത ദീർഘകാല അവധിയിൽ പോകാൻ ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ മാനേജ്മെൻ്റ് നിർദ്ദേശിക്കുകയായിരുന്നു. സുജിത് കൊടക്കാടിനോട് വിശദീകരണം തേടാനും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സുജിത്തിനെതിരെയുള്ള ലൈംഗിക പീഡന ആരോപണം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരുന്നു. പരാതി ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ വിളിച്ചുചേർത്ത അടിയന്തര പിടിഎ യോഗത്തിലാണ് മാനേജ്മെന്റ് കമ്മിറ്റി സുജിത്തിനോട് നിർബന്ധിത അവധിയിലേക്ക് പോകാൻ നിർദ്ദേശം നൽകിയതെന്ന് ഉദിനൂർ എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജർ അറിയിച്ചു. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇയാളെ നേരത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന സുജിത്തിനെ പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിക്ക് ലഭിച്ച ലൈംഗിക പീഡന പരാതിയിലായിരുന്നു ഈ നടപടി. അധ്യാപകനും വ്ലോഗറും എഴുത്തുകാരനും ആയിരുന്നു സുജിത്. 15 ഓളം സ്ത്രീകളാണ് സുജിത്തിനെതിരെ പരാതി ഉന്നയിച്ചത്. അതേസമയം സംഭവത്തിൽ ആരും പൊലീസിന് പരാതി നൽകിയിട്ടില്ല. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന സുജിതിനെ ആരോപണത്തെ തുടർന്ന് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page