Author-പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ഡി സി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി.
ഞാന്‍ അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചു. മിക്കവാറും ഫെബ്രുവരിയില്‍ അദ്ദേഹം വൈറ്റ് ഹൗസില്‍ ഉണ്ടാകും- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ നല്ലതാണെന്ന് വിശേഷിപ്പിക്കുകയും അനധികൃത കുടിയേറ്റത്തിനെതിരെ ഇന്ത്യ ‘ശരിയായ കാര്യം’ ചെയ്യുമെന്ന് അവകാശപ്പെടുകയും ചെയ്തു.
ഫെബ്രുവരി 10-12 തീയതികളില്‍ ഫ്രാന്‍സില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയോടനുബന്ധിച്ചായിരിക്കും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുക എന്നാണ് സൂചന.