നെന്മാറ ഇരട്ടക്കൊല: അറസ്റ്റിലായ ചെന്താമര ആദ്യം ആവശ്യപ്പെട്ടത് ചോറും ചിക്കന്‍ കറിയും; ഇഡ്ഡലിയും ഓംലറ്റും നല്‍കി പൊലീസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര പൊലീസ് പിടിയിലായപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് ചോറും കോഴിക്കറിയും. എന്നാല്‍ ആവശ്യം നിറവേറ്റാന്‍ ഇപ്പോള്‍ കഴിയില്ലെന്നും തല്‍ക്കാലം ഇഡ്ഡലിയും ഓംലറ്റും കൊണ്ട് സമാധാനപ്പെടുവെന്ന് പൊലീസിന്റെ മറുപടി. പൊലീസ് മെസില്‍ നിന്നു ഇവ എത്തിച്ചു നല്‍കിയപ്പോള്‍ ആസ്വദിച്ചു കഴിച്ച് ചെന്താമര.
ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് പോത്തുണ്ടി മലയില്‍ വച്ച് ചെന്താമരയെ പൊലീസ് പിടികൂടിയത്. പിടികൂടിയ ഉടന്‍ താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നാണ് ചെന്താമര പൊലീസിനോട് പറഞ്ഞത്. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പറഞ്ഞത് കള്ളമാണെന്നു വ്യക്തമായി. പ്രഷറും ഷുഗറും സാധാരണ നിലയിലാണെന്നും സ്ഥിരീകരിച്ചു.
പോത്തുണ്ടി, ബോയന്‍ കോളനിയിലെ സുധാകരന്‍ (56), മാതാവ് ലക്ഷ്മി (75) എന്നിവരെ രണ്ടു ദിവസം മുമ്പാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ആഗസ്റ്റ് മാസത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page