എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ വീടും സ്ഥലവും ബാങ്ക് ലേലത്തിന് വച്ചു; ബാങ്ക് നടപടിയില്‍ വ്യാപക പ്രതിഷേധം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ വീടും സ്ഥലവും ബാങ്ക് ലേലത്തിന് വച്ചു. സംഭവത്തില്‍ വ്യാപകമായി പ്രതിഷേധമുയരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മീഞ്ച ബളിയാറിലെ തീര്‍ത്ഥയ്ക്കും കുടുംബത്തിനും ആണ് ഈ ദുരവസ്ഥ. കേരള ഗ്രാമീണ്‍ ബാങ്കിന്റെ മിയാപദവ് ശാഖ അധികൃതരാണ് വീടും ലേലത്തില്‍ വച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ബാങ്ക് അധികൃതര്‍ ഇതുസംബന്ധിച്ച് തീര്‍ത്ഥയുടെ വീട്ടില്‍ ബാനര്‍ കെട്ടി. ഡ്രൈവറായ പ്രസാദിന്റെയും ബീനയുടെയും മകളാണ് തീര്‍ത്ഥ. ജന്മനാ തന്നെ ശാരീരിക വെല്ലുവിളി നേരിടുകയാണ് ഈ കുട്ടി. തീര്‍ത്ഥയ്ക്ക് പരസഹായം ഇല്ലാതെ ഒന്നും ചെയ്യാനാവാത്ത …

വിദേശത്തിരുന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ പരാതികള്‍ അയച്ചു; അന്വേഷണത്തെ വഴി തെറ്റിച്ച തൃക്കരിപ്പൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: പൊലീസിന്റെ അന്വേഷണം വഴി തെറ്റിക്കുന്നതിനു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിരവധി പരാതികള്‍ അയച്ച പ്രവാസി യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ പരാതി പ്രകാരം തൃക്കരിപ്പൂര്‍, എളമ്പച്ചി, കൈക്കോട്ടു കടവിലെ കടവത്ത് അബ്ദുള്ള (32)യ്‌ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.കൈക്കൂലി വാങ്ങിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് ഡിവൈ.എസ്.പിയാണ് അന്വേഷിച്ചത്. അന്വേഷണത്തില്‍ അബ്ദുല്ല അയച്ച പരാതികളെല്ലാം വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നുവെന്നു ഡിവൈ.എസ്.പി പറഞ്ഞു. അന്വേഷണത്തെ വഴി തെറ്റിക്കുക എന്ന …

സ്‌കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കണ്ണൂര്‍: ആലക്കോട് വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. ജീപ്പിലുണ്ടായിരുന്ന 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളെ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. രയരോം മുടിക്കാനത്ത് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. രയരോം പള്ളിപ്പടിയിലെ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. തേര്‍ത്തല്ലി സ്വദേശി വിജയനാണ് ജീപ്പിന്റെ ഉടമ. സ്ഥിരമായി ജീപ്പ് ഓടിച്ചിരുന്നത് വിജയനാണ്. എന്നാല്‍ ഇന്ന് തേര്‍ത്തല്ലി സ്വദേശി ജോബിനാണ് ജീപ്പ് ഓടിച്ചിരുന്നത്. അശ്രദ്ധമായി വാഹനം …

kanchikata-bridge

കഞ്ചിക്കട്ട-കൊടിയമ്മ പാലത്തിന് 27 കോടിയുടെ പദ്ധതി നബാര്‍ഡിന്റെ പരിഗണനയില്‍

കാസര്‍കോട്: കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചതിനെത്തുടര്‍ന്ന് ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്ന കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ വിസിബി കം ബ്രിഡ്ജ് പുനര്‍നിര്‍മാണത്തിനായുള്ള നടപടികള്‍ നടന്നുവരുന്നതായി ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച താലൂക്ക് തല അദാലത്തില്‍ ആദി ദളിത മുന്നേറ്റ സമിതി ജില്ലാ പ്രസിഡണ്ട് പികെ ചന്ദ്രശേഖരന്‍ കുമ്പള സമര്‍പ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ വിശദീകരണം.പാലം അടച്ചിട്ടപ്പോള്‍ …

ദുര്‍നിമിത്തങ്ങള്‍ പതിവായി; പ്രേതശല്യമെന്ന് ജ്യോത്സ്യന്‍, മൂന്നര കിലോമീറ്റര്‍ റോഡ് അടച്ചിട്ട് പ്രേതാവാഹന, പൂജകള്‍ നടത്തിയത് പൊലീസ് കാവലില്‍

മംഗ്‌ളൂരു: ക്ഷേത്രത്തിനു സമീപത്ത് ദുര്‍നിമിത്തങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് അടച്ചിട്ട് പ്രേതാവാഹന പൂജകള്‍ നടത്തി. പൊലീസ് കാവലില്‍ നടന്ന പൂജാ ചടങ്ങുകള്‍ മണിക്കൂറുകളോളം നീണ്ടു നിന്നു.മംഗ്‌ളൂരു-സുറത്ത്കല്ല് റോഡിനു സമീപത്തെ കൊട്ടാരംറോഡില്‍ ബുധനാഴ്ച രാത്രിയാണ് പ്രേതാവാഹന പൂജകള്‍ നടത്തിയത്. കൊട്ടാരം റോഡിനു സമീപത്തുള്ള റോഡിലും ക്ഷേത്ര പരിസരങ്ങളിലും കുറേ കാലമായി പല തരത്തിലുള്ള ദുര്‍നിമിത്തങ്ങള്‍ അനുഭവപ്പെടുന്നുണ്ടായിരുന്നുവെന്നു പറയുന്നു. ഇതു സംബന്ധിച്ച് നാട്ടുകാര്‍ ജ്യോത്സ്യനെ കണ്ട് രാശിചിന്ത നടത്തിയിരുന്നു. റോഡില്‍ നിരവധി പ്രേതങ്ങള്‍ ഉണ്ടെന്നും അവയെ …

പഴയകാല ചുമട്ടുതൊഴിലാളി കീഴൂരിലെ അബ്ദുല്ല കുഞ്ഞി ചുരുട്ട് അന്തരിച്ചു

കാസര്‍കോട്: കീഴൂര്‍ പടിഞ്ഞാറിലെ അബ്ദുല്ല കുഞ്ഞി (73) അന്തരിച്ചു. വര്‍ഷങ്ങളോളം തളങ്കരയില്‍ നിന്നു റെയില്‍പാലം വഴി സാധനങ്ങള്‍ കീഴൂരില്‍ തല ചുമടായി എത്തിക്കുന്ന ജോലി ചെയ്തിരുന്നു. ഭാര്യ: റംല. മക്കള്‍: റിയാസ്, സിയാന. മരുമക്കള്‍: ഷാജഹാന്‍, നജ്മ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍, ഹംസ, മുത്തലിബ്, അഷ്‌റഫ്, ഉമ്മാലിക്കുഞ്ഞി, ആയിഷ, ഖദീജ.

ഇന്ന് രക്തസാക്ഷിത്വദിനം; ഗാന്ധി സ്മരണയില്‍ രാജ്യം

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയുടെ എഴുപത്തിയേഴാമത് രക്തസാക്ഷിത്വ ദിനമാണിന്ന്. രാജ്യം സര്‍വോദയ ദിനമായാണ് ആചരിക്കുന്നത്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമര്‍പ്പിക്കും. തുടര്‍ന്ന് സര്‍വമത പ്രാര്‍ത്ഥനയും നടക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.മതസൗഹാര്‍ദ ദിനമായാണ് തമിഴ്നാട് ആചരിക്കുന്നത്. ജില്ല ആസ്ഥാനങ്ങളില്‍ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും.ആഗോളതലത്തില്‍ തന്നെ സാമൂഹ്യനീതി, അഹിംസ, സമാധാനം എന്നിവയുടെ സ്ഥാപനത്തിന് നാം ബാപ്പു എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന ഗാന്ധിജി വഹിച്ച പങ്ക് നിസ്തുലമാണ്. സ്വതന്ത്ര …

ക്ഷയരോഗം: കാസര്‍കോട്ടെ തുകല്‍ തൊഴിലാളി മരിച്ചു

കാസര്‍കോട്: ക്ഷയരോഗത്തിനു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍കോട്, കൂഡ്‌ലു, പച്ചക്കാട്ടെ പരേതരായ സണ്ണപ്പൂ-കമല ദമ്പതികളുടെ മകനായ കെ. കൃഷ്ണ (30)യാണ് മരിച്ചത്. ഏതാനും ദിവസങ്ങളായി ജനറല്‍ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു.കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് തുകല്‍ തൊഴിലാളിയായിരുന്നു കൃഷ്ണ.

പൊലീസിനെ കണ്ട് പൊതിച്ച അടയ്ക്കയും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു; സംഭവം വൊര്‍ക്കാടിയില്‍, രക്ഷപ്പെട്ടത് മോഷ്ടാവെന്ന് സംശയം

കാസര്‍കോട്: പൊലീസിനെ കണ്ട് ബൈക്കും അടയ്ക്കയും ഉപേക്ഷിച്ച് മോഷ്ടാവെന്നു സംശയിക്കുന്ന ആള്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ വൊര്‍ക്കാടി, പുരുഷംകൊടിയിലാണ് സംഭവം. എഎസ്‌ഐ അതുല്‍റാമിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്നു മഞ്ചേശ്വരം പൊലീസ്. ഇതിനിടയില്‍ കര്‍ണ്ണാടക ഭാഗത്തു നിന്നാണ് ബൈക്ക് എത്തിയത്. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ളതാണ് ബൈക്ക്. അടയ്ക്ക എവിടെ നിന്നെങ്കിലും മോഷ്ടിച്ച് കടത്തുകയായിരുന്നുവെന്നു സംശയിക്കുന്നു.

രണ്ടുവയസുകാരി കിണറ്റില്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത; മാതാപിതാക്കളുടെ മൊഴികളില്‍ വൈരുദ്ധ്യം, കൊലയെന്ന് ഉറപ്പിച്ച് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ബാലരാമപുരത്ത് കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ തീപിടിത്തമുണ്ടായിരുന്നു. ശ്രീതുവിന്റെ സഹോദരന്റെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ശേഷമാണ് കുഞ്ഞിനെ കാണാതായത്. …

കെഎസ്ആര്‍ടിസി ബസില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കുറ്റിക്കോല്‍ സ്വദേശിയായ കണ്ടക്ടര്‍ അറസ്റ്റില്‍

കാസര്‍കോട്: മാതാവിനൊപ്പം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ 15 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറും കുറ്റിക്കോല്‍, പയ്യങ്ങാനം സ്വദേശിയുമായ പി. രാജ (42)നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. എസ്‌ഐ വിഷ്ണുപ്രസാദും സംഘവും പയ്യങ്ങാനത്തെ വീട്ടില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്.2024 മെയ് 10നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയും മാതാവും നീലേശ്വരം ബസ് സ്റ്റാന്റില്‍ നിന്നാണ് കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. മാതാവ് മറ്റൊരു സീറ്റിലാണ് ഇരുന്നിരുന്നത്. കുട്ടി ഇരുന്ന സീറ്റിലെത്തിയാണ് …

നടന്നു പോവുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കുമ്പളയില്‍ താമസക്കാരനായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂളിലേക്കു നടന്നു പോവുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ ജീവനക്കാരനും കുമ്പളയില്‍ താമസക്കാരനുമായ കബീറി (34)നെ മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് കുമാര്‍ അറസ്റ്റു ചെയ്തു. പോക്‌സോ വകുപ്പു പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു പ്രതി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥലത്തു എത്തിയപ്പോള്‍ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയോട് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. ബസ് യാത്രക്കാരിയായ യുവതിയെ കയറിപ്പിടിച്ചതിനു …

മെഗാനൃത്തം കഴിഞ്ഞയുടനെ നൃത്തസംഘാംഗമായ യുവതി കുഴഞ്ഞുവീണു മരിച്ചു

പയ്യന്നൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ മെഗാ നൃത്തത്തില്‍ പങ്കെടുത്ത യുവതി കുഴഞ്ഞു വീണു മരിച്ചു. പയ്യന്നൂര്‍, തെരുവിലെ പി.ടി സുകുമാരന്റെ ഭാര്യ ജീജ സുകുമാരന്‍ (52) ആണ് മരിച്ചത്. മമ്പലം ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി നൂറോളം സ്ത്രീകള്‍ പങ്കെടുത്ത മെഗാ നൃത്തം നടത്തിയിരുന്നു. ജീജയും നൃത്തസംഘത്തിലുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് വേദിയില്‍ നിന്നു താഴെയിറങ്ങിയ ജീജ ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. മക്കള്‍: ജിഷ്ണു പി.ടി, സുകന്യ പി.ടി. യുവതിയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.

അമേരിക്കയില്‍ വ്യോമദുരന്തം: വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു; വിമാനത്തില്‍ 65 യാത്രക്കാര്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജെറ്റ് വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു തകര്‍ന്നു. അമേരിക്കന്‍ ഈഗിള്‍ ഫ്‌ളൈറ്റ് ആണ് അപകടത്തില്‍പ്പെട്ടത്. വിമാനം റീഗന്‍ വാഷിംഗ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപത്ത് എത്തിയപ്പോള്‍ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 65 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

സുഡാനില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകര്‍ന്ന് വീണു; ഇന്ത്യക്കാരൻ അടക്കം 20 പേർ മരിച്ചു

നയ്റോബി: ദക്ഷിണ സുഡാനില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകര്‍ന്ന് വീണ് 20 പേര്‍ മരിച്ചു. ഒരു ഇന്ത്യക്കാരനും മരിച്ചവരില്‍ ഉൾപെടും. ചൈനീസ് ഓയില്‍ കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ ഓപ്പറേറ്റിംഗ് കമ്പനിയുടെ ജീവനക്കാരാണ് മരിച്ചത്. തെക്കന്‍ സുഡാനില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ റണ്‍വേയില്‍ നിന്ന് 500 മീറ്റര്‍ അകലെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. 21 പേരുണ്ടായിരുന്ന വിമാനത്തിലെ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. തെക്കന്‍ സുഡാന്‍ സ്വദേശിയായ എന്‍ജിനിയറാണ് …

ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ വാഹനാപകടത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയം: വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിമോൻ ജിൻസൺ(21)ആണ് മരിച്ചത്. എംസി റോഡിൽ കളിക്കാവിൽ വെച്ച്‌ ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ഒരു ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിമോൻ ഒപ്പം ബൈക്കിൽ ഉണ്ടായിരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് പള്ളിയിൽ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ അന്ത്യം. കുറവിലങ്ങാട് ഭാഗത്തു നിന്നു വരികയായിരുന്നു ബൈക്ക്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു …

കൂളിയങ്കാൽ റോഡിലെ കൃഷിഭവനു സമീപം പന്തയം വച്ച് ചീട്ടുകളി; ഏഴു പേരെ പിടികൂടി, 1,22,880 രൂപ പിടിച്ചെടുത്തു

കാസർകോട്: അലാമിപ്പള്ളി കൂളിയങ്കാൽ റോഡിൽ കൃഷിഭവനു സമീപം അമിതദായതിന് വേണ്ടി പണം പന്തയം വെച്ചുള്ള ചീട്ടു കളി പൊലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച 7 പേരെ പിടികൂടി. 2 പേർ ഓടി രക്ഷപെട്ടു. പള്ളിക്കര സ്വദേശി ഷംസീർ (37 ), പുല്ലൂർ സ്വദേശി സിദ്ധിഖ്‌ എം കെ (54 ), ചിത്താരി സ്വദേശി അഷ്‌റഫ്(48 ), ഞാണിക്കടവ് സ്വദേശി അമീർ(51), അതിഞ്ഞാൽ സ്വദേശി ഫൈസൽ …

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊല്ലാന്‍ 100 രൂപയുടെ ക്വട്ടേഷന്‍ നല്‍കി ഏഴാം ക്ലാസുകാരന്‍

മുംബൈ: സഹപാഠിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താന്‍ സീനിയര്‍ വിദ്യാര്‍ഥിക്ക് നൂറ് രൂപയുടെ ക്വട്ടേഷന്‍ നല്‍കി ഏഴാം ക്ലാസുകാരന്‍. മഹാരാഷ്ട്രയിലെ പുണെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവം അറിഞ്ഞിട്ടും അത് മറച്ചുവച്ച പ്രധാനാധ്യാപകനും രണ്ട് അധ്യാപര്‍ക്കും എതിരെ പൊലീസ് കേസെടുത്തു.പുണെ ദൗണ്ഡിലെ ഒരു സ്കൂളിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. ഏഴാം ക്ലാസുകാരനായ വിദ്യാര്‍ഥി അവന്‍റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ മാതാപിതാക്കളുടെ വ്യാജ ഒപ്പിട്ടെന്ന് സഹപാഠിയായ വിദ്യാര്‍ഥിനി കണ്ടുപിടിച്ചിരുന്നു. ഇത് പെണ്‍കുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞതിന്‍റെ വൈരാഗ്യത്തെ തുടര്‍ന്നാണ് ക്വട്ടേഷന്‍. ഇതേ …