ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജെറ്റ് വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു തകര്‍ന്നു. അമേരിക്കന്‍ ഈഗിള്‍ ഫ്‌ളൈറ്റ് ആണ് അപകടത്തില്‍പ്പെട്ടത്. വിമാനം റീഗന്‍ വാഷിംഗ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപത്ത് എത്തിയപ്പോള്‍ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 65 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
