മൈസുരുവില്‍ നാലംഗ കുടുംബം അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

കര്‍ണാടക മൈസൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ലേബര്‍ കോണ്‍ട്രാക്ടറായ ചേതന്‍(45), ഭാര്യ രൂപാലി(43), മകന്‍ കുശാല്‍(15) ചേതന്റെ മാതാവ് പ്രിയംവദ(62) എന്നിവരാണ് മൈസൂരിലെ വിശ്വേശ്വരയ്യ നഗറിലെ അപ്പാര്‍ട്ടുമെന്റിനകത്ത് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. ചേതന്‍ മറ്റ് മൂന്ന് പേര്‍ക്കും വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായി പോലീസ് സംശയിക്കുന്നു.ആത്മഹത്യ ചെയ്യുന്നതിന് മുമ്പ്, ചേതന്‍ പുലര്‍ച്ചെ 4 മണിയോടെ യുഎസില്‍ താമസിക്കുന്ന സഹോദരന്‍ ഭരതിനെ വിളിച്ച് തങ്ങള്‍ മരിക്കാന്‍ …

ഉപ്പളയിലെ വാച്ചുമാന്റെ വധം; പ്രതി സവാദ് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി, പ്രതിയുമായി തെളിവെടുപ്പ് തുടരുന്നു

കാസര്‍കോട്: ഉപ്പള മീന്‍ മാര്‍ക്കറ്റിന് സമീപത്തെ കെട്ടിടത്തിലെ വാച്ചുമാന്‍ സുരേഷിനെ കുത്തികൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. മത്സ്യമാര്‍ക്കറ്റിന് സമീപത്ത് നിന്നാണ് കത്തി കണ്ടെത്തിയത്. പ്രതിയായ ഉപ്പള പത്വാടി സ്വദേശി സവാദിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് സംഭവം. മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ഇ.അനൂപ്കുമാറിന്റെയും എ.എസ്.ഐ മധുസൂദനന്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിയെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം …

എസ്‌ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നു പണം തട്ടിയ കേസില്‍ അറസ്റ്റിലായ വിരുതന്‍ പുറത്തിറങ്ങി വീണ്ടും തട്ടിപ്പിനു ശ്രമിച്ചു; എറണാകുളത്തു നിന്നു കാര്‍ വിളിച്ചു വന്ന് വാടക നല്‍കാതെ മുങ്ങി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

കണ്ണൂര്‍: എസ്.ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നു പണം തട്ടിയ കേസില്‍ അറസ്റ്റിലായ വിരുതന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങി വീണ്ടും തട്ടിപ്പിനു ശ്രമിച്ചു. തളിപ്പറമ്പ്, അണ്ടിക്കളം ഒമാന്‍ പള്ളിക്കു സമാപത്തെ ജയ്‌സണ്‍ ആണ് തട്ടിപ്പിനു ശ്രമിച്ചത്. മാതാവ് ഇടപെട്ടതിനെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റില്‍ നിന്നു രക്ഷപ്പെട്ടു.പയ്യന്നൂരിലും മറ്റും എസ്.ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ജയ്‌സണെ വ്യാപാരികള്‍ തടഞ്ഞു വച്ചതിനെ തുടര്‍ന്ന് 2024 നവംബര്‍ മാസത്തിലാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രസ്തുത കേസില്‍ റിമാന്റിലായി അടുത്തിടെ പുറത്തിറങ്ങിയ ജയ്‌സണ്‍ കോട്ടയം …

‘ഹമീദ് കൂട്ടായ്മ’ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കാസര്‍കോട്ട് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കാസര്‍കോട്: ഹമീദ് കൂട്ടായ്മ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കാസര്‍കോട് പുലിക്കുന്നിലെ ലൈബ്രറി ഹാളില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.കണ്‍വെന്‍ഷന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ഹമീദ് ചേരങ്കൈ അധ്യക്ഷനായി.നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാഥിതിയായി. ട്രഷറര്‍ ഹമീദ് കോളിയടുക്കം സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഹമീദ് കുണിയ സംഘടനാ പ്രവര്‍ത്തന സംബന്ധമായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം എന്നിവരെ രക്ഷാധികാരി സി.എല്‍ ഹമീദ്, ജില്ലാ പ്രസിഡന്റ് …

‘യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത് ദുരുദ്ദേശ്യത്തോടെ, വ്യക്തമായ തെളിവുകള്‍’; ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു. സിദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചവരുത്തി യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സിനിമാ ചര്‍ച്ചയ്ക്കെന്ന പേരില്‍ തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിലേക്ക് യുവതിയെ വിളിച്ചുവരുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നതായാണ് വിവരം. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. പരാതിയില്‍ …

ഉറക്കത്തിനിടെ മൂക്കില്‍ നിന്ന് രക്തം; ആശുപത്രിയിലെത്തിച്ച ഒരുമാസം പ്രായമായ കുഞ്ഞ് മരിച്ചു

പയ്യന്നൂര്‍: ഉറക്കത്തിനിടെ മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒരുമാസം പ്രായമായ കുഞ്ഞ് മരിച്ചു. മുട്ടം മാവിന്‍കീഴില്‍ ഹൗസിലെ എം.ജുനൈദിന്റെയും കെ.വി.ആദിലയുടെയും ദുവ ഇസിലെന്‍ എന്ന പെണ്‍കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30 ന് ആണ് സംഭവം. മാട്ടൂല്‍ സൗത്ത് ബിരിയാണി റോഡിലെ മാതാവിന്റെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നു. അപ്പോള്‍ അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടനെ മാട്ടൂല്‍ സി.എച്ച്.സിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പഴയങ്ങാടി പൊലീസ് …

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി; ആറാട്ട് മഹോത്സവം 23 ന്

കാസര്‍കോട്: ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവത്തിന് കൊടിയേറി. രാവിലെ കീഴൂര്‍ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തില്‍ നിന്നും ശാസ്താവിന്റെയും കുതിരക്കാളി അമ്മയുടെയും തിടമ്പ് എഴുന്നള്ളത്ത് തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിലെത്തി. കീഴൂര്‍ കളരി അമ്പലം, കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്രം, ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്രം, ഒദവത്ത് പടിഞ്ഞാര്‍ ചൂളിയാര്‍ ഭഗവതി ക്ഷേത്രം, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്രം, കാസര്‍കോട് കുറുംബ …

അണിയറ പ്രവര്‍ത്തകരെല്ലാം സ്ത്രീകള്‍; ‘മുംത’ സിനിമയുടെ ചിത്രീകരണം ബേളയില്‍ തുടങ്ങി

കാസര്‍കോട്: കേരള ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രമായ ‘മുംത’ യുടെ പൂജയും, സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. ബേള, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എംഎല്‍എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, കെ എസ് എഫ് ഡി സി ബോര്‍ഡ് അംഗം ഷെറി ഗോവിന്ദ്, കേരള സംഗീത നാടക അക്കാദമി അംഗവും ചലച്ചിത്ര നടനുമായ സന്തോഷ് കീഴാറ്റൂര്‍, സംവിധായിക കാസര്‍കോട് ചൗക്കി സ്വദേശിനി പി …

മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടുകാരിയെ സ്‌പ്രേ ഉപയോഗിച്ച് ബോധംകെടുത്തി 30 പവന്‍ കവര്‍ന്നു

പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു. വീട്ടിലുണ്ടായിരുന്ന ഗൃഹനാഥന്റെ മകളെ സ്‌പ്രേ ഉപയോഗിച്ച് ബോധം കെടുത്തിയാണ് കവര്‍ച്ച. ഞായറാഴ്ച പത്തരയോടെ മൂഡ്ബിദ്രിയിലെ അലങ്കാറിലാണ് പകല്‍ക്കൊള്ള നടന്നത്. പാചക വിദഗ്ധന്‍ പ്രശാന്ത് ജെയിനിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചാ സംഘം വീട്ടിലെത്തിയപ്പോള്‍ പ്രശാന്തിന്റെ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രശാന്തും മകനും മുള്‍ക്കിയിലെ ജോലിസ്ഥലത്തായിരുന്നു. വീടിന്നകത്ത് കയറിയ സംഘം പെണ്‍കുട്ടിയുടെ വായ് മൂടി കെട്ടിയശേഷം ഒരു സ്‌പ്രേ ഉപയോഗിച്ച് ബോധം കെടുത്തി. തുടര്‍ന്ന് അലമാരയിലുണ്ടായിരുന്ന …

അപകടകരമായ വിധത്തില്‍ കാറോടിച്ച് റീല്‍സ് ചിത്രീകരണം; കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ എസ്‌ഐ കയ്യോടെ പൊക്കി

കാസര്‍കോട്: സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ കാറോടിച്ച് റീല്‍സ് ചിത്രീകരിച്ച യുവാവിനെ പൊലീസ് കയ്യോടെ പൊക്കി; കാര്‍ കസ്റ്റഡിയിലെടുത്തു. ബന്തിയോട്, അടുക്ക വീരനഗറിലെ മുഹമ്മദ് ഷഡ്മാ(21)നെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്.ഞായറാഴ്ച വൈകുന്നേരം കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഭവം. ഗ്രൗണ്ടില്‍ നിന്നു പൊടിപടലങ്ങള്‍ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് അപകടകരമായ നിലയില്‍ കാറോടിക്കുന്ന റീല്‍സ് ച്ത്രീകരണമാണെന്നു വ്യക്തമായത്. നോട്ടീസ് നല്‍കിയ ശേഷം പ്രതിയെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. കാര്‍ …

ഭാര്യയും ഭര്‍ത്താവുമായുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വിസമ്മതിച്ച വിരോധം; യുവാവിനെ തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമം 5 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കുടുംബപ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വിസമ്മതിച്ച വിരോധം കാരണമാണെന്നു പറയുന്നു യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ബേള, മീത്തല്‍ നീര്‍ച്ചാലിലെ ജയശ്രീ നിലയത്തിലെ ബി. സൂരജി (27)നെയാണ് ആക്രമിച്ചത്. ഇയാളുടെ പരാതിയില്‍ ബദിയഡുക്ക പൊലീസ് അഞ്ചു പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. നീര്‍ച്ചാല്‍, മാടത്തടുക്കയിലെ കെ. ധീരജ് (28), നെക്രാജെ, ചൂരിപ്പള്ളത്തെ കെ. സുധീഷ് (25), മധൂരിലെ ഷൈലേഷ് (20), നെക്രാജെ നെല്ലിക്കട്ടയിലെ സുധീഷ് (24), മധൂരിലെ വിഷ്ണു പ്രസാദ് (28) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരം നീര്‍ച്ചാലിലാണ് …

അധികാരത്തിന്റെ അടുത്ത പടി

Author: നാരായണന്‍ പേരിയ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു തൊപ്പിക്കാരുടെ ആ സംഘടന-തലയില്‍ വെളുത്ത തൊപ്പി, കയ്യില്‍ ചൂല്‍,, പ്രകടനം നടത്തുമ്പോള്‍ മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്ന പതാകയില്‍ ചൂലടയാളം. സംഘടനയുടെ പേര് ആപ്പ്-ഇംഗ്ലീഷില്‍ എ.എ.പി ആം ആദ്മി പാര്‍ട്ടി. എല്ലാ സാധാരണക്കാരുടെയും പാര്‍ട്ടി.അഴിമതി വിരുദ്ധ പ്രസ്ഥാനം. സമൂഹത്തിലെ സകല അഴിമതികളും പാടെ നിര്‍മാര്‍ജനം ചെയ്യുക-അതാണ് ചൂല്‍ കൊടിയടയാളമാക്കിയതു കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രമേണ ആ പാര്‍ട്ടി ഒരു ഡല്‍ഹിപ്പാര്‍ട്ടിയായി ഒതുങ്ങി. അരവിന്ദ് കേജ്രി വാളിന്റെ പാര്‍ട്ടി. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലെ ഭരണം …

ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു

കോട്ടയം: ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു. ചോലത്തടം സ്വദേശി സജി പാലവിള (53) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെ കോട്ടയം പാലായിലെ പൂവത്തോട് ആണ് അപകടമുണ്ടായത്. പ്ലാവിൽ കയറി ചക്ക പറിക്കുന്നതിനിടെ കാല് തെന്നി താഴെ വീഴുകയായിരുന്നു. ഉടൻ വീട്ടുകാർ ഭരണങ്ങാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ഡൽഹിയിൽ ശക്തമായ ഭൂചലനം; 4.0 തീവ്രത, അയൽ സംസ്ഥാനങ്ങളും കുലുങ്ങി, ആളപായമില്ല

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് ഭൂചലനമനുഭവപ്പെട്ടത്. നിലവിൽ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയുൾപ്പെടെ ഉത്തരേന്തയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡൽഹിയാണെന്നാണ് വിവരങ്ങൾ. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ തുറസായ സ്ഥലത്തേക്ക് മാറി. ഡൽഹിയിൽ അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചിരിക്കുന്നത്. ഡൽഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ …

പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റു മരിച്ചു; പിന്നിൽ ബിജെപിയെന്ന് സിപിഎം, രാഷ്ട്രീയ സംഘർഷമല്ലെന്ന് പൊലീസ്

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് യുവാവ് മരിച്ചു. സിഐടിയു പ്രവർത്തകൻ ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഠത്തുമുഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത്. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു കുത്തേറ്റത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, രാഷ്ട്രീയ തർക്കങ്ങൾ ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. എന്നാൽ ബിജെപി -ആർഎസ്എസ് പ്രവർത്തകരാണ് വാക്കു തർക്കത്തിലും …

ഉദുമയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നൂമ്പിൽ പുഴയിൽ മുങ്ങി മരിച്ചു

കാസർകോട്: കുടുംബ സംഗമത്തിൽ പങ്കെടുത്ത ശേഷം കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയ സ്കൂൾ വിദ്യാർഥി അബദ്ധത്തിൽ പുഴയിൽ മുങ്ങി മരിച്ചു. ഉദുമ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എസ്.വി.അബ്ദുല്ല (14) ആണ് മരിച്ചത്. ഉദുമ പടിഞ്ഞാർ നുമ്പിൽ പുഴയിലാണ് കുട്ടി മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം. കോട്ടക്കുന്നിൽ നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയ കുട്ടി സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ ചുഴിയിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ച് പരിസരവാസികളെ വിവരം …

ഫെഡറൽ ബാങ്ക് പോട്ട ശാഖയിലെ പട്ടാപ്പകൽ കവർച്ച; പ്രതി പിടിയിലായി, 10 ലക്ഷം കണ്ടെടുത്തു, മോഷണം നടത്തിയത് കടം വീട്ടാനെന്ന് പ്രതി

തൃശൂർ: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ പട്ടാപ്പകൽ കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. ചാലക്കുടി സ്വദേശി റിജോയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 10 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. കടം വീട്ടാനായാണ് കൊള്ള നടത്തിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.തൃശൂർ റൂറൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കവർച്ച നടന്നത്. ഹെല്‍മറ്റും മാസ്‌കും ധരിച്ച് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് ബാങ്കിന്‍റെ അകത്തു കടന്ന് ക്യാഷ് കൗണ്ടറിന് സമീപത്തുണ്ടായ രണ്ട് ജീവനക്കാരേയും ഭക്ഷണം കഴിച്ചിരുന്ന ആറ് പേരേയും പൂട്ടിയിട്ടതിനു …

പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു; അപകടം ഭീമനടി മാങ്കോട് പുഴയിൽ

കാസർകോട്: പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കൂട്ടു കാർക്ക്‌ ഒപ്പം ഭീമനടി മാങ്കോട് പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു യുവാവ്. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. സംസ്കാരം തിങ്കളാഴ്ച മാലോം സെന്റ് ജോർജ് ഫെറോന പള്ളിയിൽ നടക്കും. ആൽബർട്ട്, ആൽബിൻ സഹോദരങ്ങളാണ്.