ഡൽഹിയിൽ ശക്തമായ ഭൂചലനം; 4.0 തീവ്രത, അയൽ സംസ്ഥാനങ്ങളും കുലുങ്ങി, ആളപായമില്ല

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് ഭൂചലനമനുഭവപ്പെട്ടത്. നിലവിൽ അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയുൾപ്പെടെ ഉത്തരേന്തയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡൽഹിയാണെന്നാണ് വിവരങ്ങൾ. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ തുറസായ സ്ഥലത്തേക്ക് മാറി. ഡൽഹിയിൽ അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചിരിക്കുന്നത്. ഡൽഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിലുൾപ്പെടുന്ന സ്ഥലങ്ങളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page