അണിയറ പ്രവര്‍ത്തകരെല്ലാം സ്ത്രീകള്‍; ‘മുംത’ സിനിമയുടെ ചിത്രീകരണം ബേളയില്‍ തുടങ്ങി

കാസര്‍കോട്: കേരള ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രമായ ‘മുംത’ യുടെ പൂജയും, സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. ബേള, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എംഎല്‍എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, കെ എസ് എഫ് ഡി സി ബോര്‍ഡ് അംഗം ഷെറി ഗോവിന്ദ്, കേരള സംഗീത നാടക അക്കാദമി അംഗവും ചലച്ചിത്ര നടനുമായ സന്തോഷ് കീഴാറ്റൂര്‍, സംവിധായിക കാസര്‍കോട് ചൗക്കി സ്വദേശിനി പി ഫര്‍സാന തുടങ്ങിയവര്‍ സംബന്ധിച്ചു. ഛായാഗ്രാഹണം- ഫൗസിയ ഫാത്തിമ, ലൈന്‍ പ്രൊഡ്യൂസര്‍- രത്തീന, ചിത്രസംയോജനം- വീണ ജയപ്രകാശ് തുടങ്ങി എല്ലാ സാങ്കേതിക മേഖലകളും നയിക്കുന്നത് സ്ത്രീകളാണ്.
ആദ്യദിന ചിത്രീകരണത്തിന്റെ ലൊക്കേഷന്‍ ബേള ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ആണ്.
മുംത എന്നു പേരായ ഒരു കൗമാരക്കാരി പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
സംസ്ഥാന സര്‍ക്കാരിന്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതി പ്രകാരം കെ എസ് എഫ് ഡി സി നിര്‍മ്മിക്കുന്ന ആറാമത്തെ ചലച്ചിത്രമാണ് ‘മുംത’.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page