ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 119 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശിയടക്കം നാലുപേര്‍ മംഗളൂരുവില്‍ പിടിയിലായി
മംഗളൂരു: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 119 കിലോ കഞ്ചാവ് മംഗളൂരു സിറ്റി പൊലീസ് പിടികൂടി. ഉപ്പള സ്വദേശിയടക്കം നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി മൊയ്തീന്‍ ഷബീര്‍ (38), മഹാരാഷ്ട്ര താനെ സ്വദേശി മഹേഷ് ദ്വാരകനാഥ് പാണ്ഡെ (30), കേരളത്തില്‍ നിന്നുള്ള അജയ് കൃഷ്ണന്‍ (30), ഹരിയാന സ്വദേശി ജീവന്‍ സിംഗ് (35) എന്നിവരാണ് അറസ്റ്റിലായത്. കടത്താന്‍ ശ്രമിച്ച ആള്‍ട്ടോ കാറും ഒരു ടെമ്പോയും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് കൊണാജെ പൊലീസ് സ്റ്റേഷന്‍ …