‘യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത് ദുരുദ്ദേശ്യത്തോടെ, വ്യക്തമായ തെളിവുകള്‍’; ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു. സിദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചവരുത്തി യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സിനിമാ ചര്‍ച്ചയ്ക്കെന്ന പേരില്‍ തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിലേക്ക് യുവതിയെ വിളിച്ചുവരുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നതായാണ് വിവരം. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ നടി പീഡനം വെളിപ്പെടുത്തിയതിന് സാക്ഷികളുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. സംഭവം പുറത്ത് പറയുമെന്ന് നടി പറഞ്ഞപ്പോള്‍, ഒരു പ്രൊഫൈലും ഇല്ലാത്തതിനാല്‍ അവരെ ആരും വിശ്വസിക്കില്ലെന്നും താനുമായി താരതമ്യം ചെയ്യുമ്പോള്‍ അവരുടെ നില പൂജ്യമാണെന്നും പറഞ്ഞ് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീം കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍, നേരത്തേ പൊലീസിന് മുന്നില്‍ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page