ഫേസ് ബുക്കിലൂടെ പരിചയം; ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍തൃമതി ജീവനൊടുക്കാന്‍ ശ്രമിച്ചു; യുവതി വെന്റിലേറ്ററില്‍

പരിയാരം: ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍തൃമതിയായ യുവതി ലോഡ്ജില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പറശിനിക്കടവിലെ ലോഡ്ജിലാണ് സംഭവം. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ 40 കാരിയാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. പാപ്പിനിശേരി സ്വദേശിയായ ആണ്‍ സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്ത നാല്‍പതുകാരി എന്തോ കാരണത്താല്‍ കയര്‍ കെട്ടി തൂങ്ങുകയായിരുന്നു. ഇതു കണ്ട യുവാവ് ലോഡ്ജ് ജീവനക്കാരുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതി പരിയാരത്തെ കണ്ണൂര്‍ ഗവ.മെ ഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവം നാട്ടിലറിഞ്ഞതോടെ യുവതിയുടെ ബന്ധുക്കള്‍ …

തെങ്ങില്‍ നിന്ന് വീണ് കരിവേടകത്തെ തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

കാസര്‍കോട്: തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കരിവേടകം പള്ളക്കാട് താമസിക്കുന്ന ടി. ഗോപാലന്‍(58)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ ചുഴുപ്പില്‍ കണ്ടോത്ത് ലിബിയുടെ പറമ്പില്‍ ജോലിക്കെത്തിയതായിരുന്നു. തെങ്ങില്‍ നിന്നും വീണ ഗോപാലനെ ഉടന്‍ തന്നെ ബേഡകത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശകുന്തള. മക്കള്‍: ടി ശരത് ( ഓസ്ട്രിയ), ടി ശരണ്യ(ബംഗളൂരു), ടി. …

ഒരു ജില്ലയിലെ ജനങ്ങള്‍ക്ക് കഠിനമായ മുടി കൊഴിച്ചില്‍; ചിലര്‍ക്ക് കഷണ്ടി വരെയായി, ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; മുടി കൊഴിച്ചിന് കാരണമാകുന്നത് റേഷന്‍ കടയിലൂടെ വിതരണം ചെയ്യുന്ന ഈ ധാന്യം വഴിയാണെന്ന് വിദഗ്ധര്‍

മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലെ ജനങ്ങള്‍ക്ക് കഠിനമായ മുടി കൊഴിച്ചില്‍. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ റേഷന്‍ കട വഴി വിതരണം ചെയ്ത ഗോതമ്പ് ആണ് മുടി കൊഴിയുന്നതിന് കാരണമെന്ന് കണ്ടെത്തി. വിതരണം ചെയ്ത ഗോതമ്പില്‍ ഉയര്‍ന്ന അളവില്‍ സെലീനിയം അടങ്ങിയിട്ടുണ്ടെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്‌നനങ്ങള്‍ക്ക് കാരണമാകുമെന്നും, മൂന്ന് നാല് ദിവസത്തിനുള്ളില്‍ പൂര്‍ണ്ണ കഷണ്ടി ആയി മാറുമെന്നും റായ്ഗഡിലെ ബവാസ്‌കര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ എം.ഡി ഡോ. …

വവ്വാലിനെ തിന്നവര്‍ക്ക് അജ്ഞാതരോഗം; കോംഗോയില്‍ രോഗം ബാധിച്ച് 53 മരണം; മരണത്തിന് മുമ്പ് പനിയും രക്തസ്രാവവും

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ അജ്ഞാതരോഗം പടരുന്നു. ജനുവരി 21-നു കണ്ടെത്തിയ രോഗം മൂലം 53 പേരാണ് മരിച്ചത്. രോഗലക്ഷണം കണ്ടവര്‍ 48 മണിക്കൂറിനുള്ളിലാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് ബികോറോ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇവരുള്‍പ്പെടെ 419 പേരെയാണ് രോഗം ബാധിച്ചത്. ബൊളോകോ പട്ടണത്തില്‍ വവ്വാലിനെ തിന്ന മൂന്നു കുട്ടികളിലാണ് ആദ്യം രോഗം കണ്ടത്. വവ്വാലിനെ കഴിച്ച് 48 മണിക്കൂറിനുള്ളില്‍ പനിയും രക്തസ്രാവവുമുണ്ടായി. രോഗം കലശലായ കുട്ടികള്‍ ആണ് ആദ്യം മരിച്ചത്. ഈ …

വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഫാഷന്‍ വസ്ത്രങ്ങളുടെയും വിവിധ തരം ഷൂസുകളുടെ കമനീയ ശേഖരം; സ്‌കൈലര്‍ വസ്ത്രാലയത്തിന്റെ വിശാലമായ ഷോറൂം ഉദ്ഘാടനം നാളെ

കാസര്‍കോട്: വസ്ത്ര വ്യാപാര രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെ പാരമ്പര്യവുമായി കുമ്പളയിലെ സ്‌കൈലര്‍ പുരുഷ വസ്ത്രാലയത്തിന്റെ വിശാലമായ ഷോറും ഉദ്ഘാടനം നാളെ വ്യാഴാഴ്ച രാവിലെ 11ന് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ നടക്കുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഫാഷന്‍ വസ്ത്രങ്ങളുടെയും വിവിധ തരം ഷൂസുകളുടെ കമനീയ ശേഖരമാണ് കുമ്പള ജി.എച്ച്.എസ്.എസ് റോഡിലെ മീപ്പിരി സെന്റര്‍ ഒന്നാം നിലയില്‍ ഒരുക്കിയിരിക്കുന്നത്. ഫാഷന്‍ വസ്ത്രങ്ങള്‍ കുറഞ്ഞ വിലനിലവാരത്തില്‍ പുതുമയും ഗുണനിലവാരവും ഉറപ്പ് വരുത്തും. ഉദ്ഘാടന ചടങ്ങില്‍ സയ്യിദ് …

പിലിക്കോട് അജ്ഞാതന്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

കാസര്‍കോട്: ചന്തേരയ്ക്കും ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനുമിടയില്‍ പിലിക്കോട് കൊല്ലറൊടി റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാതനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം ചിന്നിചിതറിയ നിലയിലായിരുന്നു. 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. വെള്ളമുണ്ടും ഷര്‍ട്ടുമാണ് വേഷം. പൊലീസെത്തി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിലേക്ക് മാറ്റി. പരിസര പഞ്ചായത്തുകളിലോ മറ്റോ ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ വിവരം അറിയിക്കണമെന്ന് ചന്തേര എസ്.എച്ച്.ഒ അറിയിച്ചു.

കേന്ദ്രത്തിനെതിരെ ഭാഷ യുദ്ധത്തിന് ഒരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ; മാർച്ച് 5 നു സർവ്വകക്ഷി യോഗം

ചെന്നൈ: കേന്ദ്രസർക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഭാഷയുദ്ധം പ്രഖ്യാപിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര ശ്രമത്തെക്കുറിച്ച് ലോക്സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭത്തിന് ആഹ്വാനം. ഇത് സംബന്ധിച്ച് മാർച്ച് അഞ്ചിന് അദ്ദേഹം സർവകക്ഷിയോഗം വിളിച്ചു. കേന്ദ്രസർക്കാറിൻറെ ത്രിഭാഷ പദ്ധതിക്കെതിരെയാണ് സമരാഹ്വാനം. തമിഴ്നാട്ടിൽ തമിഴും ഇംഗ്ലീഷും മതിയെന്ന് അദ്ദേഹം ആവർത്തിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. 1965 ലും ഡി. എം. കെ. തമിഴ്നാട്ടിൽ ഭാഷാ സമരം സംഘടിപ്പിച്ചിരുന്നു. അതേസമയം ജനസംഖ്യാനുപാതികമായി പാർലമെൻറ് മണ്ഡലം പുന …

മരണ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന മാതാവിനെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു

മലപ്പുറം: മരണവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന മാതാവിനെയും മകളെയും മറികടന്നെത്തിയ ബൈക്ക് യാത്രക്കാരൻ വെട്ടി പരിക്കേൽപ്പിച്ചു. മുന്നിയൂർ പാലക്കലിലെ സുമി ( 40), മകൾ ഷബ ഫാത്തിമ ( 17 ) എന്നിവരെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും വലതു കൈക്കാണ് പരിക്ക്. ഇവർ താമസിച്ചിരുന്ന കൂരിയാട്ടെ മരണവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു മാതാവും മകളും. ഇവരെ ഓവർടേക്ക് ചെയ്ത ബൈക്ക് യാത്രക്കാരനാണ് ആക്രമിച്ചത്. തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂരിൽ വഴി തടഞ്ഞ് സമരം; സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജനും കെവി സുമേഷ് എംഎൽഎയും ഉൾപ്പെടെ 5000ത്തോളം പേർക്കെതിരെ കേസ്

കണ്ണൂർ: കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന് ആരോപിച്ച് റോഡിൽ പന്തൽ കെട്ടി കസേരയിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും, പൊതുഗതാഗതം തടസ്സപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച നിർദ്ദേശം ലംഘിക്കുകയും ചെയ്തെന്നാരോപിച്ചു സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കെ.വി. സുമേഷ് എം.എൽ.എയുമുൾപ്പെടെ 5000 ത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം. നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്ന പോസ്റ്റ് ഓഫീസ് മാർച്ചിനെതിരെയാണ് കേസ്. അതേസമയം പൊലീസിൻ്റെ നോട്ടീസ് കിട്ടിയെന്നും അതു മടക്കി പോക്കറ്റിൽ ഇട്ടിട്ടുണ്ടെന്നും ജയരാജൻ വെളിപ്പെടുത്തി.

ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന് കാരണം സഹപ്രവർത്തകനെന്ന് സംശയം: ഒപ്പം മദ്യപിച്ച് ശേഷം കൊലപാതകം

തിരുവനന്തപുരം: ജോലിയിൽനിന്ന് പിരിച്ചു വിട്ട കരാറുകാരന്റെ ഡ്രൈവർ, സൂപ്പർവൈസറെ കുത്തിക്കൊലപ്പെടുത്തി. വക്കം കീഴാറ്റിങ്ങൽ വിളയിൽ മൂലയിലെ ഷിബു ( 45 ) വിനെയാണ് നിലക്കാ മുക്കിലെ പഴയ ബിവറേജസിനു സമീപം കൊലപ്പെടുത്തിയത്. സംഭവത്തിൽ കടയ്ക്കാവൂർ ചാവടി മുക്കിലെ വരുണിനെ (40) കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ജലസേചനവകുപ്പു കരാർ ജോലി ചെയ്യുന്ന ആളുടെ ഡ്രൈവറായിരുന്ന പ്രതിയെ ജോലി സ്ഥലത്തുണ്ടായ അക്രമത്തെത്തുടർന്നു രണ്ടാഴ്ച മുമ്പു പിരിച്ചുവിട്ടിരുന്നു. തന്നെ പിരിച്ചുവിട്ടതിന് കാരണക്കാരൻ കരാറുകാരന്റെ ഓവർസിയറായ ഷിബുവാണെന്ന് …

യാത്രയയപ്പിനു ശേഷം പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി പരാതി: എസ്എഫ്ഐ മാർച്ച്; ക്ലാസ് ടീച്ചറും കോൺഗ്രസ് നേതാവുമായ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

ആലപ്പുഴ: കോൺഗ്രസിന്റെ അധ്യാപക സംഘടനാ നേതാവിനെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ മാർച്ചിനെ തുടർന്ന് പൊലീസ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സെൻറ് ഓഫിന് ശേഷം പുറത്തിറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചറായ ഷിബുഖാൻ അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ചാണ് അറസ്റ്റ്. വിവരം പെൺകുട്ടി മറ്റ് വിദ്യാർത്ഥികളെ അറിയിച്ചു. എസ്എഫ്ഐ വിദ്യാർത്ഥികൾ സ്കൂളിൽ പ്രതിഷേധ മാർച്ച് നടത്തുകയും ഹെഡ്മാസ്റ്റർക്കു പരാതി കൊടുക്കുകയും ആയിരുന്നു. ഹെഡ്മാസ്റ്റർ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ നൂറനാട് പൊലീസ് അധ്യാപകൻ ആദിക്കാട്ടുകുളങ്ങരയിലെ …

ഉള്ളാൾ ബാങ്ക് കവർച്ച; സൂത്രധാരന്മാരായ രണ്ടുപേർ അറസ്റ്റിൽ

മംഗളൂരു: ഉള്ളാളിലെ കോട്ടേക്കാർ വ്യവസായ സേവാ സഹകരണ ബാങ്ക് കവർച്ചക്കേസിലെ സൂത്രധാരന്മാരായ രണ്ടുപേർ അറസ്‌റ്റിലായി. നിരവധി കേസുകളിൽ പ്രതിയായ ബണ്ട്വാൾ കന്ന്യാന സ്വദേശിയും മുംബൈയിൽ താമസക്കാരനുമായ ഭാസ്കർ ബെൽചപാട(69), തലപ്പാടി കെസി റോഡ് സ്വദേശി മുഹമ്മദ് നസീർ (65) എന്നിവരാണ് മംഗളൂരു പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ബംഗളുരു റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഭാസ്ക‌റിനെ പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 3.75 ലക്ഷം രൂപ പിടിച്ചെടുത്തു. ഇയാളിൽനിന്നു ലഭിച്ച വിവരത്തെ തുടർന്നാണ് മുഹമ്മദ് നസീറിനെ അറസ്‌റ്റ് …

35കാരിയായ വീട്ടമ്മ നാടുവിട്ടത് മകൻ്റെ 14 വയസുള്ള കൂട്ടുകാരനൊപ്പം; പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയത് എറണാകുളത്തേക്ക്

പാലക്കാട്: ആലത്തൂരിൽ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനൊപ്പം ഒളിച്ചോടി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം സ്ഥലം വിട്ടതായി വിവരം ലഭിച്ചത്. ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എറണാകുളത്ത് വച്ച് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച പരീക്ഷ കഴിഞ്ഞ ശേഷം …

‘ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു, ഉമ്മക്ക് ധൈര്യമില്ല മരിക്കാന്‍’; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കുള്ള കാരണം ഇതാണ്, പ്രതി അഫാന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുതായി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. ഉമ്മയുമായി ആലോചിച്ചപ്പോള്‍, സ്വയം മരിക്കാന്‍ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞുവെന്നും, ഞാന്‍ കൊല്ലാം എന്ന് ഉമ്മയോട് പറഞ്ഞതായി അഫാന്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഷാള്‍ ഉപയോഗിച്ച് ഉമ്മയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ വെഞ്ഞാറമൂട് പോയി ഹാമര്‍ വാങ്ങി വന്ന് ഉമ്മയുടെ തലയ്ക്ക് അടിച്ചു. മരിച്ചുവെന്ന് കരുതി അവിടെ നിന്ന് ബൈക്കില്‍ പാങ്ങോട് എത്തി. പണം വേണ്ടിവന്നപ്പോള്‍ അമ്മൂമ്മ മാല ചോദിച്ചിട്ട് …

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കരോക്കെ സംഗീത സന്ധ്യ മാര്‍ച്ച് 1 ന്

ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കരോക്കെ സംഗീത സന്ധ്യ മാര്‍ച്ച് 1 നു നടക്കും.ശനിയാഴ്ച വൈകിട്ടു 5.30 മുതല്‍ രാത്രി 8 വരെ ഗാര്‍ലന്‍ഡിലെ കെഎഡി/ഐസിഇസി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രസിഡന്റ് പ്രദീപ് നാഗനൂല്‍ അധ്യക്ഷത വഹിക്കും. പ്രണയ നിലാവ്, ശ്രുതിമധുരമായ ഈണങ്ങള്‍, ഊര്‍ജ്ജസ്വലമായ പ്രകടനങ്ങള്‍, സഹ സംഗീത പ്രേമികളുടെ കൂട്ടായ്മയില്‍ നിങ്ങളുടെ ആലാപന കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം എന്നിവ പരിപാടിയിലുണ്ടാവും.അഭിനിവേശമുള്ള ഗായകര്‍ തത്സമയ സംഗീതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ എല്ലാവര്‍ക്കും, ഈ പരിപാടി മറക്കാനാവാത്ത ഒരു …

പത്രസംസ്‌കാരത്തിന് മൂല്യച്യുതിയോ?

പി.പി.ചെറിയാന്‍ പത്രധര്‍മ്മത്തെക്കുറിച്ചും പത്രസംസ്‌കാരത്തെക്കുറിച്ചും സമകാലിക പത്രങ്ങളും പത്രപ്രവര്‍ത്തകരും സമൂഹത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. യഥാര്‍ത്ഥ പത്രധര്‍മ്മവും പത്രപ്രവര്‍ത്തകരും എങ്ങനെയുള്ളവരായിരിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ബോധപൂര്‍വ്വം വിസ്മരിച്ച് മുന്നോട്ടുപോകുന്ന ശോചനീയമായ ഒരു അവസ്ഥാവിശേഷമാണ് മാധ്യമരംഗത്ത് ഇന്ന് നിലനില്‍ക്കുന്നത്. ഇതില്‍നിന്ന് ഒരു തിരിച്ചുവരവ് അടിയന്തിരമായി ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു. പത്രധര്‍മ്മത്തെക്കുറിച്ചും പത്രപ്രവര്‍ത്തകരെക്കുറിച്ചും പൊതുജനമദ്ധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുവാന്‍ ഇത് അനിവാര്യമാണ്. വാര്‍ത്താമാധ്യമങ്ങള്‍ ഒരു സംസ്‌കാരത്തിന്റെ മുഖംമൂടിയാണ്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഒരു മാറാവ്യാധിപോലെ ദൃശ്യമായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതികളിലേക്ക് വെളിച്ചംവീശി അവയെ നേര്‍വഴിയിലേക്ക് നയിക്കേണ്ട വഴിവിളക്കുകളാണ്. പത്രധര്‍മ്മം …

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന യുവതി മരിച്ചു

പിലാത്തറ: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന യുവതി മരിച്ചു. മാതമംഗലം റോഡിലെ ലേഖ ടൈലേഴ്‌സ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് സ്ഥാപനം നടത്തുന്ന ലേഖ(40)യാണ് മരിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ കഴിഞ്ഞ് പിലാത്തറയിലെ പെരിയാട്ടെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.പിന്നീട് സോഡിയം നില കുറഞ്ഞപ്പോള്‍ വീണ്ടും പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. പിലാത്തറ വ്യാപാരി വ്യവസായി വെസ്‌റ് യൂനിറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്. സംസ്‌കാരം വൈകുന്നേരം മാതമംഗലം തുമ്പതടത്ത്. ഭര്‍ത്താവ്: രാജേഷ്. മക്കള്‍: സഞ്ജന, സഞ്ജുക്ത.

വൈറ്റ് ഹൗസിലേക്കു പ്രവേശനം പുന: സ്ഥാപിക്കണമെന്ന അസോസിയേറ്റ്ഡ് പ്രസിന്റെ അഭ്യര്‍ത്ഥന യുഎസ് ജഡ്ജി നിരസിച്ചു

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്ന പദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ട്രംപ് ഭരണകൂടം വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റ്ഡ് പ്രസിനെ തടഞ്ഞതിനെത്തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ പരിപാടികളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കുണമെന്ന അസോസിയേറ്റഡ് പ്രസിന്റെ അഭ്യര്‍ത്ഥന യുഎസ് ജഡ്ജി മക്ഫാഡന്‍ നിരസിച്ചു. ട്രംപ് നിയമിച്ച എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ട്രെവര്‍ മക്ഫാഡനാണു വാര്‍ത്താ ഔട്ട്ലെറ്റിന്റെ അടിയന്തര പ്രമേയം അനുവദിക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ മാര്‍ച്ച് 20 ന് കേസിന്റെ മറ്റൊരു ഹിയറിങ് നടത്തുമെന്ന് ബിബിസിയുടെ യുഎസ് പങ്കാളി സിബിഎസ് ന്യൂസ് …