യാത്രയയപ്പിനു ശേഷം പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി പരാതി: എസ്എഫ്ഐ മാർച്ച്; ക്ലാസ് ടീച്ചറും കോൺഗ്രസ് നേതാവുമായ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

ആലപ്പുഴ: കോൺഗ്രസിന്റെ അധ്യാപക സംഘടനാ നേതാവിനെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ മാർച്ചിനെ തുടർന്ന് പൊലീസ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സെൻറ് ഓഫിന് ശേഷം പുറത്തിറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചറായ ഷിബുഖാൻ അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ചാണ് അറസ്റ്റ്. വിവരം പെൺകുട്ടി മറ്റ് വിദ്യാർത്ഥികളെ അറിയിച്ചു. എസ്എഫ്ഐ വിദ്യാർത്ഥികൾ സ്കൂളിൽ പ്രതിഷേധ മാർച്ച് നടത്തുകയും ഹെഡ്മാസ്റ്റർക്കു പരാതി കൊടുക്കുകയും ആയിരുന്നു. ഹെഡ്മാസ്റ്റർ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ നൂറനാട് പൊലീസ് അധ്യാപകൻ ആദിക്കാട്ടുകുളങ്ങരയിലെ ഷിബുഖാനെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് മണ്ഡലം നേതാവും കോൺഗ്രസിന്റെ അധ്യാപക സംഘടനയുടെ മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ടുമാണ് ഷിബുഖാൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page