വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഫാഷന്‍ വസ്ത്രങ്ങളുടെയും വിവിധ തരം ഷൂസുകളുടെ കമനീയ ശേഖരം; സ്‌കൈലര്‍ വസ്ത്രാലയത്തിന്റെ വിശാലമായ ഷോറൂം ഉദ്ഘാടനം നാളെ

കാസര്‍കോട്: വസ്ത്ര വ്യാപാര രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെ പാരമ്പര്യവുമായി കുമ്പളയിലെ സ്‌കൈലര്‍ പുരുഷ വസ്ത്രാലയത്തിന്റെ വിശാലമായ ഷോറും ഉദ്ഘാടനം നാളെ വ്യാഴാഴ്ച രാവിലെ 11ന് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ നടക്കുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഫാഷന്‍ വസ്ത്രങ്ങളുടെയും വിവിധ തരം ഷൂസുകളുടെ കമനീയ ശേഖരമാണ് കുമ്പള ജി.എച്ച്.എസ്.എസ് റോഡിലെ മീപ്പിരി സെന്റര്‍ ഒന്നാം നിലയില്‍ ഒരുക്കിയിരിക്കുന്നത്. ഫാഷന്‍ വസ്ത്രങ്ങള്‍ കുറഞ്ഞ വിലനിലവാരത്തില്‍ പുതുമയും ഗുണനിലവാരവും ഉറപ്പ് വരുത്തും. ഉദ്ഘാടന ചടങ്ങില്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് കെ.എസ്. ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹസന്‍ ആറ്റക്കോയ തങ്ങള്‍ അസ്സഖാഫ് ആദൂര്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ മുഹിമ്മാത്ത്, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി തങ്ങള്‍ കുന്നുങ്കൈ, സയ്യിദ് ഹാദി ഉമറുല്‍ ഫാറൂഖ് തങ്ങള്‍, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസുഫ്, വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്
സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം എം.എല്‍ അശ്വിനി, കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍, സി.എ സുബൈര്‍, സുജിത്ത് റൈ, ഖാദര്‍ അറഫ, ഖയ്യൂം മാന്യ,
ഉമ്മര്‍ ഹുദവി പൂളപ്പാടം, സത്യനാരായണന്‍, ഹസൈനാര്‍ മുസ് ലിയാര്‍, കുഞ്ഞിപ്പ മുസ് ലിയാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂനിറ്റ് പ്രസിഡന്റ് രാജേഷ് മാനത്ത്, സെക്രട്ടറി സത്താര്‍ ആരിക്കാടി, ട്രഷറര്‍, അന്‍വര്‍ സിറ്റി, എന്‍.അബ്ദുല്ല താജ്, ഹാജി മുഹമ്മദ് അറബി, ഷാഫി ഹാജി മീപ്പിരി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ അഷ്‌റഫ് സ്‌കൈലര്‍, ഡയറക്ടര്‍മാരായ ഹംറാസ് സ്‌കൈലര്‍, മഹ്‌മൂദ് സ്‌കൈലര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page