കാനത്തൂരില്‍ കള്ളുഷാപ്പ് ജീവനക്കാരനു കുത്തേറ്റു; അക്രമം നടത്തിയ യുവാവിനും പരിക്ക്, ഇരുവരും ആശുപത്രിയില്‍

കാസര്‍കോട്: മുളിയാര്‍, കാനത്തൂരില്‍ കള്ളുഷാപ്പ് ജീവനക്കാരനു കുത്തേറ്റു. കുറ്റിക്കോല്‍, നെല്ലിത്താവിലെ രമേശ് ബാബു (40)വിനാണ് കുത്തേറ്റത്. ഇയാളെ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാനത്തൂരിലെ ദിപിന്‍ (34) ആണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നു രമേശ് ബാബു പരാതിപ്പെട്ടു. അതേ സമയം ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ നിലയില്‍ ദിപിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ കാനത്തൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയ്ക്ക് പിന്നില്‍ രമേശ് ബാബുവാണെന്നു ആരോപിച്ചാണ് ദിപിന്‍ കുപ്പിച്ചില്ലു കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മുറ്റത്തു നിന്നു താഴ്ചയിലേക്ക് വീണ വീട്ടമ്മയ്ക്കു ദാരുണാന്ത്യം

കാസര്‍കോട്: വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന വീട്ടമ്മ താഴെയുള്ള പറമ്പിലേക്കു വീണു മരിച്ചു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍, പാറക്കടവിലെ നാരായണി (45)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന നാരായണി പെട്ടെന്നു താഴേക്കു വീഴുകയായിരുന്നുവെന്നു സഹോദരന്‍ രാജപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സഹോദരന്‍ ബാബുവിന്റെ പരാതിയില്‍ രാജപുരം പൊലീസ് അന്വേഷണം തുടങ്ങി.

പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ടം: ഇന്ന് സമാപനം

കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും. മഹോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് കാളപ്പുലിയന്‍, ആലി, പുലിക്കണ്ടന്‍ പുല്ലുരാളി തെയ്യങ്ങള്‍ രാവിലെ മുതല്‍ അരങ്ങില്‍ എത്തി ഭക്ത ജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. രാവിലെ 6 മണിക്കു കാളപ്പുലിയന്‍, ആലി, ( കാര്യക്കാരന്‍ ) വേട്ടക്കൊരുമകന്‍ പുലിക്കണ്ടന്‍, മന്ത്രമൂര്‍ത്തി, പുല്ലൂരാലി എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തികൊണ്ടിരിക്കുന്നു. വൈകുന്നേരം 5 മണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യം – പുലിക്കുന്ന് ദൈവസന്നിധിയിലേക്ക് ശ്രീപാദം കുളിര്‍പ്പിക്കാന്‍ പുറപ്പെടും. 6 മണിക്ക് പുല്ലൂര്‍ണ്ണന്‍ …

അന്തരീക്ഷം ചുട്ടുപൊള്ളുന്നു: റംസാന്‍ വ്രതം കഠിനമാവുമെന്ന് ഉത്കണ്ഠ

കാസര്‍കോട്: വെന്തുരുകുന്ന പകല്‍ വരാനിരിക്കുന്ന വേനലിന്റെ കാഠിന്യം വര്‍ധിപ്പിക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍ മറ്റെന്നാള്‍ ആരംഭിക്കുന്ന നോമ്പുകാലത്ത് വിശ്വാസികള്‍ക്ക് കഠിനമായേക്കുമെന്ന് ഉത്കണ്ഠ ഉയരുന്നു. പതിവിന് വിപരീതമായി ഫെബ്രുവരിയില്‍ പോലും അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.നിലവില്‍ മലയോര മേഖലകളില്‍ പകല്‍ താപനില 32 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുന്നുണ്ട്. രാത്രി താപനില 23 മുതല്‍ 25 വരെയും. ജില്ലയില്‍ ഉയര്‍ന്ന താപനിലയും ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പും ഇതിനകം കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചിട്ടുണ്ട്. താപനില രണ്ട് …

തളങ്കരയിലും ബേളയിലും കഞ്ചാവു വേട്ട; രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: തളങ്കരയിലും ബേളയിലും പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കാസര്‍കോട് ടൗണ്‍ എസ്.ഐ പ്രദീഷ് കുമാര്‍ എം.പി.യുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി 10 മണിയോടെ തളങ്കര സിവ്യുപാര്‍ക്കിനു സമീപത്തു നടത്തിയ പരിശോധനയില്‍ പട്ടേല്‍ റോഡ് ഗസാലി നഗറിലെ അമീന്‍ സിജാഹി(26)നെയാണ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 7.67 ഗ്രാം കഞ്ചാവു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.ബദിയഡുക്ക എസ്.ഐ കെ.കെ നിഖിലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി നടത്തിയ മറ്റൊരു പരിശോധനയില്‍ 12.50 ഗ്രാം കഞ്ചാവ് പിടികൂടി. …

പെരിയ കേന്ദ്രസര്‍വ്വകലാശാലക്ക് സമീപത്ത് ഇറങ്ങിയ പുലി പണി തുടങ്ങി; വളര്‍ത്തു നായയെ കടിച്ചു കൊന്നു, കാല്‍പാടുകള്‍ കണ്ടെത്തി, ജനം ഭീതിയില്‍

കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വ്വകലാശാലക്ക് സമീപത്ത് ഇറങ്ങിയ പുലി പണി തുടങ്ങി. വളര്‍ത്തു നായയെ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയതോടെ പ്രദേശമാകെ ഭീതിയില്‍. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തേക്ക് തിരിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ സ്ഥലത്തെത്തി.വ്യാഴാഴ്ച രാവിലെയാണ് പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ കമ്മാടത്തു പാറയില്‍ വളര്‍ത്തു നായയെ പുലി കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തു നിന്നു പുലിയുടെ കാല്‍പ്പാദങ്ങളുടെ അടയാളവും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ സമീപ പ്രദേശത്തെ ചാലിങ്കാല്‍, …

സി പി ഐ നേതാവും മുന്‍ എം എല്‍ എയുമായ പി രാജു അന്തരിച്ചു

എറണാകുളം: സിപി ഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991, 1996 വര്‍ഷങ്ങളില്‍ വടക്കന്‍ പറവൂരില്‍ നിന്നു നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.രണ്ടു തവണ സി പി ഐ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒന്നിച്ചു ബാറിൽ പോയി മദ്യപിച്ചു, തിയേറ്റർ ഫെസ്റ്റിവലിലും പങ്കെടുത്തു; തർക്കത്തിനിടെ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു

തൃശ്ശൂർ: സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകന്‍ ചക്കമുക്ക് സ്വദേശി അനില്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റീജണല്‍ തിയേറ്ററിന് സമീപത്തെ ബാറിലെത്തി രാത്രി അധ്യാപകനും സുഹൃത്തും മദ്യപിച്ചിരുന്നു. പിന്നീട് ഇവര്‍ റീജണല്‍ തിയറ്ററില്‍ വച്ച് നടക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവലിനെത്തുകയും അവിടെ വച്ച് പരസ്പരം തര്‍ക്കിക്കുകയുമായിരുന്നു. ഇതിനിടെ അനിലിനെ സുഹൃത്ത് രാജരാജന്‍ പിടിച്ചു തള്ളി. മുഖമടിച്ചാണ് അധ്യാപകന്‍ …

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ മാതാവ് ഷെമിനയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു, മൊഴി ഇന്ന് രേഖപ്പെടുത്തും, കാമുകി ഫർസാനയുടെ സ്വർണ്ണവും അഫാൻ പണയം വെച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസിൽ പൊലീസ് പ്രതി അഫാന്റെ മാതാവ് ഷെമിനയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. പ്രതിയുടെ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാൻ ഡോക്ടർമാർ പൊലീസിന് അനുമതി നൽകിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായതോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. അതേസമയം ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.അഫാന്‍റെ …

പട്ടാപ്പകൽ സ്കൂട്ടറിൽ പോവുകയായിരുന്ന മെഡിക്കൽ വിദ്യാർഥിനിയെ പിന്തുടർന്ന് കടന്നു പിടിച്ചു; സ്ത്രീകളെ ശല്യം ചെയ്യുന്നത് ഹോബിയാക്കിയ യുവാവ് അറസ്റ്റിൽ

ഇടുക്കി: തൊടുപുഴയിൽ പട്ടാപ്പകൽ നടുറോഡിൽ മെഡിക്കൽ വിദ്യാ‍ത്ഥിനിയെ കടന്നുപിടിച്ച യുവാവ് പൊലീസ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി നസീബാണ് തൊടുപുഴ പൊലീസിന്റെ അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. സുഹൃത്തിനെ ബസ് കയറ്റി വിട്ട ശേഷം താമസ സ്ഥലത്തേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. സ്കൂട്ടറിൽ പിന്തുടർന്നെത്തിയ നസീബ് വാഹനം തടഞ്ഞ ശേഷം പെൺകുട്ടിയെ കടന്നുപിടിച്ചു. പെൺകുട്ടി ബഹളം വച്ചതിനെ തുട‍ർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലും നസീബ് സ്കൂട്ടറിൽ രക്ഷപ്പെട്ടു. പിന്നീട് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് …

ഹൈവേ വികസനം ; ചെറുവത്തൂർ ജൂനിയർ ടെക്നിക്കൽ സ്കൂൾ പരിസരത്ത് ഫ്ലൈ ഓവർ സ്ഥാപിക്കണം :കെ ജി ഒ എ

നീലേശ്വരം : ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നിലവിലെ റോഡ് ഇല്ലാതായതിനാൽ ചെറുവത്തൂർ ജൂനിയർ ടെക്നിക്കൽ സ്കൂളിലെത്തി ച്ചേരുന്നതിനു ഫ്ലൈ ഓവർ സ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ചെറുവത്തൂരിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.വി സിന്ധു ഉദ്ഘാടനം ചെയ്തു. എരിയാ പ്രസിഡണ്ട് ഡോ. സുമേഷ് സി എസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ലോഹികാക്ഷൻ പി, ട്രഷറർ മനോജ് കുമാർ പി വി, ജില്ലാ പ്രസിഡണ്ട് മധു , …

പിതൃമാതാവിന്റെ മാല വിറ്റ കാശുകൊണ്ട് മദ്യപിച്ചു, 40,000 രൂപ കടക്കാര്‍ക്ക് അയച്ചു നല്‍കി, ബാക്കി തുക അഫാന്‍ സഹോദരന്റെ മൃതദേഹത്തിന് സമീപം വലിച്ചെറിഞ്ഞു, സാമ്പത്തിക പ്രതിസന്ധിയാണ് കൊലയ്ക്ക് പിന്നിലെന്ന് ഉറപ്പിച്ച് പൊലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു കാരണം പ്രതിയുടെ സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തില്‍ പൊലീസ്. മുത്തശ്ശിയെ കൊന്ന ശേഷം അഫാന്‍ കടങ്ങള്‍ വീട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. മാല പണയം വച്ച് കിട്ടിയ 74,000 രൂപയില്‍ 40,000 രൂപ സ്വന്തം അക്കൗണ്ടു വഴി അഫാന്‍ കടക്കാര്‍ക്കു നല്‍കി. ബാക്കി പണം ഉപയോഗിച്ചു ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയുമാണു ചെയ്തത്. അനുജനെ കൊലപ്പെടുത്തിയ ശേഷം, കയ്യില്‍ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിനു സമീപം വിതറി. ജീവിതനിലവാരം ഇടിഞ്ഞതും ഒന്നിനും കയ്യില്‍ പണമില്ലാതെ വന്നതും അഫാനെ വല്ലാതെ …

സമ്പന്ന നിക്ഷേപകര്‍ക്ക് 50,00,000 ലക്ഷം ഡോളര്‍ വിലയുള്ള ‘ഗോള്‍ഡ് കാര്‍ഡ്’ വിസ അമേരിക്കന്‍ പരിഗണനയില്‍

പിപി ചെറിയാന്‍ വാഷിംഗ്ടണ്‍: വിദേശ നിക്ഷേപകര്‍ക്കുള്ള വിസ പ്രോഗ്രാമിന് പകരം 5 മില്യണ്‍ ഡോളറിന് വാങ്ങാന്‍ കഴിയുന്ന ‘ഗോള്‍ഡ് കാര്‍ഡ്’ എന്നൊരു സംവിധാനം ഏര്‍പ്പെടുത്താനുള്ള ആശയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ചു. യുഎസ് ജോലികള്‍ സൃഷ്ടിക്കുന്നതോ സംരക്ഷിക്കുന്നതോ ആയ വലിയ തുകകളുടെ വിദേശ നിക്ഷേപകരെ സ്ഥിര താമസക്കാരാകാന്‍ അനുവദിക്കുന്ന ‘ഇബി-5’ ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ വിസ പ്രോഗ്രാമിന് പകരം ‘ഗോള്‍ഡ് കാര്‍ഡ്’ എന്ന് വിളിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎസ് ബിസിനസുകളില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം …

മഞ്ചേശ്വരം താലൂക്ക് യാഥാര്‍ഥ്യമായി ഒരുപതിറ്റാണ്ട്; ഓഫീസ് പ്രവര്‍ത്തനം വാടക കെട്ടിടത്തില്‍, സമരത്തിനൊരുങ്ങി മംഗല്‍പാടി ജനകീയവേദി

കാസര്‍കോട്: മഞ്ചേശ്വരം താലൂക്ക് അനുവദിച്ച് ഒരു പതിറ്റാണ്ടു പിന്നിടുമ്പോള്‍, വാടക കെട്ടിടത്തിലാണ് ഇപ്പോഴും താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം അനുവദിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും തികഞ്ഞ അനാസ്ഥയെന്ന് മംഗല്‍പ്പാടി ജനകീയവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. താലൂക്ക് അനുബന്ധ ഓഫീസുകള്‍ അനുവദിക്കാതെ ഭാഷാ ന്യൂനപക്ഷങ്ങളോട് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടുന്നത്. ലിഫ്റ്റ് സൗകര്യം പോലുമില്ലാത്ത ഇവിടെ പ്രായമായവരും സ്ത്രീകളും, രോഗികളടക്കമുള്ളവര്‍ ഓഫീസിന്റെ കോണിപ്പടി കയറാന്‍ നന്നേ പാടുപെടേണ്ട അവസ്ഥയാണ്. മഞ്ചേശ്വരം താലൂക്കിനൊപ്പം അനുവദിച്ച വെള്ളരിക്കുണ്ട് താലൂക്ക് …

അഴിമുഖത്ത് മല്‍സ്യബന്ധനത്തിനിടെ കടലില്‍ വീണ് യുവാവ് മരിച്ചു

അഴിമുഖത്ത് മല്‍സ്യബന്ധനത്തിനിടെ കടലില്‍ വീണ് യുവാവ് മരിച്ചു. കുന്ദാപുര ബിജാഡി സ്വദേശി മേഘരാജ്(24) ആണ് മരിച്ചത്. ചൊവ്വാഴ്ച കോട്ടേശ്വറിലെ പഴയ അഴിമുഖത്തിന് സമീപം മത്സ്യബന്ധന വല സ്ഥാപിക്കുന്നതിനിടെയാണ് അപകടം. വല സ്ഥാപിക്കാന്‍ കടലില്‍ ഇറങ്ങിയ മേഘരാജ് ശക്തമായ തിരമാലകളില്‍ പെട്ട് ഒഴുകിപ്പോവുകയായിരുന്നു. പിന്നീട് വൈകുന്നേരം ബിജാഡിക്ക് സമീപമുള്ള തീരത്ത് മൃതദേഹം കണ്ടെത്തി. തീരദേശ സുരക്ഷാ ഉദ്യോഗസ്ഥരും സ്‌ക്വാഡ് അംഗങ്ങളും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുന്ദാപുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

എരിക്കുളത്ത് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; പെട്ടിക്കട അഗ്‌നിക്കിരയായി

കാസര്‍കോട്: മടിക്കൈ എരിക്കുളത്ത് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പെട്ടിക്കട പൂര്‍ണ്ണമായും കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു രണ്ടുമണിയോടെയാണ് സംഭവം. മടിക്കൈ സ്‌കൂളിന് സമീപത്തുള്ള പെട്ടിക്കടയിലെ ഗ്യാസ് സിലിണ്ടര്‍ ആണ് പൊടുന്നനെ പൊട്ടിത്തെറിച്ചത്. ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന സ്ത്രീയുടേതാണ് പെട്ടിക്കട. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ സമീപത്തെ സ്ഥലത്ത് തീ പടര്‍ന്നു. രണ്ടേക്കറോളം പുല്ലും കാടും കത്തി. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

നാലാം ക്ലാസുകാരിയെ വീട്ടിലെ ബാത്‌റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നാലാം ക്ലാസുകാരിയെ വീട്ടിലെ ബാത്‌റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിത്. ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു ഇതിനിടെയാണ് സംഭവം. ബാത്‌റൂമില്‍ കയറി കുട്ടി വാതില്‍ അടക്കുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ തള്ളിത്തുറന്നുനോക്കിയപ്പോള്‍ തൂങ്ങിയ നിലയിലായിരുന്നു. കുട്ടിയെ വീട്ടുകാര്‍ ഉടന്‍ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. ഉറിയാക്കോട് വിശ്വദര്‍ശിനി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

വരന്‍ വിവാഹ ചടങ്ങിനെത്തിയത് പൂസായി; മാല ചാര്‍ത്തിയത് വധുവിന്റെ സുഹൃത്തിനെ; വിവാഹത്തില്‍ നിന്ന് പിന്‍മാറി വധു; പിന്നെ നടന്നത് തല്ലുമാല

മദ്യപിച്ചെത്തിയ വരന്‍ മാല ചാര്‍ത്തിയത് വധുവിന്റെ ഉറ്റസുഹൃത്തിനെ. ഇതുകണ്ട വധു വരനെ കണക്കിന് തല്ലുകയും വിവാഹം ഉപേക്ഷിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ശനിയാഴ്ചയാണ് നാടകീയ സംഭവം നടന്നത്. 26 വയസുകാരനായ വരന്‍ രവീന്ദ്ര കുമാര്‍ വിവാഹ ഘോഷയാത്രയില്‍ വേദിയിലേക്ക് വൈകിയെത്തിയതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതിനു ശേഷം വേദിയിലേക്ക് കയറിയ വരന്‍ വധുവിന് മാലയണിയുന്നതിനു പകരം തൊട്ടടുത്തു നിന്ന വധുവിന്റെ ഉറ്റ സുഹൃത്തിന്റെ കഴുത്തിലേക്ക് മാലയിടുകയായിരുന്നു. അപ്പോള്‍ തന്നെ വധു രാധാദേവി വരന്റെ മുഖത്തേക്ക് അടിക്കുകയും വിവാഹത്തില്‍ …