പാഴ്സലില്‍ ഗ്രേവി കുറഞ്ഞു; ചട്ടുകം കൊണ്ട് ഹോട്ടലുടമയുടെ തലയ്ക്കടിച്ചു
ആലപ്പുഴ: പാര്‍സലില്‍ ഗ്രേവി കുറഞ്ഞതിന്റെ പേരില്‍ ഹോട്ടല്‍ ഉടമയെ യുവാക്കള്‍ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ആലപ്പുഴയിലെ താമരക്കുളത്താണ് സംഭവം. പൊറോട്ടയും ബീഫും വാങ്ങിയതിന് ഒപ്പം നല്‍കിയ പാര്‍സലില്‍ ഗ്രേവിയുടെ അളവ് കുറവെന്ന് ആരോപിച്ചാണ് യുവാക്കള്‍ ഹോട്ടലുടമയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ചത്. ഹോട്ടല്‍ ഉടമ മുഹമ്മദ് ഉവൈസിന് പരുക്കേറ്റു. മൂന്നുപേരാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് താമരക്കുളം ജംഗ്ഷന് സമീപത്തുള്ള ഹോട്ടലില്‍ യുവാക്കളും ഹോട്ടലുടമയും തമ്മില്‍ ഏറ്റുമുട്ടിയത്. തങ്ങള്‍ 12 പൊറോട്ട വാങ്ങിയെന്ന് അറിഞ്ഞിട്ടും അതിന് അനുസരിച്ചുള്ള ഗ്രേവി …
Read more “പാഴ്സലില്‍ ഗ്രേവി കുറഞ്ഞു; ചട്ടുകം കൊണ്ട് ഹോട്ടലുടമയുടെ തലയ്ക്കടിച്ചു”