ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ നിന്ന് 1100 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി

കാസര്‍കോട്: ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ നിന്ന് 1100 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ റെയില്‍വേ പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ തിരുവനന്തപുരത്തേയ്ക്കുള്ള വരാവല്‍ എക്സ്രപ്രസിലാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. കോച്ചിലെ ടോയിലറ്റിന് സമീപം ബാഗിലാണ് ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതേസമയം ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. രഹസ്യവിവരത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ റജികുമാറിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ മഹേഷ്, ജ്യോതിഷ്, ശരത്ത് എന്നിവരാണ് ട്രെയിനില്‍ പരിശോധന നടത്തിയത്.

മ്യാന്മറിലെ ഭൂകമ്പം; മരണ സംഖ്യ 20 കടന്നു, മരണപ്പെട്ടവരില്‍ ഏറെയും പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവര്‍

നീപെഡോ: മ്യാന്‍മറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ 20 ലധികം മരിച്ചതായി റിപ്പോര്‍ട്ട്. മണ്ഡാലെ നഗരത്തിലെ ഒരു പള്ളിതകര്‍ന്നാണ് കൂടുതല്‍ പേരും മരണപ്പെട്ടതെന്നാണ് വിവരം.പ്രാര്‍ഥന നടക്കുന്നതിനിടെയാണു പള്ളി തകര്‍ന്നു വീണത്. അവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും കവിയുമെന്നാണ് വിവരം. ഭൂചലനത്തിന് പിന്നാലെ മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായത്.ഇതിനിടെ മ്യാന്‍മര്‍ തലസ്ഥാനമായ നേപ്യിഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയില്‍ …

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: ചിറ്റൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ അഞ്ചാം മൈല്‍ സ്വദേശി വടിവേലുവിന്‍രെയും രതികയുടെയും മകള്‍ അനാമിക(11)യാണ് മരിച്ചത്. വീടിനുള്ളില്‍ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ആണ് സംഭവം. മാതാവ് വീട്ടിലെത്തിയപ്പോഴാണ് മകളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനാമിക. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം മരണ …

ഡിഐജി കപ്പ് ഫുട്‌ബോള്‍; കാസര്‍കോട് ജില്ലാ പൊലീസ് ടീം ചാമ്പ്യന്‍മാര്‍

കാസര്‍കോട്: കണ്ണൂര്‍ റേയ്ഞ്ച് ഡിഐജി കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാസര്‍കോട് ജില്ലാ പൊലീസ് ടീം ജേതാക്കളായി. പാറക്കട്ടയിലെ പൊലീസ് ഫുട്ബോള്‍ ടര്‍ഫ് മൈതാനത്താണ് ടൂര്‍ണമെന്റ് നടന്നത്. ടൂര്‍ണമെന്റില്‍ എട്ടോളം ടീമുകള്‍ മാറ്റുരച്ചു. ടൂര്‍ണമെന്റ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ കണ്ണൂര്‍ ഡിഐജി യതീഷ് ചന്ദ്ര വിതരണം ചെയ്തു. കളക്ടര്‍ കെ ഇമ്പശേഖരന്‍, ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, കണ്ണൂര്‍ സിറ്റി കമ്മിഷ്ണര്‍ നിധിന്‍ രാജ്, കണ്ണൂര്‍ റൂറല്‍ എസ്.പി അനുജ് പലിവാള്‍, …

മദ്യലഹരിയില്‍ ഗൃഹനാഥനെ കോടാലികൊണ്ട് വെട്ടി; പിതൃസഹോദര പുത്രന്‍ അറസ്റ്റില്‍

കണ്ണൂര്‍: മദ്യലഹരിയില്‍ ഗൃഹനാഥനെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച പിതൃസഹോദരപുത്രനെ പൊലീസ് അറസ്റ്റു ചെയ്തു. കുടിയാന്മല, പുലിക്കുരുമ്പ, പുറഞ്ഞാണിക്ക് സമീപത്തെ മരുതുകുഴിയില്‍ സണ്ണി തോമസി(51)നെയാണ് കുടിയാന്മല പൊലീസ് ഇന്‍സ്‌പെക്ടര്‍ എം എന്‍ ബിജോയിയും സംഘവും അറസ്റ്റു ചെയ്തത്.വേങ്കുന്നിലെ മരുതുംകുഴിയില്‍ ജയിംസി(51)നെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അക്രമം. പിതൃസഹോദരപുത്രനായ സണ്ണി തോമസും ജയിംസും അയല്‍വാസികളാണ്. വ്യാഴാഴ്ച മദ്യലഹരിയിലെത്തിയ സണ്ണി ബഹളം വച്ചു ജയിംസിന്റെ വീടിനു നേരെ കല്ലെറിഞ്ഞു. ഇതേകുറിച്ച് ചോദിക്കുന്നതിനായി ജയിംസ് വീടിനു പുറത്തിറങ്ങി. ഇതോടെ രണ്ടുപേരും തമ്മിലുള്ള വാക്കേറ്റം …

ബേഡകം അമ്പിലാടിയില്‍ മുറിയില്‍ സൂക്ഷിച്ച 20 ചാക്ക് ഉണക്കിയ അടക്ക കവര്‍ന്നു

കാസര്‍കോട്: ബേഡകം അമ്പിലാടിയില്‍ മുറിയില്‍ സൂക്ഷിച്ച 20 ചാക്ക് ഉണക്കിയ അടക്ക കവര്‍ന്നതായി പരാതി. നേരയിലെ കണ്ണന്‍ എന്ന കര്‍ഷകന്റെ മുറിയില്‍ സൂക്ഷിച്ച അടക്കയാണ് വ്യാഴാഴ്ച രാത്രിയില്‍ കവര്‍ന്നത്. കണ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. 40 ചാക്ക് അടക്കായാണ് ഉണക്കി ഇവിടെ ശേഖരിച്ചു വച്ചത്. ഇതില്‍ നിന്നും 20 ചാക്ക് അടക്കയാണ് മോഷ്ടാക്കള്‍ കടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം അറിയിയുന്നത്. പരാതിയെ തുടര്‍ന്ന് ബേഡകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒന്നരലക്ഷം …

ബാങ്ക് ജീവനക്കാരിയുടെ മരണം കൊലപാതകമാണെന്ന് പരാതി; പുനരന്വേഷണത്തിനു ഉത്തരവ്

കണ്ണൂര്‍: എസ് ബി ഐ ശാഖാ മാനേജര്‍ ആയിരുന്ന പഴയങ്ങാടി, അടുത്തില കൊട്ടില വീട്ടില്‍ ടി കെ ദിവ്യയുടെ ദുരൂഹ മരണം സംബന്ധിച്ച് പുനരന്വേഷണത്തിനു ഉത്തരവ്. കണ്ണൂര്‍, റൂറല്‍ പൊലീസ് മേധാവി അനൂജ് പലിവാള്‍ ആണ് പുനരന്വേഷണത്തിനു ഉത്തരവിട്ടത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി കീര്‍ത്തിബാബുവിനാണ് അന്വേഷണ ചുമതല. അടുത്തിലയിലെ ഉണ്ണികൃഷ്ണനാണ് ഭര്‍ത്താവ്. ദിവ്യ പട്ടികജാതി വിഭാഗത്തിലും ഭര്‍ത്താവ് മറ്റൊരു സമുദായക്കാരനുമാണ്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു. 2024 ജനുവരി 24ന് ആണ് കെ ദിവ്യയെ വീടിന്റെ മുകള്‍ …

സി ബി ഐ ചമഞ്ഞ് മുന്‍ പ്രവാസിയുടെ മൂന്നേകാല്‍ കോടിരൂപ തട്ടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: സി ബി ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മുന്‍പ്രവാസിയുടെ മൂന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രാജസ്ഥാന്‍, ജയ്പൂര്‍, തിരുപ്പതി, ബാലാജിനഗര്‍ സ്വദേശി ഭവ്യബെന്‍ സ്വാളി(20)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി കീര്‍ത്തി ബാബുവും സംഘവും അറസ്റ്റു ചെയ്തത്. തളിപ്പറമ്പ്, പാളിയത്ത് പറമ്പ് സ്വദേശി കാരോത്തു വളപ്പിലെ ഭാര്‍ഗവ(74)നാണ് തട്ടിപ്പിനു ഇരയായത്. താമരശ്ശേരി സ്വദേശി എം പി ഫഹ്‌മിജവാദ് (22), ഗുരുവായൂര്‍, തൈക്കാട്ടില്‍ ടി ഡി ഡെയ്ജല്‍ ഡെന്നീസ് (28) എന്നിവര്‍ …

മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം, മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ഇല്ല, മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി.മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്റേതാണ് ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ആശ്വസമാകുന്നതാണ് വിധി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായി സി എം ആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്റെ ഹര്‍ജി. മുഖ്യമന്ത്രിയുടെ മകള്‍ എന്ന …

ആണ്ടി മൂസോറുംപാറ്റേട്ടിയും | ഭാഗം 10 | Kookkanam Rahman

കുഞ്ഞപ്പു, സുലൈമാന്റെ പീടികയില്‍ നിന്ന് ഒരു ഗ്ലാസ് ചായയും കുടിച്ച് ബീഡിയും പുകച്ചിരിക്കുന്നതിനിടയിലാണ് കണ്ണനും രാമനും ചന്തുവും അമ്പുവും അവിടേക്ക് കടന്നു വന്നത്. എല്ലാവരും പീടികയിലേക്ക് കയറുമ്പോള്‍ തന്നെ ഓരോ ചായക്ക് ഓഡര്‍ നല്‍കിയിരുന്നു.ചായ കയ്യിലെത്തും മുമ്പ് വന്നവരും ഇരുന്നവരും നാട്ടുവര്‍ത്തമാനത്തിലേക്ക് കടന്നു.എന്റെ പൊന്ന് മനുഷ്യന്മാരെ ഞാന്‍ ഇന്നലെ ഒരു കാഴ്ച കണ്ടു. എന്നാലോ അതങ്ങനെ പറയാനും പറ്റില്ല. പലതും പറഞ്ഞു ചിരിക്കുന്നതിനിടയിലാണ് തലയ്ക്ക് കയ്യടിച്ചു കൊണ്ട് കുഞ്ഞപ്പു ഒരു വഷളന്‍ ചിരിയോടെ അത് പറഞ്ഞത്.അത് കേട്ട …

മ്യാന്മറില്‍ വന്‍ ഭൂകമ്പം; 7.7 തീവ്രത രേഖപ്പെടുത്തി, തായ്‌ലാന്റിലും പ്രകമ്പനം, തകര്‍ന്ന് തരിപ്പണമായി പാലങ്ങളും കെട്ടിടങ്ങളും

ന്യൂഡല്‍ഹി: മ്യാന്മറില്‍ വന്‍ ഭൂകമ്പം. 7.7 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 നാണ് സംഭവം. തുടര്‍ന്ന് 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ ആഴത്തിലുമാണ് പ്രഭവകേന്ദ്രം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ലോകത്തെമ്പാടും നിന്നുള്ള വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ബാങ്കോക്കില്‍ അതിശക്തമായ പ്രകമ്പനമാണുണ്ടായത്. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നുവെന്ന റിപോര്‍ട്ടുണ്ട്. ബാങ്കോക്കില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടം തകര്‍ന്നുവീഴുന്നതും മ്യാന്‍മറിലെ സാഗയിംഗ് മേഖലകളെയും ബന്ധിപ്പിക്കുന്ന ഐക്കണിക് …

ബദിയഡുക്കയില്‍ റോഡ് അറ്റകുറ്റപ്പണികള്‍ക്ക് മൂന്നരക്കോടിരൂപ

ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്ത് കൃഷിക്കും കര്‍ഷകര്‍ക്കും സഹായം ലഭ്യമാക്കുന്നതിനു 90 ലക്ഷം രൂപ ബജറ്റില്‍ വക കൊള്ളിച്ചു. കുടിവെള്ള പദ്ധതികള്‍ക്കു 75 ലക്ഷം രൂപയും മോഡല്‍ എം ഡി എഫിനു 50 ലക്ഷം രൂപയും മിനി എം ഡി എഫിനു 40 ലക്ഷം രൂപയും പാര്‍പ്പിട നിര്‍മ്മാണത്തിനു മൂന്നു കോടി രൂപയും വീട് അറ്റകുറ്റപ്പണികള്‍ക്കു ഒരു കോടി രൂപയും ബജറ്റില്‍ വകകൊള്ളിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു 40 ലക്ഷം രൂപ നീക്കിവച്ചു. കോടികള്‍ ചെലവഴിച്ചു കാല്‍ നൂറ്റാണ്ടോളമായി ഉപേക്ഷിച്ച …

പ്രേം നസീര്‍ പുരസ്‌കാരത്തിന് അര്‍ഹയായി ആവണി ആവൂസ്

തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത് സമിതിയുടെ ഈ വര്‍ഷത്തെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കുറിഞ്ഞി എന്ന ചിത്രത്തിലെ അഭിനയത്തിന് ആവണിക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കാടിന്റെ നന്മയും നാടിന്റെ തിന്മയും തമ്മിലുള്ള കലഹത്തിന്റെ കഥയാണ് കുറിഞ്ഞി എന്ന ചിത്രം പറഞ്ഞത്. ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കുറിഞ്ഞിയുടെ സംവിധാനം ഗിരീഷ് കുന്നുമ്മലാണ് നിര്‍വഹിച്ചിരുന്നത് …

മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ 100ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍; പുതിയ വഴിതേടിയത് ലഹരിവേട്ട ശക്തമാക്കിയതിനാല്‍

തൃശൂര്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയ 100 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. തൃശൂര്‍, അമ്മാടം സ്വദേശി കൈലാസിനെയാണ് പേരാമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരുവില്‍ നിന്നു മയക്കുമരുന്നു കടത്തുന്നതായി പൊലീസിനു വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൈലാസിനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചുവെങ്കിലും മയക്കുമരുന്നു കണ്ടെത്താനായില്ല. എന്നാല്‍ പൊലീസിനു സംശയം നീങ്ങിയില്ല. തുടര്‍ന്ന് പ്രതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ മലദ്വാരത്തില്‍ മയക്കുമരുന്നു ഒളിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി. ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് തൊണ്ടിമുതല്‍ …

എമ്പുരാന്‍ സിനിമ റിലിസിങ് ആഘോഷമാക്കി പയസ്വിനി അബുദാബി

അബുദാബി: ഇന്നലെ റിലീസായ മോഹന്‍ലാല്‍- പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍ സിനിമ റിലീസ് ദിവസം ഡെല്‍മ മാളിലെ റോയല്‍ സിനിമയിലെ ഒരു ഷോ മൊത്തം ബുക്ക് ചെയ്ത് കണ്ട് അബുദാബിയിലെ കാസര്‍കോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി. 165 സീറ്റുകളുള്ള തിയറ്ററിലെ ഇന്നലെ രാത്രി എട്ട് മണിക്കുള്ള ഷോയാണ് പയസ്വിനി കുടുംബങ്ങളും കുട്ടികളും കണ്ടത്. അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ സിനിമ കുട്ടികളും കുടുംബംഗങ്ങളുമായി ഒരുമിച്ച് കണ്ടത് വലിയ ഉത്സവപ്രതീതിയാണ് സൃഷ്ടിച്ചതെന്ന് പയസ്വിനി പ്രസിഡണ്ട് വിശ്വംഭരന്‍ കാമലോനും …

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന സര്‍ക്കാര്‍ നടപടി: ഏപ്രില്‍ 4 ന് യു.ഡി.എഫ് രാപ്പകല്‍ സമരം

മേല്‍പറമ്പ്: ഫണ്ട് പിന്‍വലിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സ്തംഭനാവസ്ഥയിലാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 4, 5 തീയതികളില്‍ പഞ്ചായത്തുകളില്‍ രാപ്പകല്‍ ബഹുജന സമരത്തിനു യുഡിഎഫ് ആഹ്വാനം ചെയ്തു. സമരം വിജയിപ്പിക്കാന്‍ ഉദുമ മണ്ഡലം മുസ്ലിം ലീഗ് കീഴ്ഘടകങ്ങളോടും പോഷക ഘടകങ്ങളോടും നിര്‍ദ്ദേശിച്ചു. പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. കെബി മുഹമ്മദ് കുഞ്ഞി ഹനീഫ ഹാജി കുന്നില്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, മുഹമദ് കുഞ്ഞി പെരുമ്പള, കെ ബി എം ഷരീഫ്, എം.എച്ച്.മുഹമ്മദ് …

കാഞ്ഞങ്ങാട്ടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനികളുടെ മൊഴിയെടുത്തു

കാസര്‍കോട്: കാഞ്ഞങ്ങാട്, അതിഞ്ഞാല്‍ മന്‍സൂര്‍ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി മരണപ്പെട്ട ചൈതന്യ കുമാരിയുടെ മുറിയില്‍ താമസിച്ചിരുന്ന മൂന്നു വിദ്യാര്‍ത്ഥിനികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൂന്നു പേരും ഹോസ്റ്റല്‍ വാര്‍ഡനെതിരെ മൊഴി നല്‍കിയതായാണ് സൂചന. മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ചൈതന്യ മൂന്നു മാസം മുമ്പാണ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിയത്. ഉടന്‍ താഴെയിറക്കി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ …

മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായി, സിസിടിവി ദൃശങ്ങള്‍ പരിശോധിച്ച് അന്വേഷണം

കോട്ടയം: മുത്തോലി പഞ്ചായത്തിലെ വനിതാ യുഡി ക്ലര്‍ക്കിനെ കാണാതായതായി പരാതി. കിഴവങ്കുളം ബിസ്മി (41)യെയാണ് കാണാതായത്. വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയില്‍ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബിസ്മിയിക്ക് കുടുംബപ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതി വീടിന് അടുത്തുനിന്ന് ബസില്‍ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.