സര്‍ക്കാര്‍ ഭൂമിക്കു വ്യാജ പട്ടയമുണ്ടാക്കി ആള്‍മാറാട്ടത്തിലൂടെ വില്‍പ്പന: ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയ റിട്ട. വില്ലേജ് ഓഫീസറെ കാറിടിച്ചു കൊല്ലാന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കയ്യാര്‍ വില്ലേജില്‍ വിമുക്തഭടന്മാര്‍ക്കു വേണ്ടി നീക്കിവച്ചിരുന്ന രണ്ടേക്കര്‍ രണ്ടു സെന്റ് സ്ഥലത്തിനു വ്യാജ പട്ടയം ഉണ്ടാക്കി തട്ടിയെടുക്കുകയും 41 വര്‍ഷത്തിനു ശേഷം അതിനു തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നികുതിയടച്ച ശേഷം വീണ്ടും ആള്‍മാറാട്ടം നടത്തി വിറ്റു കോടികള്‍ തട്ടിയെടുക്കുകയും ചെയ്തതായി ആരോപണം.സര്‍ക്കാര്‍ ഭൂമി ഇത്തരത്തില്‍ തട്ടിയെടുത്തു വില്‍പ്പന നടത്തുന്ന വന്‍മാഫിയ സംഘം ജില്ലയില്‍ ഇപ്പോഴും വിലസുന്നുണ്ടെന്നു ഇതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്കും, ലാന്റ്് റവന്യു കമ്മീഷണര്‍ക്കും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കി.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു പരാതിക്കാരനായ …