മ്യാന്മറില്‍ വന്‍ ഭൂകമ്പം; 7.7 തീവ്രത രേഖപ്പെടുത്തി, തായ്‌ലാന്റിലും പ്രകമ്പനം, തകര്‍ന്ന് തരിപ്പണമായി പാലങ്ങളും കെട്ടിടങ്ങളും

ന്യൂഡല്‍ഹി: മ്യാന്മറില്‍ വന്‍ ഭൂകമ്പം. 7.7 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 നാണ് സംഭവം. തുടര്‍ന്ന് 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ ആഴത്തിലുമാണ് പ്രഭവകേന്ദ്രം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ലോകത്തെമ്പാടും നിന്നുള്ള വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ബാങ്കോക്കില്‍ അതിശക്തമായ പ്രകമ്പനമാണുണ്ടായത്. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നുവെന്ന റിപോര്‍ട്ടുണ്ട്. ബാങ്കോക്കില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടം തകര്‍ന്നുവീഴുന്നതും മ്യാന്‍മറിലെ സാഗയിംഗ് മേഖലകളെയും ബന്ധിപ്പിക്കുന്ന ഐക്കണിക് അവ പാലം വീഴുന്നതുമായ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതുവരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
തായ്ലന്‍ഡ് ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page