ബാങ്ക് ജീവനക്കാരിയുടെ മരണം കൊലപാതകമാണെന്ന് പരാതി; പുനരന്വേഷണത്തിനു ഉത്തരവ്

കണ്ണൂര്‍: എസ് ബി ഐ ശാഖാ മാനേജര്‍ ആയിരുന്ന പഴയങ്ങാടി, അടുത്തില കൊട്ടില വീട്ടില്‍ ടി കെ ദിവ്യയുടെ ദുരൂഹ മരണം സംബന്ധിച്ച് പുനരന്വേഷണത്തിനു ഉത്തരവ്. കണ്ണൂര്‍, റൂറല്‍ പൊലീസ് മേധാവി അനൂജ് പലിവാള്‍ ആണ് പുനരന്വേഷണത്തിനു ഉത്തരവിട്ടത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി കീര്‍ത്തിബാബുവിനാണ് അന്വേഷണ ചുമതല. അടുത്തിലയിലെ ഉണ്ണികൃഷ്ണനാണ് ഭര്‍ത്താവ്. ദിവ്യ പട്ടികജാതി വിഭാഗത്തിലും ഭര്‍ത്താവ് മറ്റൊരു സമുദായക്കാരനുമാണ്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു. 2024 ജനുവരി 24ന് ആണ് കെ ദിവ്യയെ വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈ എസ് പി ഉമേശിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന്റെയും ഭര്‍തൃമാതാവ് ശാന്തകുമാരിയുടെയും മാനസിക പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ദിവ്യയുടെ പിതൃസഹോദരന്‍ ബാബു മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്നും കാണിച്ച് ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. തുടര്‍ന്നാണ് പുനഃരന്വേഷണത്തിനു ഉത്തരവിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page