സി ബി ഐ ചമഞ്ഞ് മുന്‍ പ്രവാസിയുടെ മൂന്നേകാല്‍ കോടിരൂപ തട്ടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: സി ബി ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മുന്‍പ്രവാസിയുടെ മൂന്നേകാല്‍ കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രാജസ്ഥാന്‍, ജയ്പൂര്‍, തിരുപ്പതി, ബാലാജിനഗര്‍ സ്വദേശി ഭവ്യബെന്‍ സ്വാളി(20)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി കീര്‍ത്തി ബാബുവും സംഘവും അറസ്റ്റു ചെയ്തത്. തളിപ്പറമ്പ്, പാളിയത്ത് പറമ്പ് സ്വദേശി കാരോത്തു വളപ്പിലെ ഭാര്‍ഗവ(74)നാണ് തട്ടിപ്പിനു ഇരയായത്. താമരശ്ശേരി സ്വദേശി എം പി ഫഹ്‌മിജവാദ് (22), ഗുരുവായൂര്‍, തൈക്കാട്ടില്‍ ടി ഡി ഡെയ്ജല്‍ ഡെന്നീസ് (28) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. 11 പ്രതികളുള്ള കേസില്‍ ഇനി എട്ടു പേരെ കിട്ടാനുണ്ട്. മുംബൈ ടെലഫോണ്‍സിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു ഫോണ്‍ വിളിച്ചു കൊണ്ടാണ് തട്ടിപ്പിനു തുടക്കമിട്ടത്. ഗള്‍ഫിലായിരുന്ന ഭാര്‍ഗവന്റെ ആധാര്‍കാര്‍ഡ് ഉപയോഗിച്ച മറ്റൊരാള്‍ സിം എടുക്കുകയും അതുപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയെന്നുമാണ് ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞത്. ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ കുടുംബം ആത്മഹത്യ ചെയ്തുവെന്നും ഭാര്‍ഗവനെ ഭീഷണിപ്പെടുത്തി. പിന്നീട് മുംബൈ പൊലീസില്‍ നിന്നാണെന്നും സി ബി ഐയില്‍ നിന്നുമാണെന്ന് പറഞ്ഞു മറ്റു പലരും വിളിച്ചു ഭീഷണിപ്പെടുത്തി. ഭാര്‍ഗവന്റെ വിദേശത്തുള്ള മകള്‍ അടക്കം പ്രതിയാകുമെന്നും രക്ഷപ്പെടണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതുകേട്ടതോടെ ഭാര്‍ഗവനും ഭാര്യയും പേടിക്കുകയും ഫോണ്‍ വിളിച്ചയാള്‍ നല്‍കിയ അക്കൗണ്ട് നമ്പറിലേയ്ക്കു പണം അക്കുകയുമായിരുന്നു. പിന്നാടാണ് തങ്ങള്‍ തട്ടിപ്പിനു ഇരയായെന്നു ബോധ്യമായതോടെയാണ് ഭാര്‍ഗവന്‍ പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page