മദ്യലഹരിയില്‍ ഗൃഹനാഥനെ കോടാലികൊണ്ട് വെട്ടി; പിതൃസഹോദര പുത്രന്‍ അറസ്റ്റില്‍

കണ്ണൂര്‍: മദ്യലഹരിയില്‍ ഗൃഹനാഥനെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച പിതൃസഹോദരപുത്രനെ പൊലീസ് അറസ്റ്റു ചെയ്തു. കുടിയാന്മല, പുലിക്കുരുമ്പ, പുറഞ്ഞാണിക്ക് സമീപത്തെ മരുതുകുഴിയില്‍ സണ്ണി തോമസി(51)നെയാണ് കുടിയാന്മല പൊലീസ് ഇന്‍സ്‌പെക്ടര്‍ എം എന്‍ ബിജോയിയും സംഘവും അറസ്റ്റു ചെയ്തത്.
വേങ്കുന്നിലെ മരുതുംകുഴിയില്‍ ജയിംസി(51)നെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അക്രമം. പിതൃസഹോദരപുത്രനായ സണ്ണി തോമസും ജയിംസും അയല്‍വാസികളാണ്. വ്യാഴാഴ്ച മദ്യലഹരിയിലെത്തിയ സണ്ണി ബഹളം വച്ചു ജയിംസിന്റെ വീടിനു നേരെ കല്ലെറിഞ്ഞു. ഇതേകുറിച്ച് ചോദിക്കുന്നതിനായി ജയിംസ് വീടിനു പുറത്തിറങ്ങി. ഇതോടെ രണ്ടുപേരും തമ്മിലുള്ള വാക്കേറ്റം രൂക്ഷമായി. ജയിംസ് വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ പിന്‍തുടര്‍ന്നെത്തിയാണ് കൈകോടാലികൊണ്ട് ആക്രമിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതിയെയും കൃത്യത്തിനു ഉപയോഗിച്ച മഴുവും കണ്ടെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page