ഓ മൈ ഗോ(ള്‍)ഡ്! ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ ഇന്ന് സ്വര്‍ണം; പവന്റെ വില 70,000 രൂപയിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ സ്വര്‍ണമെത്തി. ഇന്ന് 1480 രൂപ പവന് വര്‍ധിച്ചതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 75,500 രൂപയ്ക്ക് മുകളില്‍ നല്‍കണം.
68,480രൂപയിലായിരുന്നു വ്യാഴാഴ്ചയിലെ വില. രണ്ട് ദിവസത്തിനിടെ കൂടിയത് 3640 രൂപ.
ഏപ്രില്‍ മൂന്നിന് രേഖപ്പെടുത്തിയ 3,169.99 ഡോളര്‍ എന്ന സര്‍വകാല ഉയരവും ഇന്ന് സ്വര്‍ണ വില മറികടന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയര്‍ന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7200 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.
അപ്രതീക്ഷിതമായി സ്വര്‍ണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നില്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം സ്വര്‍ണ്ണവില കുതിപ്പിന് കളമൊരുക്കി. കൂടാതെ, വ്യാപാരയുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കല്‍ ഉള്ള 760 ബില്യണ്‍ ഡോളര്‍ ട്രഷറി ബോണ്ടുകള്‍ വിറ്റഴിക്കുമെന്ന ഭീഷണി സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായി. ജപ്പാന്‍ കഴിഞ്ഞാല്‍ യുഎസ് ട്രഷറി ബോണ്ടുകള്‍ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page