തഹാവൂർ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: യുഎസിൽ നിന്നു ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണയെ 18 ദിവസത്തേക്കു എൻഐഎ കസ്റ്റഡിയിൽ വിട്ടു. പാട്യാല ഹ ഹൗസ് എൻഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കനത്ത സുരക്ഷയിൽ വ്യാഴാഴ്ച രാത്രി 10.45നാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്. മണിക്കൂറുകൾ നീണ്ട വാദത്തിനൊടുവിൽ ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവായത്.പാക്കിസ്താൻ വംശജനും കനേഡിയൻ പ പൗരനുമായ റാണ ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ സജീവ പ്രവർത്തകനാണ്. 170-ലധികം പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഡേവിഡ് കോൾമാൻ ഹെഡ് ലിക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തതു റാണയാണെന്നു കണ്ടെത്തിയിരുന്നു. 17 വർഷം നീണ്ടു നിന്ന നിയമ വ്യവഹാരങ്ങൾക്കും നയതന്ത്ര ശ്രമങ്ങൾക്കും ഒടുവിലാണ് റാണയുടെ കൈമാറ്റം സാധ്യമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page