‘തടിയന്‍, കറുത്തവന്‍..’; സഹവിദ്യാര്‍ഥികളുടെ പരിഹാസത്തില്‍ മനംനൊന്ത പ്ലസ്ടു വിദ്യാര്‍ഥി മാതാവിന്റെ കണ്‍മുന്നില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി മരിച്ചു

ചെന്നൈ: ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികള്‍ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥി മാതാവിന്റെ കണ്‍മുന്നില്‍ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്നു ചാടി ജീവനൊടുക്കി. ചെന്നെ നഗരത്തിലെ ചെത്‌പേട്ടിലുള്ള മഹര്‍ഷി വിദ്യാ മന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കിഷോര്‍ എന്ന പതിനേഴുകാരനാണ് ആത്മഹത്യചെയ്തത്. ബുധനാഴ്ചയാണ് ദാരുണാമായ സഭവം നടന്നത്. തടിയനാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് 3 മാസമായി സഹപാഠികളുടെ തുടര്‍ച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ടതായി വീട്ടുകാര്‍ പറയുന്നു. കിഷോര്‍ വലിയ വിഷമത്തിലായിരുന്നെന്നും സഹപാഠികളുടെ പെരുമാറ്റത്തെക്കുറിച്ചു പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും പൊലീസ് പറഞ്ഞു. മാതാവിനോട് സംസാരിച്ചുകൊണ്ടിരിക്കെ
അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാതാവു നോക്കി നില്‍ക്കെ വിദ്യാര്‍ഥി താഴേക്കു ചാടുകയായിരുന്നുവെന്നാണ് വിവരം. കില്‍പോക്ക് പൊലീസ് കിഷോറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page