വിഷു കളറാക്കാൻ 4 സിനിമകൾ ഇന്ന് പ്രദർശനത്തിന്, ആരടിക്കും ബംബർ ?

തിരുവനന്തപുരം: വിഷു ആഘോഷം കൊഴുപ്പിക്കാൻ 4 സിനിമകൾ ഇന്നു പ്രദർശനത്തിന്. പ്രേക്ഷകർ വിജയ പ്രതീക്ഷ മാത്രം പങ്കുവയ്ക്കുന്ന 4 സിനിമകളാണ് ഒരേ ദിവസം പ്രദർശനത്തിനെത്തുന്നത്.മലയാളത്തിൽ നിന്നു മൂന്നും തമിഴിൽ നിന്നു ഒരു ചിത്രവുമാണ് വിഷുവിനു ബംബറടിക്കാനെത്തുന്നത്.തിരക്കഥാകൃത്ത് കല്ലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘ബസൂക്ക’ മുന്നൂറോളം തിയേറ്ററുകളിലാണ് പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ടീസർ ഉൾപ്പെടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതാണ്. ത്രില്ലർ ജോണറിലുള്ള സിനിമയിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയുള്ളത്. സംവിധായകൻ ഗൌതം മേനോൻ, സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. തല്ലുമാലയ്ക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യിൽ നസ്ലിനാണ് നായകൻ. ഒപ്പം യുവ താരനിരയുമുണ്ട്. സ്പോർട്സ് ഡ്രാമ ജോണറിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്. നായകനായി തുടർവിജയങ്ങളുമായി നിറഞ്ഞു നിൽക്കുന്ന ബേസിലിന്റെ കോമഡി ചിത്രം ‘മരണമാസ്സും’ ഇന്നു പ്രദർശനത്തിനെത്തും. നടൻ സിജു സണ്ണിയുടെ തിരക്കഥയിൽ നവാഗതനായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ ടൊവിനോ തോമസ് സഹനിർമാതാവാണ്.തല അജിത്കുമാറിന്റെ ‘ഗുഡ് ബാഡ് അഗ്ലി’യാണ് ഇന്നു പ്രദർശനത്തിനെത്തുന്ന തമിഴ് ചിത്രം. മാർക്ക് ആന്റണി എന്ന സൂപ്പർഹിറ്റിനു ശേഷം ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. അജിത്തിന്റെ സമീപകാല പരാജയ ചിത്രങ്ങളുടെ ക്ഷീണം മാറ്റാൻ ‘ഗുഡ് ബാഡ് അഗ്ലി’ക്കാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ഇരുന്നൂറോളം തിയേറ്ററുകളിൽ മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ പ്രദർശനം തുടരുന്നതിനിടെ പുതിയ ചിത്രങ്ങളും എത്തുന്നതോടെ ബോക്സോഫീസിൽ പോരാട്ടം മുറുകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page