സംസ്ഥാന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുക്കേണ്ട സമയപരിധി സുപ്രീം കോടതി നിശ്ചയിച്ചു. സംസ്ഥാന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ആദ്യമായാണ് ഇക്കാര്യത്തില്‍ സുപ്രീം കോടതി സമയപരിധി നിശ്ചയിക്കുന്നത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201-ാം അനുച്ഛേദത്തില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ സമയപരിധി നിശ്ചയിച്ചിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രപതിക്ക് ബില്ലുകളില്‍ …

നാലുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ കാണാതായ സംഭവം, മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിനെ കണ്ടെത്തി, കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് കാണാതായ നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി. മേലേമുള്ളി സ്വദേശിനിയായ സംഗീതയുടെ കുഞ്ഞിനെയാണ് ശനിയാഴ്ച ഉച്ചയോടെ കാണാതായത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് വിവരം. ഇവര്‍ കുഞ്ഞിനെ തിരിച്ചു കൊണ്ടുവന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അഗളി പൊലീസ് അന്വേഷണം നടത്തിയത്. രണ്ടുദിവസം മുമ്പാണ് അമ്മയും കുഞ്ഞും ആശുപത്രിയിലെത്തിയത്. കഴിഞ്ഞ 2 ദിവസം മുമ്പ് തൊട്ടടുത്ത ബെഡില്‍ മറ്റൊരു രോഗിയെത്തിയിരുന്നു. അവരുടെ കൂട്ടിരിപ്പുകാരി എന്ന …

പ്രഗ്‌നന്‍സി ടെസ്റ്റ് കിറ്റുകളും ഗര്‍ഭനിരോധന ഉറകളും ചാക്കിലാക്കി റോഡരികില്‍ തള്ളിയ നിലയില്‍

കണ്ണൂര്‍: മട്ടന്നൂര്‍ വെള്ളിയാംപറമ്പില്‍ ഗര്‍ഭനിരോധന ഉറകള്‍ ചാക്കിലാക്കി തള്ളിയ നിലയില്‍ കണ്ടെത്തി. ഉപയോഗിച്ചതും അല്ലാത്തതുമായ പ്രഗ്‌നന്‍സി ടെസ്റ്റ് കിറ്റുകള്‍, ലൂബ്രിക്കന്റ് എന്നിവയും ഉറകള്‍ക്കൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേക്കറ്റുകളാണ് 20-ലധികം ചാക്കുകളിലാക്കി നാലിടത്തായി വെള്ളിയാംപറമ്പ് ക്രഷറിന് സമീപം തള്ളിയത്. മിക്കവയും 2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാര്‍ ചാക്കുകള്‍ കണ്ടെത്തിയത്. ആശുപത്രികളിലേക്കും ഹെല്‍ത്ത് സെന്ററിലേക്കും വിതരണം ചെയ്യുന്ന ഗര്‍ഭ നിരോധന ഉറകള്‍ തള്ളിയതാണോയെന്ന് സംശയിക്കുന്നുണ്ട്.

‘കുത്തിവയ്പ് എടുത്തു, പിന്നെ ഉണര്‍ന്നില്ല’: പനിയ്ക്ക് ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം

ആലപ്പുഴ: കായംകുളം എബ്‌നൈസര്‍ ആശുപത്രിയില്‍ പനിക്ക് ചികില്‍സയിലായിരുന്ന ഒന്‍പതു വയസുകാരി മരിച്ചു. ചികില്‍സാ പിഴവ് ആണ് മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കായംകുളം കണ്ണമ്പള്ളി സ്വദേശി അജിത്തിന്റെയും ശരണ്യയുടെയും മകള്‍ ആദിലക്ഷ്മിയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പനിയും വയറുവേദനെയും തുടര്‍ന്ന് എബ്‌നൈസര്‍ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഐസിയുവിലേക്ക് …

പെണ്‍സുഹൃത്തിനെ സ്യൂട്ട്‌കേസിനുള്ളിലാക്കി ഹോസ്റ്റല്‍ മുറിയിലെത്തിക്കാന്‍ ശ്രമം; ഹമ്പ്‌ ചതിച്ചു, കയ്യോടെ പിടിയില്‍

സോണിപത്: ഒരു ബോളിവുഡ് സിനിമയ്ക്ക് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം ഹരിയാനയിലെ സോണിപത്തിലെ ഒപി ജിന്‍ഡാല്‍ സര്‍വകലാശാലയില്‍ നടന്നത്. പെണ്‍സുഹൃത്തിനെ സ്യൂട്ട്‌കേസിനുള്ളിലാക്കി ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് കൊണ്ടുപോകാന്‍ ശ്രമം പാളി. ഹോസ്റ്റല്‍ ഗാര്‍ഡുകള്‍ തടഞ്ഞുനിര്‍ത്തി ലഗേജ് തുറന്ന് പരിശോധിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. സ്യൂട്ട്‌കേസ് കൊണ്ടുവരുമ്പോള്‍ ഹമ്പില്‍ തട്ടിയപ്പോള്‍ പെണ്‍കുട്ടി ശബ്ദമുണ്ടാക്കി. അപ്പോഴാണ് സുരക്ഷാ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്നായിരുന്നു പരിശോധന. സ്യൂട്ട്‌കേസിനുള്ളില്‍ കുടുങ്ങിയ പെണ്‍കുട്ടി കാമുകിയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്. പെണ്‍കുട്ടി അതേ …

രണ്ടുദിവസം ഭക്ഷണവും വെളളവുമില്ലാതെ കെട്ടിടത്തിന് മുകളില്‍; പട്ടി കുട്ടിക്ക് രക്ഷകരായത് അഗ്‌നിരക്ഷാ സേന

കാസര്‍കോട്: നഗരത്തിലെ കെട്ടിടത്തില്‍ കുടുങ്ങിയ പട്ടി കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. എംജി റോഡില്‍ പഴയ പ്രസ് ക്ലബ് കവലയിലെ സ്വകാര്യ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന കടയുടെ ബോര്‍ഡിന് സമീപം രണ്ട് ദിവസമായി ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടക്കുകയായിരുന്ന പട്ടികുട്ടി. സമീപസ്ഥാപനത്തിലെ ജീവനക്കാരനായ സുദീഷ് എന്ന യുവാവ് ആണ് പട്ടിക്കുട്ടിയുടെ ദുരവസ്ഥ ആദ്യം ശ്രദ്ധയില്‍പെട്ടത്. ഇയാളാണ് മിണ്ടാപ്രാണിയുടെ ജീവന്‍ രക്ഷിക്കാന്‍ അഗ്‌നി രക്ഷാ സേനയെ വിവരം അറിയിച്ചത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി. സേനയുടെ ലോറി പട്ടിക്കുട്ടി കുടുങ്ങിയ കടയോട് …

ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പാലക്കാട്: മങ്കര മഞ്ഞക്കരയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കല്‍ കെ.ജി.കൃഷ്ണദാസിന്റെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.15നാണ് സംഭവമെങ്കിലും പുറത്തറിയുന്നത് വെള്ളിയാഴ്ചയായിരുന്നു. വീട്ടിലെ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവം നടക്കുമ്പോള്‍ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ഷോക്കേറ്റ് നിലത്ത് വീണ് കിടക്കുന്നതായി കണ്ട ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരത്തെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തി. വയറിങിലെ അപാകത മൂലമാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്ന് …

‘ഇതുവരെ മദ്യപിച്ചിട്ടില്ല’; കെ.എസ്.ആര്‍.ടി.സിയിലെ ബ്രത്ത് അനലൈസര്‍ പരിശോധനാ ഫലത്തിനെതിരെ പരാതിയുമായി കാഞ്ഞങ്ങാട് ഡിപ്പോയിലെ മെക്കാനിക്

കാസര്‍കോട്: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ബ്രത്ത് അനലൈസര്‍ വിവാദം. കാഞ്ഞങ്ങാട് ഡിപ്പോയില്‍ മെക്കാനിക്കായി ജോലിചെയ്യുന്ന രാജേഷാണ് പരാതിയുമായി രംഗത്തെത്തിയത്. പരിശോധനയില്‍ പോസിറ്റീവ് ആയതിനാല്‍ സസ്‌പെന്‍ഷനിലാണ് രാജേഷ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലാത്ത താന്‍ ബ്രത്ത് അനലൈസറില്‍ ഊതിയപ്പോള്‍ സിഗ്‌നല്‍ കാണിച്ചുവെന്ന് രാജേഷ് പറയുന്നു. തലേന്നും രാവിലെയും ആയുര്‍വേദ മരുന്ന് കഴിച്ചതായി രാജേഷ് പറയുന്നു. ഇതുകൊണ്ടാകാം പരിശോധനയില്‍ പോസിറ്റീവെന്ന് കാണിച്ചതെന്ന് രാജേഷ് പറഞ്ഞു. കഴിഞ്ഞ മാസം 20 നാണ് ബ്രത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനയില്‍ ആള്‍ക്കഹോളിന്റെ അളവ് 67 …

പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണ വില; പവന് 70,000 കടന്നു

കൊച്ചി: സ്വര്‍ണ വിപണിയില്‍ കുതിപ്പു തന്നെ. നാളിതുവരെയുള്ള എല്ലാ റെക്കോഡുകളേയും മറികടന്ന് വില 70000 രൂപ കടന്നു. ഇന്ന് പവന് വില 70,160 രൂപയാണ് വില. ഗ്രാമിന് 8770 രൂപയായി. പവന് 69,960 രൂപയായിരുന്നു വെളളിയാഴ്ച വിപണിയില്‍. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപ. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ. രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് ഇതാദ്യമായി 3,235 ഡോളറിലെത്തി.ട്രംപിന്റെ താരിഫ് യുഎസിലെ …

പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ ചത്തു

പാലക്കാട്: ട്രെയിന്‍ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. പാലക്കാട് മീങ്കരയില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചെന്നൈ-പാലക്കാട് എക്സ്പ്രസ് ട്രെയിനാണ് ട്രാക്കിലുണ്ടായിരുന്ന പശുക്കളെ ഇടിച്ചുതെറിപ്പിച്ചത്. റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. 17 പശുക്കളാണ് ട്രെയിന്‍ തട്ടി ചത്തത്. പ്രദേശത്ത് മേയാന്‍ വിട്ട പശുക്കളാണ് ട്രെയിനിടിച്ചത്. പശുക്കള്‍ ട്രാക്കിലൂടെ കടക്കുമ്പോള്‍ വേഗത്തിലെത്തിയ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

കാനഡയിൽ കാണാതായ മലയാളി യുവാവ് കാറിൽ മരിച്ച നിലയിൽ

കൊച്ചി: കാനഡയിൽ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്‍റോ ആന്റണിയെ (39) ആണ് മരിച്ചത്. ഈ മാസം അഞ്ചാം തീയതി മുതൽ ഫിന്‍റോയെ കാണാനില്ലായിരുന്നു. മൊബൈൽ ഫോൺ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. കാണാതായ വാർത്ത ബുധനാഴ്ച കാനഡ പൊലീസ് പത്രങ്ങളിൽ നൽകിയിരുന്നു. അന്വേഷണം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച വൈകിട്ട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വീട്ടുകാര്‍ക്കും വ്യക്തതയില്ല. അടുത്തകാലത്താണ് ഫിന്‍റോ കാനഡയിൽ സ്വന്തമായി വീട് വെച്ചത്. …

തൃക്കരിപ്പൂർകാരുടെ ‘ഹത്തനെ ഉദയ'(പത്താമുദയം); ടീസർ പുറത്ത്, 18ന് സിനിമ തീയേറ്ററിൽ

കാസർകോട്: നാട്യധർമ്മി ക്രിയേഷൻ്റെ ബാനറിൽ എ കെ കുഞ്ഞിരാമ പണിക്കർ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന’ഹത്തനെ ഉദയ'(പത്താമുദയം) എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്ത്. ഏപ്രിൽ പതിനെട്ടിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ദേവരാജ് കോഴിക്കോട്, റാം വിജയ്, സന്തോഷ് മാണിയാട്ട്, കപോതൻ ശ്രീധരൻ നമ്പൂതിരി, രാകേഷ് റാം വയനാട്, രാജീവൻ വെള്ളൂർ, ശശി ഐറ്റി, ആതിര, അശ്വതി, ഷൈനി വിജയൻ വിജിഷ, ഷിജിന സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൃക്കരിപ്പൂരിലെ നാടക കലാകാരന്മാർക്ക് പ്രാധാന്യം നല്‍കി …

‘പീഡനം പുറത്തു പറഞ്ഞാൽ റെയിൽവേ ട്രാക്കിലിട്ടു കൊല്ലും’; കടയിൽ സാധനം വാങ്ങാൻ എത്തിയ 11 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച നാങ്കി കടപ്പുറത്തെ കട ഉടമക്ക് 95 വർഷം കഠിനതടവും 3.75 ലക്ഷം രൂപ പിഴയും

കാസർകോട്: കടയിൽ സാധനം വാങ്ങാൻ എത്തിയ പതിനൊന്നു കാരിയെ പീഡിപ്പിച്ച കേസിൽ കട ഉടമക്ക് 95 വർഷം കഠിനതടവും 3.75 ലക്ഷം രൂപ പിഴയും. മൊഗ്രാൽ നാങ്കി കടപ്പുറം സ്വദേശി അന്തായി എന്ന അബ്ദുൽ റഹ്മാനെ(59)യാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 മാസം കൂടി കഠിനതടവ് അനുഭവിക്കണം. കടയിൽ എത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാൽ റെയിൽവേ ട്രാക്കലിട്ടു കൊല്ലും എന്ന് …

മെഡിക്കൽ കോളേജ് വിദ്യാർഥിനി അമ്പിളിയുടെ മരണം; ഹോസ്റ്റൽ അധികൃതർക്കെതിരെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി

കാസർകോട്: മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എംബിബിഎസ് വിദ്യാർഥിനിയായ മകളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് മാതാവ് പി.പി.ഗീത മുഖ്യമന്ത്രിക്ക് പരാതി നൽകി.ഉദിനൂർ തടിയൻകൊവ്വലിലെ പി.പി.അമ്പിളിയെ ഈ മാസം 5ന് ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹോസ്‌റ്റൽ മുറിയിൽ ഒപ്പമുള്ളവരും വാർഡനും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായും പുറ ത്തുപറഞ്ഞാൽ പഠനം തടസ്സപ്പെടുത്തുമെന്നു ഭീ ഷണിപ്പെടുത്തുന്നതായും അമ്പിളി പറഞ്ഞതായി പരാതിയിൽ പറയുന്നു. രാത്രി 11ന് മരിച്ചെന്നാണ് കു ടുംബത്തിനു കോളേജിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ അമ്പിളി …

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കു തിരിച്ചടി; പരാതി സ്വീകരിച്ച് കോടതി, സമന്‍സ് അയയ്ക്കും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ പ്രതിയായ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ നല്‍കിയ പരാതി കോടതി സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എറണാകുളം അഡിഷനല്‍ സെഷന്‍ കോടതിയുടെ നടപടി. കഴിഞ്ഞ തിങ്കളാഴ്ച എസ്എഫ്‌ഐഒ നല്‍കിയ പരാതിയാണ് കോടതി സ്വീകരിച്ചത്. അടുത്ത ഘട്ടമായി വീണ ഉള്‍പ്പെടെ പരാതിയില്‍ പറയുന്ന മുഴുവന്‍ പ്രതികള്‍ക്കും കോടതി നോട്ടിസ് അയയ്ക്കും. അടുത്ത ആഴ്ച തന്നെ ഇതുണ്ടാകുമെന്നാണ് സൂചന. 13 പ്രതികളാണ് കേസിലുള്ളത്. വീണ 11-ാം പ്രതിയാണ്. സിഎംആര്‍എല്‍ എംഡി …

വിഷു തിരക്ക്; തിരുവനന്തപുരം -മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഇന്ന്

തിരുവനന്തപുരം: വിഷു സ്‌പെഷ്യലായി കേരളത്തിന് അനുവദിച്ച തിരുവനന്തപുരം – മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഇന്ന്. വൈകീട്ട് 06.40ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. വിഷു, ദുഃഖ വെള്ളി അവധിയോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനിന് ഇരുദിശകളിലേക്കുമായി രണ്ടുവീതം സര്‍വീസുകളാണുള്ളത്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ സര്‍വീസ് വ്യാഴാഴ്ചയായിരുന്നു. ഇന്ന് വൈകീട്ടത്തെ സര്‍വീസിന്റെ റിസര്‍വേഷനും നേരത്തെ പൂര്‍ത്തിയായിരുന്നു.വൈകീട്ട് 06.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലം 07.57, കായംകുളം 08.38, ആലപ്പുഴ 09.33, എറണാകുളം 10.25, …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഈ അഞ്ച് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത. ഇന്ന് ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈമാസം 15 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.

പ്രണയം പൊട്ടി; മുന്‍ കാമുകിയോടുള്ള പ്രതികാരം ചെയ്യാന്‍ അയച്ചത് 300 ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍, പിന്നീട് സംഭവിച്ചത്

കൊല്‍ക്കത്ത: പ്രതികാരം തീര്‍ക്കാന്‍ പലരും പലവഴിയും തേടാറുണ്ട്. പ്രണയപ്പകയില്‍ വെട്ടിയും കുത്തിയും തീകൊളുത്തിയും പ്രണയിനിയെ കൊലപ്പെടുത്തുന്ന വാര്‍ത്തകളാണ് പലപ്പോഴും നാം കേള്‍ക്കുന്നത്. എന്നാല്‍ തന്റെ പഴയ പ്രണയിനിയോട് ബംഗാളില്‍ നിന്നുള്ള യുവാവ് ചെയ്ത പ്രതികാരമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബ്രേക്കപ്പായതിന് പിന്നാലെ യുവതിയുടെ വീട്ടിലേക്ക് മുന്നൂറോളം ക്യാഷ് ഓണ്‍ പാഴ്‌സലുകള്‍ അയച്ചാണ് 25കാരന്‍ പകതീര്‍ത്തത്. നാലുമാസത്തിനിടെ ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും വഴിയാണ് ഇത്രയും പാഴ്‌സലുകള്‍ അയച്ചത്.ബാങ്ക് എക്‌സിക്യൂട്ടീവായ സുമന്‍ സിക്ദര്‍ എന്ന യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് …