പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണ വില; പവന് 70,000 കടന്നു

കൊച്ചി: സ്വര്‍ണ വിപണിയില്‍ കുതിപ്പു തന്നെ. നാളിതുവരെയുള്ള എല്ലാ റെക്കോഡുകളേയും മറികടന്ന് വില 70000 രൂപ കടന്നു. ഇന്ന് പവന് വില 70,160 രൂപയാണ് വില. ഗ്രാമിന് 8770 രൂപയായി. പവന് 69,960 രൂപയായിരുന്നു വെളളിയാഴ്ച വിപണിയില്‍. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപ. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ. രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് ഇതാദ്യമായി 3,235 ഡോളറിലെത്തി.
ട്രംപിന്റെ താരിഫ് യുഎസിലെ കടപ്പത്ര വിപണിയെ ബാധിച്ചതും സുരക്ഷിത നിക്ഷേപത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇത് യുഎസ് ഡോളര്‍ ഇന്‍ഡക്‌സിനെയും ബാധിച്ചുവെന്നും സ്വര്‍ണം കൂടുതല്‍ കരുത്താര്‍ജിച്ചുവെന്നുമാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ വില വര്‍ധിക്കുമെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page