രണ്ടുദിവസം ഭക്ഷണവും വെളളവുമില്ലാതെ കെട്ടിടത്തിന് മുകളില്‍; പട്ടി കുട്ടിക്ക് രക്ഷകരായത് അഗ്‌നിരക്ഷാ സേന

കാസര്‍കോട്: നഗരത്തിലെ കെട്ടിടത്തില്‍ കുടുങ്ങിയ പട്ടി കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. എംജി റോഡില്‍ പഴയ പ്രസ് ക്ലബ് കവലയിലെ സ്വകാര്യ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന കടയുടെ ബോര്‍ഡിന് സമീപം രണ്ട് ദിവസമായി ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടക്കുകയായിരുന്ന പട്ടികുട്ടി. സമീപ
സ്ഥാപനത്തിലെ ജീവനക്കാരനായ സുദീഷ് എന്ന യുവാവ് ആണ് പട്ടിക്കുട്ടിയുടെ ദുരവസ്ഥ ആദ്യം ശ്രദ്ധയില്‍പെട്ടത്. ഇയാളാണ് മിണ്ടാപ്രാണിയുടെ ജീവന്‍ രക്ഷിക്കാന്‍ അഗ്‌നി രക്ഷാ സേനയെ വിവരം അറിയിച്ചത്. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി. സേനയുടെ ലോറി പട്ടിക്കുട്ടി കുടുങ്ങിയ കടയോട് ചേര്‍ത്തുവെച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാല്‍ വാഹനത്തിന് മുകളില്‍ കയറിയാണ് പട്ടിക്കുട്ടിയെ പുറത്തെടുത്തത്. താഴേക്കെത്തിച്ച പട്ടിക്കുട്ടിക്ക് നാട്ടുകാര്‍ ചേര്‍ന്ന് ഭക്ഷണവും വെള്ളവും കൊടുത്തു. എം.രമേശ്, കെ.സതീഷ്, അഖില്‍ അശോകന്‍, കെ.വി. ശ്രീജിത്ത്, ടി.വി. പ്രവീണ്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തക സംഘത്തിലുണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page